chapter 31

1.5K 161 145
                                    

Hayathi's pov:-

ശല്യം കുറേ നേരായെല്ലോ ഈ ഫോൺ റിങ് ചെയ്യാൻ തുടങ്ങിയിട്ട്!! മനുഷ്യന്മാരെ ഉറങ്ങാനും സമ്മതിക്കില്ല... ഞാൻ ദേഷ്യത്തോടെ പാതി കണ്ണ് തുറന്നു ആരാണെന്ന് നോക്കി, മുഴുവൻ തുറന്നാൽ ചിലപ്പോൾ ഈ ഉറക്കം വിട്ടു പോയേക്കും, ആഷിയാണെല്ലോ? ഞാൻ കോൾ അറ്റൻഡ് ചെയ്തു ചെവിയിൽ വെച്ചു.

 ഞാൻ ദേഷ്യത്തോടെ പാതി കണ്ണ് തുറന്നു ആരാണെന്ന് നോക്കി, മുഴുവൻ തുറന്നാൽ ചിലപ്പോൾ ഈ ഉറക്കം വിട്ടു പോയേക്കും, ആഷിയാണെല്ലോ? ഞാൻ കോൾ അറ്റൻഡ് ചെയ്തു ചെവിയിൽ വെച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

"ഹലോ..." ഞാൻ ഉറക്കച്ചടവോടെ തന്നെ സംസാരിച്ചു.

" ബാക്കിയുള്ളവർക്ക് ഇവിടെ എട്ടിന്റെ പണി കിട്ടിയിരിക്കുമ്പോൾ നീയവിടെ സുഖിച്ച് ഉറങ്ങുന്നോ ദുഷ്ടേ!!..." ആഷി എന്നോട് ദേഷ്യപ്പെട്ടു.

ഞാൻ കാര്യം മനസ്സിലാവാതെ ബെഡിൽ നിന്നും എഴുന്നേറ്റിരുന്നു.

" എന്ത് പണി!! വിളിച്ചുണർത്തി മനുഷ്യന്മാരെ ഉറക്കം കളഞ്ഞതും പോര, എന്നിട്ട് എന്നോട് തന്നെ തിരിച്ചു ചൂടാവുന്നോ?..." ഞാനും തിരിച്ചു അവളോട് ദേഷ്യപ്പെട്ടു

" സമയം എത്രയായി എന്നാണ് ഭവതിയുടെ വിചാരം!!" അവൾ പരിഹാസത്തോടെ ചോദിച്ചു.

ഞാൻ തിരിച്ചു മറുപടി കൊടുക്കാതെ ഫോൺ ചെവിയിൽ നിന്നും മാറ്റിപ്പിടിച്ച് സമയം എത്രയായെന്ന് നോക്കി.

"അയ്യോ മൂന്നുമണി കഴിഞ്ഞോ ഇപ്പം കിടന്നത് പോലെയുണ്ട്..."

" ബെസ്റ്റ്...ആന്റിയും വിക്കിയും ഒക്കെ തിരിച്ചു വരാറായി,അപ്പോഴാണ് അവളുടെ ഉറക്കം! നീയാര് കുംഭകർണന്റെ അനിയത്തിയോ?..."

" പോടി, നിനക്കത് പറയാം മൂന്നാല് ദിവസം ശരിക്കും ഉറങ്ങാതെ നിന്നത് എനിക്കല്ലേ അറിയൂ...ആട്ടെ നീയെന്തിനാണ് ഇപ്പൊൾ വിളിച്ചത്?"

" എല്ലാം കയ്യീന്ന് പോയി മോളെ..." ഇതും പറഞ്ഞു അവൾ ശബ്ദത്തിൽ ശ്വാസം വിട്ടു.  "ഇതുവരെ ഹിറ്റ്ലറുടെ കണ്ണിൽ നീ മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ ഇനി മുതൽ എന്തായാലും അത് ഉണ്ടാവില്ല..." അവൾ സങ്കടത്തോടെ പറഞ്ഞു.

°എന്റെ ഹിറ്റ്‌ലർ°Where stories live. Discover now