37 (Double update 2)

115 22 120
                                    


ഡബിൾ അപ്ഡേറ്റ് ആണ്, പാർട്ട്‌ 36 വായിച്ചോ എന്ന് ഉറപ്പ് വരുത്തിയിട് വായിക്കുക 😁

-

-----

Mr. ലി ആരാ

Omo.... ലി അത് ഇതുവരെ വിട്ടില്ലേ. അന്ന് പറഞ്ഞു സോൾവ് ആക്കിയത് അല്ലെ. വെയിറ്റ് അന്ന് പറഞ്ഞാരുന്നോ.... ആ ഓർക്കുന്നില്ല. ഇനി എന്ത് മറുപടി ഇടും... സത്യം പറയണോ പറഞ്ഞാൽ എന്ത് കരുതും

പോയോ

ഇല്ല

ആരാ അത്

അങ്ങനെ ചോദിച്ചാൽ... ഇപ്പോൾ എന്താ പറയാൻ. അത് ഒരാളുടെ നിക്ക് നെയിം ആണ്.

ആരുടെ

Someone so special to me 😉

ഞാനാണോ

Omo.... ലി ക്ക് ഇങ്ങനെ മനസിലായി... വെയിറ്റ് ഇനി നേരത്തെ ലി ക്ക് അറിയോ... പക്ഷെ ഞാൻ പറഞ്ഞിട്ടില്ലയോ

അത്..

ഞാനല്ലേ
എനിക്ക് അറിയാം.

എങ്ങനെ അറിയാം

മുൻപ് നമ്മൾ ഐസ്ക്രീം ബാർ ൽ പോയില്ലേ. ജുമാന ഒക്കെ ഉണ്ടാരുന്നു. ഞാൻ ലി ആരാ എന്നൊക്കെ ചോദിച്ചത്

ഹാ ഓർമ ഉണ്ട്...

അന്ന് നീ എന്നെ ലി എന്ന വിളിച്ചേ

😳
എപ്പോൾ ഞാൻ അറിഞ്ഞില്ലല്ലോ

അത് എനിക്ക് മനസിലായി 😂

അന്നേ അറിയാരുന്നോ..

ഉറപ്പില്ലാരുന്നു.... നിക്ക് നെയിം ഒക്കെ ആർക്കു വേണമെങ്കിലും ഇടാല്ലോ

എന്നാലും

-----

ഞാൻ പെട്ടെന്നു ചാറ്റ് ക്ലോസെ ആക്കി പുറത്ത് ഇറങ്ങി. എനിക്ക് വല്ലാത്ത ചമ്മൽ തോനുന്നു.

ഞാൻ ഫോൺ എടുത്ത് ജുമയെ വിളിച്ചു.

"നിന്നോട് ഞാൻ പറഞ്ഞതല്ലേ ലി യുടെ കാര്യം നീ തന്നെ നോക്കണം എന്ന് "

മുഹബ്ബത്ത് Where stories live. Discover now