chapter 56

1.5K 131 233
                                    

Hayaathi pov:-

ഇയാൾ സ്‌കൂളിൽ പഠിക്കുന്ന ടൈം വല്ല ഡ്രാമാ ക്ലബ്ബിലും അംഗമായിരുന്നോ! ഇതായിരുന്നു ഹിറ്റ്ലറുടെ അഭിനയം കണ്ടപ്പോൾ തോന്നിയത്. എന്നെയും കൂടെ തന്നെ നിർത്തി ആന്റിമാരോടും അങ്കിളുമാരോടും തമാശയൊക്കെ പറഞ്ഞു ചിരിക്കുന്നു, ഇടയ്ക്കിടെ എനിക്ക് എന്തെങ്കിലും വേണോ എന്ന് സ്നേഹം തുളുമ്പുന്ന ശബ്ദത്തോടെ അവർ കാണേ ചോദിക്കുന്നു. ഇതൊക്കെ കണ്ട് എന്റെ ബോധം പോയില്ല എന്നേ ഉള്ളൂ, എന്റെ മാത്രമല്ല ബാക്കിയുള്ള മൂന്ന് പേരുടെയും, കാർത്തിയേട്ടന്റെ എക്സ്പ്രഷൻ കണ്ട് ഏട്ടന്റെ കിളികൾ ഈ രാജ്യം തന്നെ വിട്ട് പോയി എന്ന് തോന്നി.

ഹിറ്റ്ലറുടെ കസിൻസ് ഒക്കെ ഞങ്ങളെ ഇട്ട് നന്നായി വാരുന്നുണ്ട്, ഹിറ്റ്‌ലർ ആണെങ്കിൽ അതൊക്കെ കേട്ട് ആസ്വദിക്കുന്ന മട്ടിലും നിൽക്കുന്നു. ദേഷ്യം കൊണ്ടു പൊട്ടിത്തെറിക്കുന്ന ഇങ്ങേർക്ക് ഇത്രയൊക്കെ ക്ഷമയുണ്ടായിരുന്നോ ദൈവമേ...

ഞാൻ നോക്കുമ്പോഴൊക്കെ ജിത എന്നെ അവളുടെ അടുത്തേക്ക് കണ്ണ് കൊണ്ട് വരാൻ പറയുന്നുണ്ടെങ്കിലും കസിൻസിന്റെ ഇടയിൽ പെട്ട് പോകാൻ പറ്റിയില്ല.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ചെറിയൊരു കേക്ക് കട്ടിങ് ഒക്കെ കഴിഞ്ഞു നിൽക്കുമ്പോഴാണ് വിക്കി നേരത്തെ ജിത ഏൽപ്പിച്ച ഗിഫ്റ്റ് ബോക്സുമായി വന്ന് എന്റെ കയ്യിലേക്ക് വെച്ചു തന്നു.

അത് കണ്ടതും എല്ലാവരും എന്റെ മുഖത്തേക്ക് നോക്കി. ഹിറ്റ്‌ലറും ഇതൊക്കെ എപ്പോൾ ഒപ്പിച്ചു എന്ന മട്ടിൽ എന്നെ നോക്കുന്നുണ്ട്. ഞാൻ എല്ലാവരെയും നോക്കി ചിരിച്ചെന്ന് വരുത്തി.

" ആഹാ, നമ്മുടെ ബാബിയുടെ വക ഹാശിഭയ്യാക്ക് എന്തോ ഗിഫ്റ്റ് ഉണ്ടല്ലോ..."   നവ്യ ചിരിയോടെ പറഞ്ഞു.

തലചെരിച്ചു ജിതയേയും വിക്കിയേയും നോക്കിയപ്പോൾ രണ്ടും കൂടി കണ്ണ് കൊണ്ട് കൊടുക്കാനായി പറഞ്ഞു.

പിന്നെ കൂടുതൽ ഒന്നും ചിന്തിക്കാൻ നിന്നില്ല മുഖത്ത് ഒരു പുഞ്ചിരിയും പൊടിക്ക് ഇത്തിരി നാണവും ഒക്കെ ഫിറ്റ് ചെയ്തു ആ ഗിഫ്റ്റ് ബോക്‌സ് ഹിറ്റ്ലർക്ക് നേരെ നീട്ടി. കുറച്ചു നേരമായി അങ്ങേര്  അഭിനയിച്ചു ഓവറാക്കുകയല്ലേ അപ്പോൾ പിന്നെ ഞാനും കുറക്കേണ്ട എന്ന് കരുതി.

°എന്റെ ഹിറ്റ്‌ലർ°Where stories live. Discover now