couple crisis 👫💔

542 79 56
                                    

ദേവു ഹോബിയെ തന്നെ നോക്കി നിൽക്കുകയാണ്.... അവൻ കാര്യമായി എന്തൊക്കെയോ പ്രാർത്ഥിക്കുന്നുണ്ട്.....

ദേവു: ഡാ....
ഹോബി പതിയെ കണ്ണ് തുറന്നു .... ദേവുവിൻെറ ഭാഗത്തേക്ക് തല തിരിച്ചു... പക്ഷേ കണ്ണുകൾ ഉയർത്തി അവളുടെ മുഖത്തേക്ക് നോക്കാൻ ഉള്ള ധൈര്യം ഒന്നും നമ്മുടെ ചെക്കന് ഇല്ല.... മുഖം കുനിച്ച് നിൽക്കുകയാണ്....

ദേവു കുറച്ച് സമയം അവനെ നോക്കി..... ശേഷം മെല്ലെ അവൻ്റെ കൈയ്യിൽ പിടിച്ച് മെല്ലെ നടക്കാൻ തുടങ്ങി.... ആ സമയം ഹോബിയ്ക്ക് ചെറുതായി ആത്മവിശ്വാസം വരാൻ തുടങ്ങി.... അവൻ മെല്ലെ ഇടം കണ്ണിട്ട് അവളെ നോക്കി.... അവൾ നേരെ നോക്കി നടക്കുകയാണ്..... മുൻപിൽ ഉള്ള കാഴ്ചകൾ ഒന്നും കാണുന്നില്ലെന്ന് വ്യക്തം .... പറയാൻ വേണ്ടി എന്തൊക്കെയോ വാക്കുകൾ അവള് മനസ്സിൽ ക്രമപ്പെടുത്തി വരുന്നുണ്ട്... അത് അവളുടെ ചുണ്ടുകളിൽ കാണാം.... അത്ര പോലും ധൈര്യം തനിക്ക് വന്നില്ലല്ലോ എന്ന് ആലോചിച്ച് ഒരു നിമിഷത്തേക്ക് എങ്കിലും ഹോബിയ്ക്കു ലജ്ജ തോന്നി....

ചെറിയ കുട്ടികൾ ആയിരുന്നപ്പോൾ തൊട്ട് അവൾ ഇങ്ങനെ ചേർത്ത് പിടിക്കുന്നതാണ്..... അവന് വേണ്ടി അപ്പോഴൊക്കെ സംസാരിച്ചതും തല്ല് ഉണ്ടാക്കിയതും ഒക്കെ അവൾ തന്നെ ആണ്... അവൻ എല്ലാത്തിലും നിന്ന് ഒഴിഞ്ഞ് മാറാറെ ഉള്ളൂ.... ജൂൺ പോയതിൽ പിന്നെ അവൻ്റെ ഈ ചട്ടമ്പി കൂട്ടുകാരി മാത്രമേ അവൻ്റെ ലൈഫിൽ ഉണ്ടായിട്ടുള്ളൂ... അവൾ ഇനി എന്നും കൂടെ ഉണ്ടാവും ...

ഹോബിയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു...

എടാ.... ദേവു പറഞ്ഞ് തുടങ്ങി..... അവൻ അവളെ നോക്കി ....

ദേവു: സംഭവിച്ചത് എനിക്കും അറിയാം നിനക്കും അറിയാം.... എന്നിട്ടും അതിനെ പറ്റി സംസാരിക്കാതെ ഇങ്ങനെ മുഖം തിരിച്ച് നടന്നിട്ട് എന്തിനാ... Let's just accept it.... അങ്ങനെ സംഭവിച്ചു.... Ok...

ഹോബി ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി ഇരുന്നു....

ദേവു: നീ ഇങ്ങനെ മിണ്ടാതെ ഇരുന്നാൽ എങ്ങനെയാ.... എനിക്ക് നിന്നോട് സംസാരിക്കാതെ ഇരിക്കാൻ പറ്റില്ല... നിനക്കും അങ്ങനെ തന്നെ അല്ലെ..... എന്നിട്ടും.... ഞാൻ എത്ര തവണ നിന്നോട് സംസാരിക്കാൻ ശ്രമിച്ചു.... നീ ആണെങ്കിൽ മൈൻഡ് പോലും ചെയ്തില്ല.... Just accept it....

In Bangtan house Inn Where stories live. Discover now