Mission അഭിരാമി 🏃🏼‍♀️

800 93 47
                                    

Next day...

കഴിഞ്ഞ ദിവസം evening അവിടെ നിന്ന് flight കയറിയ yoongi രാവിലെ 6 മണി കഴിഞ്ഞപ്പോൾ വീട്ടിൽ എത്തി... കൂടെ പാറുവും ഉണ്ട്....

അകത്തേക്കു കയറിയപ്പോൾ ഹാളിൽ അമ്മമാർ ഇരിക്കുന്നുണ്ട്.... കൂടെ പ്രകാശ് and Ishan ഉണ്ട്.... അഞ്ജനയുടെ നെറ്റിയിൽ എന്തോ മുറിവ് പറ്റിയിട്ടുണ്ട്... അതിനാൽ അതിൻ്റെ മുകളിൽ മരുന്ന് വച്ച് കെട്ടിയത് കാണാം...

Yoongi: ഇതെന്താ .... അഞ്ജന മാ... എന്താ പറ്റിയത്....

അപ്പോഴാണ് അവൻ വന്ന കാര്യം അവർ ശ്രദ്ധിച്ചത്.... എന്തെങ്കിലും പറയാൻ തുടങ്ങുന്നതിനു മുൻപ് അഞ്ജനയുടെ കണ്ണിൽ നിന്നും കണ്ണുനീർ വീഴാൻ തുടങ്ങി....

അഞ്ജന: എടാ മോനേ... അഭി..🥺😢😢😢.

Yoongi: ഞാൻ അറിഞ്ഞു.. അവളെ കുറിച്ച് ഒരു വിവരവും കിട്ടിയില്ലേ...?
Haasini: ഇല്ലെടാ... പിള്ളേരും പിന്നെ അർജുനും നിൻ്റെ അച്ഛനും ഒക്കെ ഇന്നലെ പോയ പോക്കാ... ഇത് വരെ ആരും തിരിച്ച് വന്നിട്ടില്ല.... പോലീസിന് ആണെങ്കിൽ അങ്ങനെ ഒരു കുട്ടിയെ ഇത് വരെ കണ്ട് പിടിക്കാനും പറ്റിയിട്ടില്ല....

രാധിക: പാറു... നീയും ഇങ്ങോട്ടേക്കു ആണോ വന്നെ? മക്കൾ എന്തെങ്കിലും കഴിച്ചോ?
പാറു: അത്.. വിശക്കുന്നില്ല aunty... അഭി ye എങ്ങനെയാ ? ആരാ കൊണ്ട് പോയത്?

മാഹി: ഇന്നലെ അഭിയെയും കൊണ്ട് ചേച്ചി ഒന്ന് അമ്പലത്തിൽ പോയതാ... തിരിച്ച് വരുമ്പോൾ അവർ മാർക്കറ്റിൽ ഒന്ന് കയറി... അവിടെ വച്ച് രണ്ട് മൂന്ന് പേര് വന്ന് അവളെ ബലമായി പിടിച്ച് കൊണ്ട് പോയി... ചേച്ചി തടഞ്ഞപ്പോൾ ചേച്ചിയെ തള്ളി നിലത്ത് ഇട്ടു... നെറ്റി പൊട്ടി.... Driver market ന് പുറത്ത് ആയത് കൊണ്ട് അവനും അറിഞ്ഞില്ല....



അപ്പോഴേക്കും jimin and Tae അവിടേക്ക് വന്നു....

പ്രകാശ്: എന്തായി...
Tae: ഒരു രക്ഷയും ഇല്ല... പോലീസിൽ പറഞ്ഞിട്ടുണ്ട്... But... അവളെ കുറിച്ച് എവിടെ നിന്നും ഒരു വിവരവും കിട്ടിയിട്ടില്ല.... അങ്ങനെ ഒരു കുട്ടി ഇവിടെ അടുത്ത് ഒന്നും ജീവിച്ചിരുന്നത് ആയിട്ട് പോലും തോന്നാത്തത് പോലെ....
Yoongi: അങ്ങനെ പറഞ്ഞാല് എങ്ങനെയാ... നീ ഒന്ന് ഇങ്ങ് വന്നെ....

In Bangtan house Inn Where stories live. Discover now