വാക്കുതർക്കം 🎧

460 50 31
                                    

Hiii......ethingane ezthi vannappazhanu vere oru storykkolla idea vannonn oru samshayam....but ethu first complete cheythitte ollu vere enthum🫵🏻😁.....enna thodagam.





വൈകുന്നേരം വീട്ടിലെത്തി കുക്കി റോസിയോട് കുറച്ച് എന്തൊകെയോ മിണ്ടിയും പറഞ്ഞതിനും ശേഷം നേരെ കാപ്പിയുമായി തന്റെ സ്ഥിരം സ്ഥലമായ ബാൽക്കണിയിലേക്ക്‌ പോയി. ഇന്നെന്തു കൊണ്ടോ കാർമേഘങ്ങൾ തങ്ങൾക്ക് പറയാനുള്ളതെല്ലാം ഉള്ളിലൊതുക്കി മുഖം വീർപ്പിച്ചിരിപ്പാണ്☁️. എന്തുകൊണ്ടാണ് അവ കൂക്കിയുടെ മനസ്സിലേക്ക് ജോർഡിന്റെ മുഖം കൊണ്ടു വന്നതെന്നവൾക്ക് അറിയില്ല. ഈ ഇടയായി പതിവിലും അധികം അവൻ അവളുടെ ചിന്തകളിലൂടെ മിന്നിമറഞ്ഞിരുന്നു. "എന്നാലും ആ കടുവ ഞാൻ പാടുന്നതുപോലും കേക്കാതെ ഹെഡ്സെറ്റും വെച്ചോണ്ടിരിക്കുവായിരുന്നു😒. ഇനി അയാക്ക് ഞാൻ അന്ന് പാടിത് ഇഷ്ടപ്പെടാഞ്ഞിട്ടാർക്കോ?.......അല്ലേലും ആ മാക്കാന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എനിക്കൊരു പ്രശ്നോം ഇല്ല. 🙄"
ഇങ്ങനെ ഓരോന്ന് ചിന്തിച്ചു കൊണ്ടിരുന്ന ജെയ്ൻ പിന്നിലായി അവളുടെ അച്ചാച്ചി വന്നു നിന്നതറിഞ്ഞില്ല.

ജേക്കബ്: എന്നതാടി കൂക്കിയെ ഇതിനു മാത്രം ആലോചിക്കാൻ ?
പൊടുന്നനെയുള്ള ആ ശബ്ദം കേട്ട് അവൾ ചെറുതായി ഒന്നു ഞെട്ടി, തിരിഞ്ഞു നോക്കി.

കൂക്കി: എന്നതാ അച്ചാചി മനുഷ്യന്റെ നല്ല ജീവനങ്ങു പോയേനെ .....

ജേക്കബ് : അതിനു മാത്രം ഞാനൊന്നും പറഞ്ഞില്ലല്ലോ ....
ഒരു ചിരിയോടു കൂടി അയാൾ പറഞ്ഞു. എന്നിട്ട് തൊട്ടടുത്തിട്ടിരുന്ന കസേരയിൽ ഇരുന്നു കൂക്കിയാണെങ്കിൽ ബാൽക്കണി പടി കരസ്ഥമാക്കി തൂണിലേക്ക് ചാരിയിരുന്നു.

ജേക്കബ്: ദേ അതിന്റെ മണ്ടേന്ന് ങ്ങാനും താഴോട്ട് വീണാൽ പൊക്കിയെടുക്കാൻ ഞാൻ വരത്തില്ലേ ....

കൂക്കി: അച്ചാച്ചിക്ക് അല്ലേലും എന്നോട് അത്രേം സ്നേഹം ഒള്ളൂന്ന് എനിക്കറിയാം .....🥲
അവൾ കണ്ണുനീർ തുടയ്ക്കുന്നതു പോലെ ആഗ്യം കാണിച്ചു കൊണ്ട് പറഞ്ഞു.

ജേക്കബ് :😂....... കൂക്കീ...
ആ വിളിയിൽ ജേക്കബിന്റെ ശബ്ദത്തിൽ വന്ന മാറ്റം അവൾ പെട്ടന്ന് തിരിച്ചറിഞ്ഞു.

The Life Changer Where stories live. Discover now