Solved? 🤝

455 45 28
                                    

Welcome to ooty nice to meet you😁......poyi vayichittu varu he.




കൂക്കി : അത് .....അത് പിന്നെ... ഞാൻ ഒരു Thanks പറയാൻ വന്നതാ.
അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു അവൾ ശെരിക്കും വന്നത് അതിനല്ലെങ്കിൽ കൂടി....

Jordin : Thankso ?

കൂക്കി: ഇന്നലെ buildinginte മുകളീന്ന് വീഴാൻ പോയപ്പോ ......
എന്തോ ഓർത്തതുപോലെ ജോർഡിൻ നിശബ്ദനായിത്തന്നെ ഇരുന്നു .

കൂക്കി : ഇന്നലെ പറയാൻ പറ്റീലല്ലോ.

Jordin : മ്.
അവനതും പറഞ്ഞ് ഒരു Bandaid എടുത്ത് ഒട്ടിക്കാൻ തുടങ്ങി.

കൂക്കി: അവിടെ അല്ല കൊറച്ചൂടെ ഇപ്പർത്ത.
അവളെ സംശയരൂപത്തിൽ നോക്കുന്ന അവനരികിലേക്ക് അവൾ നടന്നു.

കൂക്കി: ഞാൻ ഹെല്പ്പ് ചെയ്യാം.
കൂക്കി അവൻ്റെ കൈയ്യിൽ നിന്നും Bandaid വാങ്ങി അത് പതിയെ അവൻ്റെ നെറ്റിയിൽ ഒട്ടിച്ചു. അവനരികിലേക്ക് അടുത്തു നിൽക്കുന്തോറും കൂക്കിയുടെ ഹൃദയം വല്ലാതെ ഇടിക്കാൻ തുടങ്ങി. അവൾ bandaid ഒട്ടിച്ചതിനുമുകളിലായി മെല്ലെ ഊതി........ആ തണുത്ത കാറ്റിൻ്റെ കുളിർമ്മയാൽ ജോർഡിൻ്റെ മിഴികൾ പതിയെ അടഞ്ഞു.🍃

കൂക്കി: കഴിഞ്ഞു.
അവളുടെ ശബ്ദം കേട്ടതും അവൻ പെട്ടന്ന് കണ്ണുത്തുറന്നു.

jordin : Thanks.

കൂക്കി: ഞാനൊരു കാര്യം ചോദിക്കട്ടെ? ഇയാക്ക് ഇപ്പഴും എന്നോട് ദേഷ്യം ഉണ്ടോ? അന്ന് വാച്ച് പൊട്ടിച്ചതിന് ? ഇയാളെന്നോട് എപ്പോഴും വഴക്ക് ഒണ്ടാക്കുന്നതുകൊണ്ട് ചോദിച്ചത.

'വാച്ച്' അങ്ങനെ ഒരു സംഭവത്തെ പറ്റി തന്നെ അവൻ എന്നേ മറന്നുപോയിരുന്നു. ഒരോ കാരണങ്ങൾ പറഞ്ഞ് അവളോട് വഴക്കൊണ്ടാക്കുന്നത് അവൻപോലും അറിയാതെ അവൻ ആസ്വദിക്കുകയായിരുന്നു. ജോർഡിനൊന്നും പറയുന്നില്ലെന്ന് കണ്ട് കൂക്കി പറഞ്ഞു.

കൂക്കി : അതിൻ്റെ Cash എത്രയാന്ന് പറഞ്ഞ മതി....ഞാൻ installment ആയി തരാം. ഒരുമിച്ച് തരാൻ എൻ്റേൽ ഇല്ല.
അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞൊപ്പിച്ചു.

കൂക്കി ശെരിക്കു നോക്കിയില്ലായിരുന്നെങ്കിൽ അവൻ്റെ ചുണ്ടുകളിൽ മിന്നി മറഞ്ഞ പുഞ്ചിരി അവൾ കാണില്ലായിരുന്നു.

The Life Changer Where stories live. Discover now