Newyork 🇺🇲

409 46 25
                                    


ജോഹാൻ : ജിനി മമ്മിടെ അനിയനും ഭാര്യയയും അതായത് ചേച്ചീടെ പേരൻ്റ്സ് മരിക്കുമ്പോ ലെയ ചേച്ചിക്ക് പതിനാറ് വയസ്സായിരുന്നു. ന്യൂയോർക്കിൽ വെച്ചൊണ്ടായ ആ കാർ ആക്സിടൻ്റിൽ എല്ലാം നഷ്ടപെട്ട ചേച്ചിയെ പിന്നീട് വളർത്തിയത് ജിനി മമ്മീം ഫിലി പപ്പയും കൂടിയ . ജോർഡിക്ക് അന്ന് പതിനാല് വയസ്സാ. ബിസ്നസ്സ് ആവശ്യങ്ങൾക്കായി ഫിലി പപ്പയ്ക്ക് അമേരിക്കയിലേക്ക് മാറേണ്ടി വന്നു.ഞങ്ങടെ അടുത്ത് നിന്ന് പോയതുകൊണ്ടാവണം അവൻ്റെ ഒറ്റപ്പെട്ട ആ ജീവിതത്തിലേക്കെത്തിയ ആ പുതിയ അതിഥിയെ രണ്ടു കൈകളും നീട്ടി ജോർഡിൻ പെട്ടന്ന് സ്വീകരിച്ചത്. അവരെ ഒരുമിച്ചു കണ്ടവരാരും അവര് ശെരിക്കത്തെ സഹോദരങ്ങളല്ലെന്ന് പറയത്തേയില്ല. അവന് പതിനെട്ട് വയസ്സായപ്പോ ഫിലി പപ്പേം ജിനി മമ്മീം നാട്ടിലോട്ട് പോന്നു. പിന്നെ അവർക്ക് കൂട്ടായി അവര് മാത്രമായിരുന്നു ന്യൂയോർക്കിൽ. ജോർഡിനെ വീഡിയോ കോൾ ചെയ്യുമ്പോ ഇടക്കൊക്കെ കണ്ടിട്ടൊണ്ട്ന്നല്ലാതെ ചേച്ചിയെ പരിചയപ്പട്ടതും അവർടെ bond എന്താണെന്ന് ഞാൻ ആദ്യായിട്ട് മനസ്സിലാക്കിയതും രണ്ടു വർഷം മുൻപ് ന്യൂയോർക്കിൽ പോയപ്പോഴാ.

Two years back.....
Newyork
@ Airport

ജോഹാൻ : ഇവനിതെവിടെ പോയിക്കിടക്കുവ..... ഞാൻ അവനോട് പറഞ്ഞത ഫ്ലൈറ്റ് 9:30 ക്ക് ലാൻഡ് ചെയ്യുന്ന്.

ജെയ്ക്ക്: രണ്ട് മിനിറ്റൂടെ നോക്കാം.

അപ്പോഴേക്കും അവർടെ ശെദ്ധ പിടിച്ചു കൊണ്ട് ഒരാൾ അവർക്കരികിലേക്ക് ഓടി വന്ന് ജോഹാനെ പുണർന്നു.

അപ്പോഴേക്കും അവർടെ ശെദ്ധ പിടിച്ചു കൊണ്ട് ഒരാൾ അവർക്കരികിലേക്ക് ഓടി വന്ന് ജോഹാനെ പുണർന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


ജോഹാൻ : വിടടാ തെണ്ടി എന്നിട്ടാ വാച്ച് ഒന്ന് നോക്ക്.

ജോർഡിൻ: I am the sorry അളിയാ..... ഒടുക്കത്തെ ട്രാഫിക് ആർന്നു. പിന്നെ ഇച്ചായ എന്നാ ഒണ്ട് ?യാത്ര ഒക്കെ സുഖാർന്നോ?

The Life Changer Where stories live. Discover now