പുതിയ ഭാവങ്ങൾ 🤨

805 100 70
                                    

അവൾ ചുറ്റും നടക്കുന്നത് ഒന്നും അറിയുന്നതേ ഇല്ല.... കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ അവളെ ഉപേക്ഷിച്ച് താഴേക്ക് പതിച്ചു കൊണ്ടേ ഇരുന്നു.... കുറച്ച് മുൻപോട്ടു നടന്ന് ജൂൺ മെല്ലെ വിളിച്ചു....
ജൂൺ: അഭി....

ഒരു സ്വപ്നത്തില് നിന്ന് എന്ന പോലെ അവള് ഞെട്ടി ഉണർന്നു... കണ്ണിനു മുന്നിൽ അവരെ കണ്ട് അവൾക്ക് വിശ്വസിക്കാനായില്ല... അഭി സ്വയം മറന്ന് ഓടി വന്ന് ജൂണിനെ കെട്ടി പിടിച്ച് കരയാൻ തുടങ്ങി....

തെന്നൽ: എൻ്റെ പോന്നു അഭി... നീ മാറിക്കെ... ഇത് എങ്ങാനും ഇവിടെ ഉള്ള ആരേലും കണ്ടോണ്ട് വന്നാൽ ഉണ്ടല്ലോ....

അഭിയും joonum അതൊന്നും കേട്ടതേ ഇല്ല... അഭിയെ ജൂൺ അവൻ്റെ മാറോട് ചേർത്ത് പിടിച്ചു.... തലയിൽ തലോടി... അവള് ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൻ്റെ കൈകളിൽ കിടന്നു കരഞ്ഞു....
അവരുടെ ഭാഗ്യം കൊണ്ടോ എന്തോ.... അപ്പൊ അത് വഴി ആരും വന്നില്ല.... അൽപ്പനേരം അങ്ങനെ നിന്ന ശേഷം അവർ പിടി അയച്ചു.... ജൂൺ ഒരിക്കൽ പോലും അവളോട് ഇഷ്ടം തുറന്നു പറഞ്ഞിട്ടില്ല... എങ്കിലും ആ ഒരു നിമിഷം അവൾക്ക് അത് ഫീൽ ചെയ്തു....

പിടി വിട്ട് അവള് ഹൻസുവിനെയും തെന്നലിനെയും കെട്ടി പിടിച്ചു... അവരുടെ സംസാരം മറ്റാരും കേൾക്കാതെ ഇരിക്കാൻ അവർ മുറിയിലേക്ക് പോയി....

അഭി: നിങൾ എങ്ങനാ ഇവിടെ...
തെന്നൽ: എനിക്ക് ഇവിടെ അറിയാലോ... അങ്ങനെ...
അഭി: അതല്ലെടി... അവർ... അവർക്ക് നിങ്ങളെ പറ്റി മനസ്സിലായാൽ... ഒന്നിനും മടിക്കാത്ത ആൾക്കാർ ആണ്... മോഹൻ മാമൻ... ആനന്ദ് ഏട്ടൻ... അവർ... നിങ്ങളെ....
ജൂൺ: നീ ഇങ്ങനെ പേടിക്കല്ലെ... ഒക്കെ നേരിടാൻ തയ്യാറായി തന്നെ ആണ് ഞങൾ വന്നിരിക്കുന്നത്.... നിന്നെ ഞാൻ ഇവിടുന്ന് കൊണ്ട് പോകും... ഒരു പോറൽ പോലും ഏൽക്കാതെ...

അഭി: എന്നാലും... Joonettaa ... ഞാൻ കാരണം നിങ്ങൾക്ക് ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ... എനിക്ക് അത് സഹിക്കാൻ കഴിയില്ല... ഒക്കെ എൻ്റെ വിധി ആണെന്ന് കരുതി ഞാൻ സമാധാനിച്ചു കൊള്ളാം....
ജൂൺ: എടീ... നിനക്ക് എന്നെ ഇഷ്ടം ആണെന്ന് എനിക്ക് അറിയാം... എനിക്ക് നിന്നെ ഇഷ്ടം ആണെന്ന് നിനക്ക് അറിയോ?

In Bangtan house Inn Where stories live. Discover now