chapter 52

1.2K 117 98
                                    

Hayaathi's pov:-

"ജിത്തൂ... ജിത്തൂ..." പെട്ടന്നുള്ള കാർത്തിയേട്ടന്റെ ഉറക്കെയുള്ള വിളി കേട്ട് ഞെട്ടിക്കൊണ്ട് തിരിഞ്ഞു നോക്കി. കൂടെ ഹിറ്റ്ലറും.

കാർത്തിയേട്ടൻ ഇതെന്തിനാണ് ജിതയെ വിളിക്കുന്നത്! ഈ കാലൻ എന്നെ പറയാൻ പോകുന്ന വഴക്ക് അവളും കൂടി കാണാനോ? ഒരു പണി തന്നിട്ട് തന്നെ മതിയായില്ലേ? ഞാൻ ദേഷ്യത്തോടെ കാർത്തിയേട്ടനെ നോക്കി.

അപ്പോഴേക്കും ഡൈനിങ് ഏരിയക്കടുത്തുള്ള ഒരു മുറിയിൽ നിന്നും പോപ്കോൺ നിറച്ച ബൗളും പിടിച്ചു വെപ്രാളപ്പെട്ടു കൊണ്ട് ജിത ഓടി വന്നു.

അവളെ കണ്ടതും ഹിറ്റ്ലർ എന്റെ കയ്യിൽ പിടിച്ച പിടി വിട്ടു. ഞാൻ അത്ഭുതത്തോടെ അങ്ങേരെ നോക്കി. പെട്ടന്നാണ് ഓർമ്മ വന്നത് ജിതയ്ക്ക് ഞങ്ങൾക്ക് ഇടയിലുള്ള കഥയൊന്നും അറിയല്ലാലോ എന്ന്...

" കാത്തു എന്തിനാ വിളിച്ചത്!" അവൾ അടുത്തേക്ക് വന്നു ചോദിച്ചു.

" അത്..." കാർത്തിയേട്ടൻ പരുങ്ങിക്കളിക്കുന്നത് കണ്ടപ്പോൾ എന്തോ പന്തിക്കേട് തോന്നി.

ഞങ്ങൾ മൂന്ന് പേരും ഒരു പോലെ സംശയത്തോടെ കാർത്തിയേട്ടനെ നോക്കി.

" ആഹ്, നീയല്ലേ നേരത്തെ എന്നെ മൂവി കാണാൻ വിളിച്ചത്! ഇതാ ഹയാത്തിക്ക് കാണണം പോലും മൂവി... നീ ഹയാത്തിനേയും കൂട്ടി പോയിക്കോ..." പെട്ടന്ന് ഓർമ്മ വന്ന മട്ടിൽ കാർത്തിയേട്ടൻ ജിതയെ നോക്കി പറഞ്ഞു.

മൂവി കാണാണോ! ഞാനെപ്പോൾ പറഞ്ഞു! ഈ കാർത്തിയേട്ടന് എന്ത് പറ്റി? ഞാൻ സംശയത്തോടെ നിന്നു.

ജിത ഞങ്ങളെ മൂന്ന് പേരെയും മാറി മാറി നോക്കി. അവൾ നോക്കുന്നത് കണ്ടപ്പോൾ ഞാനും ഇടംകണ്ണിട്ട് ഹിറ്റ്ലറുടെ മുഖത്തേക്ക് നോക്കി. മുഖം ഇപ്പോഴും ദേഷ്യത്തിൽ തന്നെ പക്ഷേ നോട്ടം എന്നിലേക്കല്ല കാർത്തിയേട്ടന്റെ നേർക്കാണ്! ഇതെന്താണ് സംഭവം! കാർത്തിയേട്ടനെ നോക്കിപ്പോൾ പുള്ളിക്കാരൻ ദേ വിളർച്ചയോടെ ഹിറ്റ്ലറെ നോക്കി ഇളിക്കുന്നു.

" എന്നാൽ വാ ബാബീ..." ജിത എന്റെ കയ്യിൽ പിടിച്ചു വലിച്ചു നടക്കാൻ തുടങ്ങിയപ്പോഴാണ് എനിക്ക് പതുക്കെ കാര്യങ്ങൾ ഒക്കെ പിടികിട്ടിയത്, കാർത്തിയേട്ടൻ ഇപ്പോൾ ആ കാലന്റെ കയ്യിൽ നിന്നും ജിതയെ വിളിച്ചു എന്നെ രക്ഷിച്ചതാണ് എന്ന സത്യം...

°എന്റെ ഹിറ്റ്‌ലർ°Where stories live. Discover now