പ്രണയകഥ ☔

462 55 62
                                    


Next day.....
@ college

ലഞ്ച് ബ്രേയ്ക്കിന് ശേഷം സ്ഥിരം സ്ഥലത്തിരുന്നു പിടിപ്പത് പണിയിലാണ് നമ്മുടെ ടീം. യൂത്ത് ഫെസ്റ്റിവലിനൊള്ള ലിസ്റ്റ് കിട്ടിയതോടെ പ്രോഗ്രാമിന് ആളെ പിടിക്കലായി അടുത്ത ചടങ്ങ്. ജോപ്പനേയും സാറയേയും ജോർഡിനേയും സഹായിക്കാൻ ബാക്കിയുള്ളവരും കൂടെ ചേർന്നു. എന്നാൽ ക്ഷണിക്കപ്പെടാത്ത രണ്ടഥിതികളുടെ സനിദ്ധ്യം ചിലരെ നല്ലതുപോലെ അസ്വസ്ഥപ്പെടുത്തുന്നുണ്ടായിരുന്നു.

സ്നേഹ: കുട്ടീ അങ്ങനെ അല്ല , ഈ കോളത്തിലാണ് പ്രോഗ്രാമിന് ഒള്ളോർടെ പേര് എഴുതണ്ടെ.
അന്നയെ നോക്കിയാണ് അവളത് പറഞ്ഞത്. അന്നയാണെങ്കിൽ അവളെ നോക്കി കഷ്ടപ്പെട്ട് ഒരു ചിരി പാസാക്കി.

അന്ന: കുട്ടീ കുട്ടീന്ന് വിളിക്കാൻ ഈ സാധനത്തിൻ്റെ മടീലിരുത്തിയാണോ എനിക്ക് പേരിട്ടെ😤 .
അവൾ അടുത്തിരുന്ന കൂക്കിയോടായി പിറുപിറുത്തു.

കൂക്കിയാണെങ്കിൽ കുറേ നേരമായി രണ്ടു പേരെ വീക്ഷിക്കുകയാണ്. സെറീനയും ജോർഡിനും എന്തോ വല്യ ചർച്ചയിലാണ് ഇടക്കൊക്കെ അവൾ ചെറുതായി ചിരിക്കുന്നുമുണ്ട് കൂക്കിക്കാണെങ്കിൽ എന്തുകൊണ്ടോ ഇതു തീരെ ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല.

ജെയ്ക്ക്: അതെ ഇപ്രാവശ്യം ഒരു പുതിയ ഐറ്റം കൂടി add ചെയ്തിട്ടൊണ്ട്. ഒരു duet dance.

Joppan : Pair എന്ന് പറയുമ്പോ boy and girl ഓക്കെ ആണോ?😌

കിരൺ : ഓക്കെയാണെങ്കിൽ?🧐

Joppan : Wonderful......എന്ന ഞാൻ..

Shyam: ഒരു ഞാനും ഇല്ല..... നീ ഒറ്റ ഒരുത്തൻ കാരണാ ഞാൻ മൈമിന് പേര് കൊടുത്തെ അതോണ്ട് നിൻ്റെ പേര് ഞാനും കൊടുത്തിട്ടൊണ്ട്.

ജോപ്പൻ : നീ എന്നെം കൊണ്ടേ പോവ്വത്തൊള്ളല്ലെ....🫠

സഞ്ചു: കൂക്കി നീ ഒന്നിനും പേര് കൊടുത്തിട്ടില്ലല്ലോ.

സാറ : ടീ കോപ്പേ നീ ഇതേത് ലോകത്ത സഞ്ചു ചേട്ടൻ ചോദിച്ചത് കേട്ടില്ലേ?

കൂക്കി: എ... എന്താ?

അന്ന: നിന്നോട് ടാൻസിന് പേര് കൊടുക്കാൻ.

The Life Changer Where stories live. Discover now