chapter 19

2K 222 234
                                    

"ഇടയ്ക്കിടക്ക് ഇങ്ങോട്ടു വരണം കേട്ടോ... ഹർഷയുടെ PA ആയിട്ടെല്ല... ഇവളുടെ റിയയായിട്ട്...." ഞാൻ ഹീരാന്റിയോടും ജിതയോടും യാത്ര പറഞ്ഞു ഇറങ്ങാൻ നോക്കുമ്പോൾ, ഹീരാന്റി ചിരിച്ചുകൊണ്ട് പറഞ്ഞു.

ഞാൻ വെറുതെ ചിരിച്ചതെല്ലാതെ ഒന്നും പറഞ്ഞില്ല....

ഹിറ്റ്ലറുടെ കാറിനടുത്തെത്തിയപ്പോൾ ഒരു സംശയം പിറകിൽ കയറണോ അതോ മുന്നിൽ കയറണോ....അന്ന് പിറകിൽ കയറിയപ്പോൾ പറഞ്ഞ കാര്യം അയാൾ ചിലപ്പോൾ ഇവിടെയും പറഞ്ഞേക്കും, ഞാൻ വേഗം മുന്നിൽ കയറി ഇരുന്നു.

"ങേ...!താനെന്തിനാടോ ഇവിടെ കയറി ഇരുന്നേ..." ഹിറ്റ്ലർ നെറ്റിചുളിച്ചുകൊണ്ടു എന്നെ തലച്ചെരിച്ചു നോക്കി.

ഇയാളെ ഇന്നു ഞാൻ കൊല്ലും!!അന്ന് പിറകിൽ കയറി ഇരുന്നപ്പോൾ പറഞ്ഞു അയാളെന്റെ ഡ്രൈവറെല്ല എന്ന്, ഇന്നിപ്പോൾ ചോദിക്കുന്നു എന്തിനാണ് ഇവിടെ കയറി ഇരുന്നതെന്നു!!! ഞാൻ കുറച്ചു നിമിഷം അയാളെ തന്നെ തുറിച്ചു നോക്കി.ശേഷം പറഞ്ഞു.

"സാർ അന്ന് പറഞ്ഞിരുന്നില്ലേ... ഡ്രൈവറെല്ലാ എന്ന്...അത് കൊണ്ട്...."

"അത് ഈ കാറിലല്ലല്ലോ...ആ കാറിലെല്ലേ..." ഞാൻ പറയുന്ന തിനിടയിൽ കയറി അയാൾ പറഞ്ഞു.

കാർ ഏതായാലും എന്താ...താൻ അന്ന് പറഞ്ഞില്ലേ...

"തന്റെ ഒരു കാര്യം...." അയാൾ ഇതും പറഞ്ഞു കാർ സ്റ്റാർട്ട് ആക്കി.

ഹീരാന്റിയും ജിതയും ഹിറ്റ്ലറെ നോക്കി കളിയാക്കി ചിരിച്ചു.ഹിറ്റ്ലർ അറിഞ്ഞുകൊണ്ട് തന്നെ അവരുടെ ഭാഗത്തേക്ക് നോക്കാത്തത് പോലെ തോന്നി എനിക്ക്, ഞാൻ ഒന്നും മനസ്സിലാവാതെ അവരുടെ മുഖത്തേക്ക് തന്നെ നോക്കിനിന്നു.ഹിറ്റ്ലർ കാർ മുന്നേട്ടെക്കെടുത്തു.

ഹിറ്റ്ലർ കാർ മുന്നേട്ടെക്കെടുത്തു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
°എന്റെ ഹിറ്റ്‌ലർ°Where stories live. Discover now