Phone call ☎️

487 55 77
                                    


ഞായറാഴ്ച്ച ദിവസം വീട്ടുമുറ്റത്ത് അരങ്ങേറുന്ന സ്ഥിരം കാഴ്ച്ചയും കണ്ടോണ്ട് പത്രവുമായി തിണ്ണയിൽ ഇരിക്കുകയാണ് ജേക്കബ്. എന്നും ഞായറാഴ്ച്ച രാവിലെ പള്ളിലേക്കിറങ്ങാനൊള്ള കൂക്കിയുടേയും റോസി മമ്മീടേയും വെപ്രളം പതിവാണല്ലോ.

റോസി : ദേ കൂക്കി മോളേ ഇങ്ങനെ  സ്റ്റെപ്പിൽ എങ്ങനും തട്ടി തടഞ്ഞു വീഴുവേ.
മുകളിൽ നിന്ന് ഓടി സ്റ്റെപ്പ് ഇറങ്ങി വരുന്ന കൂക്കിയെ നോക്കി അവർ പറഞ്ഞു.

കൂക്കി അവക്കൊരു ചിരി സമ്മാനിച്ചു കൊണ്ട് സ്കൂട്ടിക്കരികിലേക്ക് പോയി.

കൂക്കി : ഓഹ്.....എത്ര നാളായി എൻ്റെ സ്കൂട്ടി ഒന്ന് ഓടിച്ചിട്ട്. അല്ല എൻ്റെ സ്കൂട്ടി തട്ടിയെടുത്ത കള്ളൻ എവിടെപ്പോയി. അവന് പള്ളീലൊന്നും പോണ്ടേ?

റോസി : അവനും നിൻ്റെ അച്ചാച്ചീം കൂടെ വൈകുന്നേരം പൊക്കോളും...... ഇപ്പത്തന്നെ കുർബാന പകുതി ആയി കാണും നീ വണ്ടി എടുക്കുന്നൊണ്ടോ?

കൂക്കി: 😁

Time Skips....

സാറ : ഓയ് മാഡം.
കുർബാന കഴിഞ്ഞു പുറത്തേക്കിറങ്ങിയ കൂക്കിയെ അവൾ വിളിച്ചു.

കൂക്കി: സാറമ്മോ പനി ഒക്കെ മാറിയോ? ഇന്നലെ വിളിച്ചിട്ടെന്നാടി കോപ്പേ ഫോൺ എടുക്കാതെ ഇരുന്നേ?
അവളുടെ പരിഭവം പറച്ചിൽ കേട്ട് സാറ ഒന്ന് ചിരിച്ചു.

സാറ : ഞാൻ നേരത്തെ ഒറങ്ങിപ്പോയി.

കൂക്കി: ഉവ്വ് ഉവ്വ്..... പിന്നെ നിന്നെ ഇന്നലെ ജോഹ അന്വേഷിച്ചാർന്നു.😌

സാറ: അതിപ്പോ ഇവിടെ പറഞ്ഞതിൻ്റെ ഉദ്ദേശം?🤨

കൂക്കി : ഓഹ് ഒന്നും അറിയാത്ത പോലെ......

സാറ : നീ ഇതെന്നാ തേങ്ങ......

റോസി : ആഹ് സാറ മോളേ നീ ഇവിടെ ഒണ്ടാർന്നോ നിൻ്റെ അപ്പൻ അവിടെ നിന്നേം തപ്പിക്കോണ്ട് നടപ്പൊണ്ട്.

സാറ : അയ്യോ കുർബാന കഴിഞ്ഞ് അമ്മച്ചീടെ അടുത്ത് പോണംന്ന് പറഞ്ഞാർന്നു. എന്ന കൂക്കി നാളെ കാണാം.

കൂക്കി: നാളെ ഞാൻ കോളിൽ വരില്ലാ ഹെ.

സാറ: അതെന്ന ?

The Life Changer Where stories live. Discover now