chapter 42

1.6K 125 162
                                    

Hayathi's pov:-

ഇതെന്താണ് ഇവർ രണ്ടുപേരും ഇങ്ങനെ നോക്കുന്നത്! ഞാൻ മുന്നിലിരിക്കുന്ന കോഫിക്കപ്പ് കയ്യിലേക്കെടുത്തുകൊണ്ട് അവരുടെ രണ്ട് പേരുടെയും മുഖത്തേക്ക് സംശയത്തോടെ നോക്കി.

റേഹയുടെ കസിനാണെന്ന് പറഞ്ഞത് തൊട്ട് തുടങ്ങിയതാണ് ഈ നോട്ടം, അതിലെന്താണ് ഇങ്ങനെ മാത്രം നോക്കാനുള്ളത്! ഒരുമാതിരി അന്യഗ്രഹജീവിയെ നോക്കുന്നത് പോലെ ഇനി കാർത്തിയേട്ടൻ എന്ന് കേറി വിളിച്ചത് കൊണ്ടാണോ? മെഡിക്കൽ കോളേജിൽ പഠിക്കുന്ന ടൈം റേഹയുടെ പിന്നാലെ നടക്കുന്ന ചെക്കനാണെന്ന് പറഞ്ഞു ആഷിയാണ് കാർത്തിയേട്ടന്റെ ഫോട്ടോ ആദ്യമായി കാണിച്ചു തന്നത്, അന്ന് അവളെ ചൂടാക്കാൻ വെറുതെ വിളിച്ചതാണ് കാർത്തിയേട്ടൻ എന്ന്, ഇന്ന് പെട്ടന്ന് അതേ കാർത്തിയെ മുന്നിൽ കണ്ടപ്പോൾ അറിയാതെ ആ പേര് തന്നെ വായിൽ നിന്നും വന്നു.

" എന്നെ കാണണം എന്ന് പറഞ്ഞത്..."ഞാൻ കോഫിക്കപ്പ് തിരിച്ചു വെച്ചു അവരുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.

അത് കേട്ടപ്പോൾ ഹിറ്റ്ലർ കാർത്തിയേട്ടനെ നോക്കി, എവിടെ അയാൾ ഇപ്പോഴും ഏതോ ഭീകരജീവിയെ നോക്കുന്നത് പോലെ എന്നെ നോക്കുകയാണ്. ഹിറ്റ്ലർ അയാളുടെ കയ്യിൽ പതുക്കെ തട്ടി വിളിച്ചു.

" ആഹ്, എന്താ പറഞ്ഞേ?" പെട്ടന്ന് ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന പോലെ അയാൾ എന്റെയും ഹിറ്റ്ലറുടെയും മുഖത്തേക്ക് നോക്കി.

" ആഹ്, എന്താ പറഞ്ഞേ?" പെട്ടന്ന് ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന പോലെ അയാൾ എന്റെയും ഹിറ്റ്ലറുടെയും മുഖത്തേക്ക് നോക്കി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

" അല്ല, എന്നെ കാണണം എന്ന് പറഞ്ഞത്?..." അയാളുടെ ആ കളി കണ്ട് ചിരി വന്നെങ്കിലും അത് പുറത്തു കാണിക്കാതെ ഞാൻ അയാളെ നോക്കി ചോദിച്ചു.

" അത് പിന്നെ...ഞങ്ങൾ...ഇവന്..." അയാൾ വാക്കുകൾ കിട്ടാതെ പരുങ്ങിക്കളിക്കുന്നത് കണ്ട് ഞാൻ ചോദ്യഭാവത്തിൽ ഹിറ്റ്‌ലറുടെ മുഖത്തേക്ക് നോക്കി.

°എന്റെ ഹിറ്റ്‌ലർ°Where stories live. Discover now