chapter 64

1K 71 166
                                    

Hayathi's pov:-

കണ്ണ് തുറന്നതും തൊട്ടു മുകളിലായി കറങ്ങുന്ന ഫാൻ ആണ് കണ്ടത്. ആദ്യം കത്തിയില്ലെങ്കിലും പിന്നീട് തൊട്ടടുത്തായി ഐവി സ്റ്റാൻഡിൽ തൂക്കിയിട്ടിരിക്കുന്ന മെഡിസിൻ തന്റെ കയ്യിലെ ക്യാനുലയുമായി ബന്ധിപ്പിച്ചിരിക്കുന്നത് കണ്ടപ്പോൾ ഞാൻ ഒരു ഹോസ്പിറ്റൽ റൂമിലാണെന്ന് മനസിലായി.

വീട്ടിൽ നിന്ന് ഇറങ്ങി കുറച്ച് മുന്നോട്ട് ഒരു വളവ് തിരിഞ്ഞതും എതിർ ദിശയിൽ നിന്നും മറ്റൊരു കാർ വരുന്നത് കണ്ട് സ്കൂട്ടി ഇടത്തേയ്‌ക്ക് വെട്ടിച്ചതും ബാലൻസ് കിട്ടാതെ ഞാൻ വീണതും മാത്രം ഓർമയുണ്ട്.

കാലിൽ ഒരു നീറ്റൽ അനുഭവപ്പെട്ടപ്പോൾ തല പൊക്കി ഒന്ന് നോക്കി വലത്തേ കാലിൽ ഇലാസ്റ്റിക് ബാൻഡേജ് കൊണ്ട് ചുറ്റിയിട്ട് ഒരു പില്ലോയുടെ മുകളിൽ കയറ്റിവെച്ചിരിക്കുന്നത് കണ്ടപ്പോൾ മനസ്സിൽ ഒരു വെള്ളിടി വെട്ടി, ദൈവമേ! കാല് വല്ലതും ഒടിഞ്ഞോ! ഞാൻ പേടിയോടെ അതിലേക്ക് നോക്കി. അത് കൂടാതെ നെറ്റിയിലും ഇടത്തേ കൈമുട്ടിലും ബാന്റേജ് ഒട്ടിച്ചിട്ടുണ്ട്. ഇത്രയും സംഭവിക്കാൻ മാത്രം വലിയ വീഴ്ചയാണോ ഞാൻ വീണത്!

പെട്ടന്ന് ആരോ മുറിയുടെ വാതിൽ തുറന്ന് അകത്തേക്ക് വരുന്നത് കണ്ടതും ഞാൻ പഴയത് പോലെ കണ്ണുമടച്ചു കിടന്നു.

" ഡോക്ടർ എന്ത് പറഞ്ഞു സാർ?" ഒരു പരിചയമില്ലാത്ത സ്വരം കേട്ട് ഞാൻ മെല്ലെ പാതി കണ്ണ് തുറന്ന് നോക്കി.

ഹിറ്റ്ലറും കൂടെ ഇത് വരെ ഞാൻ കാണാത്ത ഒരു ചെറുപ്പക്കാരനും, ഹിറ്റ്ലർ എങ്ങനെ ഇവിടെയെത്തി! അവർ എന്താണ് സംസാരിക്കുന്നതെന്നറിയാനായി ഞാൻ കാത് കൂർപ്പിച്ചിരുന്നു.

" പേടിക്കാനൊന്നുമില്ല ഒടിവൊന്നും ഇല്ല ചെറിയൊരു ഉളുക്ക് മാത്രമേ പറ്റിയുള്ളൂ എന്ന് പറഞ്ഞു..."

എന്റെ കാലിനെ കുറിച്ചായിരിക്കുമോ ഈ പറയുന്നത്?

" ഹാവൂ ആശ്വാസം..." ആ ചെറുപ്പക്കാരൻ നെടുവീർപ്പിട്ടുക്കൊണ്ട് നെഞ്ചിൽ കൈ വെച്ചു പറയുന്നത് കണ്ടു.

എന്റെ കാലിനെ കുറിച്ചാണ് പറഞ്ഞതെങ്കിൽ ഇവനെന്തിനാണ് ആശ്വാസം!

°എന്റെ ഹിറ്റ്‌ലർ°Where stories live. Discover now