14

184 29 8
                                    

അങ്ങനെ നീണ്ട രണ്ട് ആഴ്ചക്ക്  ശേഷം വീട്ടിൽ തിരിച്ചെത്തി.  ഇപ്പ്രാവശ്യം  വേറൊരു കാര്യം കൂടി ഉണ്ടായിരുന്നു. ബിസ്മി ടാ വീട് കാണാൻ പോണം,  actually ആലിയ താമസിക്കാൻ പോകുന്ന വീട്. 

ബിസ്മി യെ കാണാം അതായിരുന്നു ആദ്യത്തെ സന്ദോഷം,  എന്തോ അന്ന് ഞാൻ അവളോട് പറഞ്ഞില്ലേ,  എനിക്ക് ഇങ്ങനെ  വഴക്ക് കേൾക്കുന്നത് ഒക്കെ പതിവാ എന്ന്,  അതിന് ശേഷം എന്തോ ഒരു ഇത്. 

പിന്നെ അവളെ കാണാൻ പറ്റിയില്ല.  ഇടക്ക് വന്നപ്പോൾ ആലിയ പറയുന്നത് കേട്ടു ബിസ്മിക്ക് semester എക്സാം തുടങ്ങി  എന്ന്. 

ചാറ്റ് ചെയ്താലോ എന്നൊക്കെ ആലോജിച്ചത്  ആണ്.  But എങ്ങനെ തുടങ്ങും.  ഒട്ടും ബോർ ആകാതെ  മയത്തിൽ തുടങ്ങണം.  പക്ഷെ അത് എങ്ങനെ,  എന്നതാണ് സംശയം.  ചിലപ്പോൾ നാളെ പോകുമ്പോൾ എന്തെങ്കിലും വിഷയം കിട്ടുമായിരിക്കും അത് മാക്സിമം യൂസ് ചെയ്യണം.  അതാണ് പുതിയ പ്ലാൻ. എപ്പോഴും എന്റെ പ്ലാൻ fail ആകാറാണ്  പതിവ്. 

ഞങ്ങൾ രാവിലെ ഒരു 11 ഒക്കെ ആയപ്പോൾ ബിസ്മി യുടെ  വീട്ടിൽ എത്തി. കൊള്ളാം നല്ലൊരു വീടാണ്.  എന്റെ വീട് പോലെ തന്നെ,  വീടിന്റെ മുൻ വശം കണ്ടപ്പോൾ തോന്നി. 

ഞാനും ഉപ്പയും പിന്നെ മാമ മാരും രണ്ട് കസിൻ ഉം ഉണ്ട്,  കബീർ ഉം റയ്യാൻ  ഉം. 

ഞങ്ങൾ അകത്തു  കയറി.  പിന്നെ അവരൊക്കെ ഓരോന്ന് സംസാരിക്കാൻ തുടങ്ങി.  ഞാൻ ഹാൾ മൊത്തോം നോക്കി.  കബീർ ന്റെ അതെ പ്രായം തന്നെ ആണ് റയ്യാൻ  ഉം.  അവർ രണ്ട് പേരും ഏതോ ഗെയിം ന്റെ കാര്യം ഒക്കെ പരസ്പരം പറയാൻ തുടങ്ങി.  എനിക്ക് ഇന്റെരെസ്റ്റ്‌ ഇല്ലാഞ്ഞിട്ടല്ല but ഞാൻ വന്നത് വേറൊരു കാര്യത്തിനും വേണ്ടി ആണ്. 

ബിസ്മി യെ കണ്ടില്ല,  അവളുടെ ഉമ്മയും ഉപ്പയും പിന്നെ അളിയനും ഉണ്ട്.  അവൾ മാത്രം മിസ്സിംഗ്‌ ആണ്.

അപ്പോൾ ഒരു റൂമിൽ നിന്ന് ഏതോ അലപ്പൊക്കെ  കേട്ടു ഞാൻ അങ്ങോട്ട് സ്റെടിച്ചു.  പെട്ടെന്ന് അത് മാറി നിശബ്ദം  ആയി.  ഞാൻ സ്രെദിക്കുന്നത്  കണ്ടത് കൊണ്ടാവണം അളിയൻ എന്നെ നോക്കിട്ട് പറഞ്ഞു

" പെങ്ങളെ ഫ്രണ്ട്‌സ് വന്നിട്ടുണ്ട് അവരാ  "

എന്തോ പെട്ടെന്നു അളിയൻ അങ്ങനെ പറഞ്ഞപ്പോൾ ഒരു ചമ്മൽ പോലെ തോന്നി എങ്കിലും ഞാൻ ഒന്ന് ചരിച്ചു  കാണിച്ചു. 

മുഹബ്ബത്ത് Where stories live. Discover now