Surprise!! 🙅🏻‍♂️

451 55 19
                                    

Chumma oru aveshathinu ezthi thodagiya kadhayanenkilum 1k adikkumnn orthilla. So oru 1k spcl chap idamnn vicharchu . Ee kadha ezthumbhozhum nigade comments okke vayikkumbhozhum kittunna oru happiness ondallo..... cannot be expressed ❤️‍🩹❤️‍🩹. Appo kadhayilott enter Karo.....




പെയ്തിറങ്ങുന്ന മഴയെ ഒരു നീരസത്തോടെ നോക്കിക്കൊണ്ട് ഒരു മരച്ചുവട്ടിൽ നിക്കുകയാണ് ജോർഡിൻ .
"നാശം പിടിക്കാനായിട്ട് ഏത് നേരത്താണാവോ ഇതിന് പെയ്യാൻ തോന്നിയേ .... അവിടുത്തെ പ്രോഗ്രാം കഴിഞ്ഞു കാണും " അവൻ പിറുപിറുത്തു. ജോർഡിന് ഏറ്റവും വെറുപ്പുള്ള കാലാവസ്ഥയായിരുന്നു മഴക്കാലം. മനപ്പൂർവും അല്ലെങ്കിൽ കൂടി ഓരോ മഴയും ഓർക്കാൻ ആഗ്രഹിക്കാത്ത ഓർമ്മകളുടെ മനസ്സിനെ മരവിപ്പിക്കുന്ന വാസനയായിരുന്നു
അവനിലേക്ക് കൊണ്ട് വന്നിരുന്ന് .🍃

തന്നിലേക്ക് പെയ്തിറങ്ങാൻ ഒരുങ്ങുന്ന ഓർമ്മകളുടെ കറുത്തിരുണ്ട കാർമേഘങ്ങൾക്ക് തടമിട്ടുകൊണ്ട് അവൻ ഓടിറ്റോറിയത്തിന്റെ ഭാഗത്തേക്ക് നോക്കി. പ്രോഗാം കഴിഞ്ഞ് കുട്ടികൾ ഹാളിൽ നിന്നും പുറത്തേക്കിറങ്ങുകയാണ്. കുച്ചുപേർ തലക്കു മീതെ ബാഗു പിടിച്ചും , മറ്റു ചിലർ ഒരു കുടയിൽ തന്നെ നാലും അഞ്ചും പേരായി അവിടെ നിന്നും ഇറങ്ങുന്നത് അവൻ കണ്ടു. " അവന്മാർ അവിടെത്തന്നെ ഒണ്ടായ മതിയായിരുന്നു " അവൻ മനസ്സിലോർത്തു. അൽപ്പ സമയം കൂടി ആകാശത്തുനിന്ന് ജീവനെടുത്ത് മണ്ണിലാൽ വിഴുങ്ങപ്പെടുന്ന ആ മഴത്തുള്ളികളെ നോക്കി നിന്ന ശേഷം അവയ്ക്ക് ഒരു ശമനം വന്നപ്പോൾ അവൻ നേരെ ഓടിറ്റോറിയം ഉള്ള buildingilek ഓടി.

കുട്ടികളെല്ലാം പോയി ആളൊഴിഞ്ഞു കിടക്കുന്ന ആ ശാന്തമായ വരാന്തയിലൂടെ അവൻ ഓടിറ്റോറിയം ലക്ഷ്യമാക്കി നടന്നു. പെട്ടെന്ന് അവന്റെ പാദങ്ങളെ നിശ്ചലമാക്കിക്കൊണ്ട് ഒരു മധുരമായ നാദം അവന്റെ ചെവികളെ വന്നു പുണർന്നു. "പ്രോഗ്രം കഴിഞ്ഞതല്ലേ ..... ഇതിപ്പോ ആരാ പാടുന്നേ ?" അവൻ ഓർക്കാതിരുന്നില്ല. ആ ശബ്ദം എന്തോ വല്ലാതെ തന്നിലേക്ക് ആഴ്ന്നിറങ്ങുന്നതായി അവന് തോന്നി. ഇന്നേ വരെ ഉണ്ടാവാത്ത ഒരു തരം അനുഭവം. നിശ്ചലമായിരുന്ന അവന്റെ പാദം അവൻ പോലുമറിയാതെ ആ ശബ്ദത്തിന്റെ കാന്തിക ശക്തിയിൽ പെട്ട് മുന്നോട്ട് കുതിച്ചു. ഒടുക്കം ആ ഓട്ടം ചെന്നവസാനിച്ചത് ഒടിറ്റോറിയത്തിലേക്കുള്ള വാതിലിന് മുന്നിലായിരുന്നു. അവിടെ നിന്നും അകത്തേക്ക് നോക്കിയ ജോർഡിന്റെ കണ്ണുകളിൽ ആ പാട്ടുകാരിയെ കണ്ട് അവിശ്വാസവും അത്ഭുതവും അലതല്ലി.

The Life Changer Where stories live. Discover now