അസ്വഭാവികം 👀

397 54 37
                                    


ജോഹാൻ : she ...... She died two years back.

അവൻ്റെ വായിൽ നിന്നും കേട്ട ആ വാക്കുകളിൽ നടുങ്ങി കൂക്കി ജോഹാനെ തന്നെ നോക്കി നിന്നു.

ജോഹാൻ : രണ്ട് വർഷം മുൻപ് നടന്ന ഒരു ആക്സിടസ്റ്റിൽ ലെയ ചേച്ചി......
അവരുടെ ഇടയിലേക്ക് ഒരു നിശബ്ദത പരന്നു. എങ്കിലും അതിനെ ഭേദിച്ചെത്തിയ മഴത്തുള്ളികൾ അവർക്കൊരാശ്വാസമായി............

തിരിച്ചങ്ങോട്ടുള്ള ബസ് യാത്രയിൽ മുഴുവനും കൂക്കിയുടെ മനസ്സിൽ ജോഹാൻ പറഞ്ഞ കഥയിലെ ലെയ ചേച്ചിയായിരുന്നു. നേരിട്ടൊന്ന് കണ്ടില്ലെങ്കിൽ കൂടി ആ വ്യക്തി അവളുടെ ഉള്ളിലെവിടെയോ പതിഞ്ഞു പോയിരുന്നു. ജോർഡിൻ്റെ ചുണ്ടുകളിൽ അവൾ കണ്ട ചിരി....... ആ ചിരി നഷ്ടപ്പെട്ടത് അവൻ്റെ ലെയുടെ നഷ്ടത്തോട് കൂടിയാണോ ?......എന്ന ചോദ്യം അവളുടെ ഉള്ളിൽ അലയടിച്ചു കൊണ്ടേയിരുന്നു.

At the same time.....

ജോർഡിൻ്റെ കാറ് ഒരു പള്ളി മുറ്റത്തേക്ക് കയറി. കാറിൽ നിന്നും ഇറങ്ങിയ അവൻ്റെ ചുവടുകൾ അടുത്തുള്ള സെമിത്തേരിയിലേക്ക് നീങ്ങി ഒടുക്കം അത് ഒരു കല്ലറയ്ക്ക് മുൻപിൽ നിലച്ചു.

In the loving memory of .......

                    Leya Agustine
             07-03-1994 - 25-06-2021

അവൻ്റെ ഉള്ളിൽ നടക്കുന്ന എന്തിൻ്റെയോ പ്രതിഫലനം പോലെ അവിടമാകെ ഒരു മൂകതയായിരുന്നു ഇരുണ്ടുകിടക്കുന്ന ആകാശം അതിനൊരു കൂട്ടാളിയും

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവൻ്റെ ഉള്ളിൽ നടക്കുന്ന എന്തിൻ്റെയോ പ്രതിഫലനം പോലെ അവിടമാകെ ഒരു മൂകതയായിരുന്നു ഇരുണ്ടുകിടക്കുന്ന ആകാശം അതിനൊരു കൂട്ടാളിയും. ജോർഡിൻ കുനിഞ്ഞ് ആ കല്ലറയ്ക്ക് മുകിലുണ്ടായിരുന്ന വാടിയ പൂവ് കൈയ്യിലെടുത്ത് പകരം അവൻ്റെ കൈയ്യിലുണ്ടായിരുന്ന ഒരു വെള്ള റോസ് അവിടെ വെച്ചു. പെട്ടന്ന് പെയ്തിറങ്ങിയ മഴയെ വകവെക്കാതെ അവൻ അൽപ്പനേരം കൂടി അവിടെ നിന്നു .ഓരോ നിമിഷം അവിടെ നിർക്കുന്തോരം ആ മിഴികളിൽ തളം കെട്ടിയിരുന്ന കണ്ണുനീരും ആ മഴത്തുള്ളികളോട് ഇടചേർന്ന് കല്ലറയ്ക്കു മുകളിൽ പതിച്ചു കൊണ്ടിരുന്നു........ ഒരു പ്രായശ്ചിത്തം പോലെ......

The Life Changer Where stories live. Discover now