26.🔞🖤DARK LOVE🖤🔞‼️[BL]

508 44 2
                                    

★🔞🖤DARK LOVE🖤🔞‼️[BL]

★ PART - 26

★✍️കുട്ടിതേവാൻങ്ക്

★©️protected

" എനിക്ക് കുളിക്കാൻ പോകണം... ദേഹം ആകെ മുഷിഞ്ഞിരിക്ക..... വഴി ന്ന് മാറി നിൽക്ക്... "

സൂരജ് ഗൗരവത്തോടെ പറഞ്ഞതും ശാലു അവനെ ഇറുക്കെ പുണർന്നു.... അവളുടെ പെട്ടന്നുള്ള ചലനത്തിൽ സൂരജ് ശീല പോലെ നിന്ന് പോയി.... അവളുടെ കണ്ണുനീർ അവന്റെ നെഞ്ചകം നനച്ചു കൊണ്ടിരുന്നു....യാന്ത്രിക മായി സൂരജ് ന്റെ കൈകൾ ശാലു വിന്റെ പുറം തടവി കൊണ്ട് സമാധാനിപ്പിച്ചു കൊണ്ടിരുന്നു...

" സൂര്യഏട്ടൻ.... എന്നെ.. അന്ന് മുഴുവൻ പറയാൻ സമ്മതിച്ചിരുന്നോ... എന്നെ കേൾക്കാൻ പോലും നിന്നില്ലല്ലോ..."

കരച്ചിൽ ഒന്ന് അടങ്ങിയതും ശാലു പറഞ്ഞു തുടങ്ങി..... സൂരജ് നെ ഒന്നുടെ മുറുക്കെ പുണർന്നു അവൾ പറഞ്ഞു തുടങ്ങി...

" ഞാൻ... ഞാൻ അന്ന് പറഞ്ഞതൊക്കെ ശെരിയാ..... കല്യാണതിന് മുമ്പ് വരെ ഞാൻ സൂര്യ ഏട്ടനെ നോക്കുക പോലും ചെയ്തില്ലായിരുന്നു.... എനിക്ക്.. എനിക്ക് ദക്ഷ് ഏട്ടനെ ആയിരുന്നു ഇഷ്ട്ടം... "

ശാലു പറഞ്ഞതും സൂരജ് ന്റെ കൈകൾ അവളിൽ നിന്നും അയഞ്ഞു തുടങ്ങിയിരുന്നു അത് മനസിലാക്കെടാ അവൾ അവനോട് ചേർന്ന് തന്നെ നിന്നു.....

" പക്ഷെ... ദക്ഷ് ഏട്ടന് വേറെ ഒരു പെൺകുട്ടി യെ ഇഷ്ട്ടം ആണെന്ന് അറിഞ്ഞപ്പോൾ തന്നെ ഞാൻ മറക്കാൻ ശ്രമിച്ചതായിരുന്നു....പിന്നെ ഏട്ടനുമായുള്ള പെട്ടെന്നുള്ള വിവാഹം ഒക്കെ കൂടി ആയപ്പോൾ എനിക്ക് ഒന്നിനും. പറ്റാത്ത പോലെ ആയി... അതാ ആദ്യമൊക്കെ ഞാൻ.. ഞാൻ സൂര്യ ഏട്ടനോട് അങ്ങനെ പെരുമാറിയത്..... പക്ഷെ എന്റെ കഴുത്തിൽ താലി കെട്ടിയ ആ നിമിഷം മുതൽ ഇന്ന് വരെ .... ഇനി എന്നും എന്റെ ഉള്ളിൽ എന്റെ പാതി  ഈനും സൂര്യ ഏട്ടൻ തന്നെയായിരിക്കും....പ്ലീസ് എന്നെ ഇനിയും അവകണിക്കല്ലേ... എനിക്ക് പറ്റുന്നില്ല...എപ്പോഴും ചിരിച്ചു കൊണ്ട് മാത്രം എന്നോട് സംസാരിച്ചിരുന്ന എന്റെ സൂര്യ ഏട്ടൻ എന്നോട് ഇങ്ങനെ ദേഷ്യപെടുമ്പോഴും അവകാണിക്കുമ്പോഴും.. എനിക്ക് പറ്റുന്നില്ല സൂര്യ ഏട്ടാ.... "

🔞🖤DARK LOVE🖤🔞‼️[BL]Where stories live. Discover now