വാഗമര ചുവട്ടിൽ 🌸

373 63 75
                                    

പിറ്റേ ദിവസം കാലത്തെ തന്നെ എല്ലാവരും പോകാനുള്ള ബസ്സിനടുത്തായി എത്തി.

ജെന്നി : കൂക്കി നീ നേരത്തെ വന്നോ?

കൂക്കി : ജാക്കി ഇന്ന് അവൻ്റെ വീട്ടിലോട്ട് പോയി അപ്പോ പോകുന്ന വഴിക്ക് എന്നെ നേരത്തെ ഇവിടെ എറ ക്കീത.
ഒട്ടും സന്തോഷമില്ലാത്ത അവളുടെ വാക്കുകൾ ആരെക്കാളും മുൻപേ സാറ ശ്രദ്ധിച്ചു.

ജോപ്പൻ : നിങ്ങൾ ഇങ്ങനെ നടുറോട്ടിൽ നിക്കാതെ ആ വണ്ടീലോട്ട് കേറിക്കെ.

ശ്യാം: അല്ല എല്ലാരും വന്നോ?

അന്ന: അവരിപ്പോ എത്തുന്ന് ജെയ്ക്കിച്ചായൻ വിളിച്ചപ്പോ പറഞ്ഞാർന്നു.
കൂക്കിയുടെ മുഖം ചെറുതായി ഒന്നു വിടർന്നു.

അവർ ബസിലേക്ക് കയറി സാറയും ജെന്നിയും ഒരു സീറ്റിലും അതിനു പിന്നിലായി ജോപ്പനും ശ്യാമും ഇരുന്നു. സാറയും ജെന്നിയും ഇരിക്കുന്നതിന് ഓപ്പോസിറ്റ് ഉള്ള സീറ്റിൽ കൂക്കി ഒറ്റക്കും പിന്നിലത്തെ ജോപ്പൻ്റെയും ശ്യാമിൻ്റെയും ഓപ്പസിറ്റ് ഉള്ള സീറ്റിൽ അന്ന ഒറ്റക്കും ഇരുന്നു. ജെയ്ക്കിൻ്റെ കൂടെ ഇരിക്കാൻ വേണ്ടിയാണ് അവൾ കൂക്കിയെ സോപ്പിട്ട് പിന്നിലെ സീറ്റിലേക്ക് മാറിയത്. ഒരു കാറ് ഇറച്ച് കയറി വരുന്നത് കണ്ട് കൂക്കി ജനലിലൂടെ നോക്കി...... അവൾ പ്രതീക്ഷിച്ച കാറുതന്നെയാണ്. ബസിലേക്ക് കയറി വരുന്ന അവരെ അവൾ ഒരു പുഞ്ചിരിയോടെ നോക്കി..... എല്ലാ വരും ആ പുഞ്ചിരി അവൾക്ക് തിരിച്ചു നൽകി ഒരാളൊഴിച്ച് ......ജോർഡിൻ അവളുടെ മുഖം പോലും നോക്കാതെ അവളുടെ അരികിലെ ഒഴിഞ്ഞ സീറ്റ് മറി കടന്ന് പിന്നിൽ ഉണ്ടായിരുന്ന സീറ്റിലേക്ക് പോയി.

സെറീന: ഹേയ് ജോർഡിൻ

ജോർഡിൻ : ഹായ്

സെറീന: ഇവിടെ ഇരുന്നോ
അവൾക്കരികിലെ സീറ്റ് കാണിച്ചു കൊണ്ട് അവൾ പറഞ്ഞു.

അവിടെ മറ്റു സീറ്റുകൾ ഒന്നും ഫ്രീ അല്ലാത്തതുകൊണ്ട് അവൻ അവളുടെ അരികിൽ ചെന്നിരുന്നു.
കൂക്കിയുടെ മുഖം വാടി. ജോർഡിൻ എന്തിനാണ് തന്നെ ignore ചെയ്തത് എന്നവൾക്ക് മനസിലാകുന്നുണ്ടായിരുന്നില്ല. അവളുടെ ചിന്തകളെ ഭേദിച്ചു കൊണ്ട് പെട്ടന്ന് മറ്റൊരാൾ അവൾക്കരികിലേക്ക് വന്നിരുന്നു.

You've reached the end of published parts.

⏰ Last updated: Apr 11 ⏰

Add this story to your Library to get notified about new parts!

The Life Changer Where stories live. Discover now