25.🔞🖤DARK LOVE🖤🔞‼️[BL]

499 52 7
                                    

★🔞🖤DARK LOVE🖤🔞‼️[BL]

★ PART- 25

★✍️കുട്ടിതേവാൻങ്ക്

★©️protected

ഡോക്ടറെ കാണിച്ച ഇറങ്ങിയപ്പോൾ ആയിരുന്നു ബസ് സ്റ്റാൻഡിൽ നിൽക്കുന്ന മിത്ര യെയും മല്ലിക യെയും ദക്ഷ് കണ്ടത്... അവൻ അവർക്ക് മുന്നിൽ കാർ നിർത്തി....

" നിങ്ങൾ ഇത് എങ്ങോട്ടാ... " ദക്ഷ്

" ഞങ്ങൾ വീട്ടിലേക്ക് പോവായിരുന്നു... ഇന്നലെ അമ്മ ടെ വിട് വരെ ഒന്ന് പോയി... ഇപ്പൊ വീട്ടിലേക്ക് തിരിച്ചു പോവാ... "

മിത്ര ഒരു ചെറു ചിരിയോടെ പറഞ്ഞു.... മല്ലിക യുടെ മിഴികൾ ദക്ഷിൽ തന്നെ പ്രണയത്തോടെ നോക്കി നിൽപ്പാണ്....

" ആണോ.. ന്നാ കേറിക്കോ.. ഞാൻ വീട്ടിലേക്ക് പോവാ... " ദക്ഷ്

" നീ ഇത് എവിടെ പോയതാ... " മിത്ര

" ഋഷി ക്ക് തീരെ വയ്യ പനി... അവനെ ഒന്ന് കാണിക്കാൻ... "

ദക്ഷ് പറഞ്ഞു കൊണ്ട് ബാക്ക് സിറ്റ്ലേക്ക് നോക്കി... ഋഷി ഒന്നും അറിയാതെ തലയ്ക്കു കൈ താങ്ങി സിറ്റിലേക്ക് ചാരി ഉറങ്ങുവാണ്....ഋഷി യെ നോക്കിയ മല്ലിക യുടെ മിഴികളിൽ ദേഷ്യം വന്നു.. ചുണ്ടിൽ പഴയ പുഞ്ചിരി ഇല്ല.... പുച്ഛം മാത്രം....

" നിങ്ങൾ കേറ്.... "

ദക്ഷ് പറഞ്ഞതും മല്ലിക ഫ്രണ്ട് സീറ്റിൽ കയറി ഇരുന്നു... ദക്ഷ് നോക്കിയതും ഒന്ന് ഇളിച്ചു കാണിച്ചു.....അത് കണ്ട് ദക്ഷ് ചെറുതായി ഒന്ന് പുഞ്ചിരിച്ചു.... മിത്ര ഋഷി യുടെ കൂടെ ബാക്ക് സീറ്റിൽ കയറി...

കുറച്ച് ദൂരം കഴിഞ്ഞപ്പോൾ തന്നെ ഋഷി കണ്ണ് തുറന്നിരുന്നു....അടുത്തിരിക്കുന്ന മിത്ര യെ കണ്ടതും ഒന്ന് ഞെട്ടിയെങ്കിലും ചെറുതായി ഒന്ന് പുഞ്ചിരിച്ചു കൊടുത്തു... മിത്ര തിരിച്ചും.....

ഋഷി ദക്ഷ് നെ നോക്കിയപ്പോൾ ആയിരുന്നു അടുത്തിരിക്കുന്ന മല്ലിക യെ കണ്ടത് അവളെ കണ്ടതും അവന് വല്ലത ഭയം ഉള്ളിൽ നിറയുന്നത് പോലെ തോന്നി....മല്ലിക യുടെ ശ്രദ്ധ മുഴുവൻ ഡ്രൈവ് ചെയ്യുന്ന ദക്ഷിൽ ആണെന്ന് കണ്ടതും ഋഷി യുടെ കണ്ണുകൾ ചുരുങ്ങി..... അവളുടെ നോട്ടത്തിന്റെ അർത്ഥം അവളുടെ മിഴികളിൽ തെളിഞ്ഞു കാണുന്നത് പോലെ തോന്നി അവന്....

🔞🖤DARK LOVE🖤🔞‼️[BL]Where stories live. Discover now