ഗൃഹപ്രവേശം

1K 97 41
                                    

@ bangtan house 🏡

രാധിക: അതേയ്... പിള്ളേർ വിളിച്ചിരുന്നു... അവർ എത്താറായി ന്നു....
അഞ്ജന: എന്തായാലും കുഴപ്പം ഒന്നും ഉണ്ടാവാതെ തിരിച്ച് ഇങ്ങ് എത്തിയല്ലോ...
Hasini: അതേ... ഇപ്പോഴാ ഒന്ന് സമാധാനം ആയത്...
രാധിക: jimin എന്നോട് പറയാണെ.. വിളക്ക് ഒക്കെ എടുത്ത് വെക്കാൻ... എന്തിനാണാവോ....

മാഹി: അവൻ ഇനി വല്ല പെണ്ണിനെയും കെട്ടിക്കൊണ്ട് വരുന്നുണ്ടോ?
രാധിക: ഒന്ന് പോടി....
മാഹി: അല്ല അവൻ ആയത് കൊണ്ട് പറയാൻ പറ്റില്ല ... ആ നാട്ടിലെ ഏതേലും പെണ്ണിനോട് എന്തെങ്കിലും കന്നന്തിരിവ് കാണിച്ച് കാണും... അവർ പിടിച്ച് കെട്ടിച്ചത് ആവാൻ ആണ് സാധ്യത...

രാധിക: ദൈവമേ... അങ്ങനെ വല്ലോം ആകുവോ ഇനി...
അഞ്ജന: അല്ലാതെ... പിന്നെ അവനെ സ്വീകരിക്കാൻ ആണോ വിളക്ക്.... ഇങ്ങോട്ട് വരട്ടെ... അവൻ്റെ തോൽ ഞാൻ ഉരിക്കും...

മാഹി: അങ്ങനെ അവൻ്റെ മേൽ അടിച്ച് എൽപ്പിക്കണ്ട... ഇത്രയും ആവേശത്തിൽ വിളിക്കണം എങ്കിൽ അത് അവൻ ആവില്ല... tae അല്ലെങ്കിൽ kookki...

അഞ്ജന: അതിനുള്ള ധൈര്യം ഉണ്ടോ tae ക്ക്..
മാഹി: തീർച്ചയായും... പെണ്ണുങ്ങളെ തോണ്ടാൻ അല്ലെ.... ഉണ്ട്... ബാക്കി ഒക്കെ പിന്നെ നാട്ടുകാർ ചെയ്തത് ആവില്ലേ....
അഞ്ജന: അങ്ങനെ ആണേൽ അവനെ ഞാൻ കൊല്ലും ഇന്ന്...

ഹാസിനി: തമിഴത്തി എങ്കിൽ അത്... ഏതെങ്കിലും ഒന്നിനെ അവൻ കെട്ടി കണ്ടാൽ മതി .... ജീവിതത്തിൽ ഒരു പെണ്ണ് ഒക്കെ വന്ന എൻ്റെ കൂക്കി മോന് നല്ലൊരു മാറ്റം ഉണ്ടാവും...

മാഹി: പിന്നെ.... ഇവിടെ നമ്മൾ നാല് പെണ്ണുങ്ങൾ വിചാരിച്ചിട്ട് നടന്നില്ല.... അപ്പോഴാ ഒരു പെണ്ണ് വന്ന് ഇവനെ നന്നാക്കാൻ പോണത്... ഇതൊന്നും നന്നാവാൻ പോകുന്നില്ലെന്ന്..... എന്തായാലും മൂന്ന് പേരും ഒന്ന് സൂക്ഷിച്ചോ.... ഞാൻ safe ആണ്.... ഹോബിയിൽ നിർത്തിയത് ഏതായാലും നന്നായി....

അമ്മമാർ അങ്ങനെ അവിടെ ടെൻഷൻ അടിച്ചു പണ്ടാരം അടങ്ങി നിൽക്കുമ്പോൾ..

Ding Dong.....

ഇത്രയും സ്പീഡിൽ അവർ ഇത് വരെ വാതിൽ തുറന്നിട്ടുണ്ടാവില്ല.... അതും നാല് പേരും ഒന്നിച്ച്.....

You've reached the end of published parts.

⏰ Last updated: Oct 01, 2023 ⏰

Add this story to your Library to get notified about new parts!

In Bangtan house Inn Where stories live. Discover now