chapter 49

1.4K 122 223
                                    

അപ്ഡേറ്റ് ചെയ്യാൻ കുറച്ചു ലേറ്റായി പോയി, സോറി...🙃

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

Hayaathi 's pov:-

അവൻ ചിരിയോടെ ഞങ്ങളുടെ അടുത്തേക്ക് വന്നു.

" ഹലോ..." എന്റെ മുഖത്തിന് മുന്നിലായി വിരൽ ഞൊടിച്ചു.

" ജോ... ജോയ് സാം..." ഞാൻ ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി വിളിച്ചു.

" ആഹാ... അപ്പോൾ മറന്നിട്ടില്ല അല്ലേ..." അവൻ കളിയാക്കുന്ന മട്ടിലായി ചോദിച്ചു.

ഇവനെങ്ങനെ ഇവിടെയെത്തി! എന്റെ ഞെട്ടൽ അപ്പോഴും മാറിയിട്ടില്ല, അന്ന് ഗോവയിൽ ഇറങ്ങുന്നതിന് മുൻപായി വിളിക്കാം എന്നൊക്കെ പറഞ്ഞ് നമ്പർ ഒക്കെ വാങ്ങിയതാണ് പക്ഷേ പിന്നീട് തിരക്കിൽ പെട്ട് എല്ലാം മറന്നിരുന്നു.

" കൺഗ്രാറ്റ്‌സ് ബ്രോ..." പെട്ടന്ന് അവൻ എന്നെ മറികടന്നു ഹർഷയെ പോയി കെട്ടിപ്പിടിച്ചു.

ഇതെന്താ സംഭവം എന്ന് മനസ്സിവാതെ ഞാൻ അവരെ നോക്കി. ഹിറ്റ്ലറും ദേ പരിചയഭാവത്തിൽ അവനോട് പുഞ്ചിരിക്കുന്നു, എന്താ ശരിക്കും ഇവിടെ നടക്കുന്നത്! ഹിറ്റ്ലർക്ക് ഇവനെ മുന്നേ അറിയുമോ! പക്ഷേ അന്ന് ഫ്ലൈറ്റിൽ വെച്ചു ഒരു പരിചയവും ഇല്ലാത്ത മട്ടിലായിരുന്നല്ലോ രണ്ടുപേരും ഇരുന്നത്?

അവനോട് എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരിക്കുതിനിടയിൽ രാഹുലേട്ടൻ വന്നു ഹിറ്റ്ലരോട് എന്തോ പറഞ്ഞു, നിങ്ങൾ സംസാരിക്ക് എന്നും പറഞ്ഞു ഹിറ്റ്ലർ രാഹുലേട്ടന്റെ കൂടെ പോയി. ഹിറ്റ്ലർ പോയതും ഞാൻ ചോദ്യഭാവത്തിൽ ജോയിയെ നോക്കി.

" നല്ല ആളാണ് താൻ, അന്ന് വിളിക്കാം ചാറ്റ് ചെയ്യാം എന്നൊക്കെ വലിയ ഡയലോഗടിച്ചു നമ്പറും വാങ്ങി പോയിട്ട്, വിളിക്കലും ചാറ്റും പോയിട്ട് ഒരു മിസ്സ്കോൾ പോലും കണ്ടിട്ടില്ല..." അവൻ കളിയാക്കി.

" അതൊക്കെ പിന്നെ പറയാം... നിനക്ക് ഹർഷയെ മുന്നേ അറിയുമോ? നീയെങ്ങനെ ഇവിടെയെത്തി?" ഞാൻ ഗൗരവത്തോടെ അവനെ നോക്കി.

" മുന്നേ അറിയോ എന്ന് ചോദിച്ചാൽ അറിയില്ല, അറിയില്ലേ എന്നു ചോദിച്ചാൽ അറിയാം..." അവൻ ഇളിച്ചോണ്ട് പറഞ്ഞു.

°എന്റെ ഹിറ്റ്‌ലർ°Where stories live. Discover now