chapter 27

1.5K 169 169
                                    

ഹിറ്റ്ലറുടെ ശബ്ദം കേട്ടതും ഞാൻ പെട്ടെന്ന് തന്നെ പിടന്നെഴുന്നേൽറ്റു.

ഞാൻ തലയുയർത്തി അയാളെ നോക്കി. ഇയാൾ ഈ നട്ടപ്പാതിരായ്ക്ക് എവിടെയാണ് പോയത്!! അയാളുടെ വേഷം കണ്ടതും ഞാനറിയാതെ ചിന്തിച്ചു, അയാളുടെ വേഷവും കഴുത്തിൽ കിടക്കുന്ന ടവ്വലും നനഞ്ഞിരിക്കുന്ന മുടിയും കണ്ടാൽ ഈ നേരത്ത് ജിമ്മിൽ പോയി വർക്കൗട്ട് ചെയ്ത പോലെയുണ്ട്, നട്ടപ്പാതിരായ്ക്ക് ഇതൊക്കെ ചെയ്യാൻ ഇയാൾക്ക് എന്താ തലക്ക് സുഖമില്ലേ!!

 ഇയാൾ ഈ നട്ടപ്പാതിരായ്ക്ക് എവിടെയാണ് പോയത്!! അയാളുടെ വേഷം കണ്ടതും ഞാനറിയാതെ ചിന്തിച്ചു, അയാളുടെ വേഷവും കഴുത്തിൽ കിടക്കുന്ന ടവ്വലും നനഞ്ഞിരിക്കുന്ന മുടിയും കണ്ടാൽ ഈ നേരത്ത് ജിമ്മിൽ പോയി വർക്കൗട്ട് ചെയ്ത പോലെയുണ്ട്, നട്ടപ്പാതിരായ്ക്ക് ഇതൊക്കെ ചെയ്യാ...

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

എന്റെ നോട്ടം മുഴുവൻ അയാളിലേക്ക് ആണെങ്കിലും അയാളുടെ നോട്ടം എനിക്ക് നേർക്ക് ആയിരുന്നില്ല എന്റെ പിറകിലേക്ക് ആയിരുന്നു അയാളുടെ നോട്ടം...

അപ്പോഴാണ് ഞാനും ഓർത്തത് എന്തോ തട്ടിയിട്ടാണെല്ലോ ഞാൻ വീണതെന്ന കാര്യം, ഞാൻ പെട്ടെന്ന് തന്നെ പിറകോട്ട് നോക്കി.

"ജിത!!!" ഞാൻ ചെറിയൊരു ഞെട്ടലോടെ അവളെ നോക്കി.

കുറച്ചുനേരം മുമ്പ് ഞാൻ കഴിക്കാൻ വിചാരിച്ചിരുന്ന ഐസ്ക്രീമും പിടിച്ചുകൊണ്ട് അവൾ അവിടെ ഇരിപ്പുണ്ടായിരുന്നു, പക്ഷേ ഇവൾ എന്തിനാണ് ഇരുട്ടത്ത് കഴിച്ചുകൊണ്ട് നിൽക്കുന്നത്! അതും നിലത്തിരുന്നിട്ട്!! ഞാൻ കാര്യം മനസ്സിലാവാതെ അവളെ തന്നെ നോക്കി.

" നിങ്ങൾ രണ്ടാളും എന്താണ് ഈ ഇരുട്ടത്ത്‌ ചെയ്യുന്നത്?" ഹിറ്റ്ലറുടെ ശബ്ദം വീണ്ടും കേട്ടു.

ജിത മെല്ലെ ഇളിച്ചുകൊണ്ടു നിലത്തു നിന്നും എഴുന്നേറ്റു.

"ഭയ്യാ...അത്...ഹയാത്തിക്ക് വിശക്കുന്നു എന്നു പറഞ്ഞപ്പോൾ...ഞങ്ങൾ വെറുതെ ഐസ്ക്രീം കഴിക്കാം എന്നു കരുതി..."

°എന്റെ ഹിറ്റ്‌ലർ°Where stories live. Discover now