38

149 24 81
                                    

Bismi's pov

എല്ലാം വഴികളും അടഞ്ഞു എന്ന് കരുതി വിഷമിച്ചു ഇരുന്ന ടൈം ൽ ആണ് ആലി താത്ത റൂമിയിലെക്ക് വന്നത്. ഞാൻ കരയുവാരുന്നു... ശബ്ദം ഒന്നും ഉണ്ടാക്കിയില്ല എങ്കിലും എന്റർ കണ്ണിൽ നിന്ന് കണ്ണീർ വരുന്നുണ്ടാരുന്നു.

താത്ത എന്റെ അടുക്കൽ ഇരുന്നു. താത്തയെ കണ്ടപ്പോൾ കണ്ണ് തുടക്കുന്നതിനെ പറ്റി കൂടാ ഞാൻ ആലോചിച്ചില്ല... എന്തോ എനിക്ക് വയ്യ എന്ന മട്ട് ആരുന്നു.

"നീ ഇവിടെ വെറുതെ ഇരുന്ന് കരഞ്ഞിട്ട് കാര്യം ഇല്ല..."

"പിന്നെ എന്താ ചെയ്യുക... അവർ ഉറപ്പിച്ചാൽ... എനിക്ക് കെട്ടണ്ട അവനെ.."

"ഞാൻ ശെരിക്കും ഒരു കാര്യം പറയാൻ ആണ് വന്നത്..." താത്ത പറഞ്ഞു നിർത്തി.ഞാൻ തിരിഞ്ഞ് താത്തയെ നോക്കി.

"നാളെ ഫയാസ് ന്റെ വീട്ടുകാർ ഇവിടെ വരുന്നുണ്ട് "... What....?!!

"Huh..... അവരെ എന്തിനാ ഇപ്പോൾ ഇങ്ങോട്ട് കെട്ടി എടുക്കുന്നെ.... അവർ എന്തിനാ വരുന്നേ...."

"വലിയ മാമ പറയുന്ന കേട്ടതാണ്... അത് പറയാൻ കൂടാ ആണ് വലിയ മാമ ഇന്ന് വന്നത്..."താത്ത പറഞ്ഞു.

"പക്ഷെ ഇതുവരെ കാര്യങ്ങൾ ഒന്നും കറക്റ്റ് ഓക്കേ ആയില്ലല്ലോ... പിന്നെ എന്തിനാ വരുന്നേ.... താല്പര്യം ഉണ്ട് എന്ന് കൂടാ ഇവിടെ നിന്ന് പറഞ്ഞിട്ടില്ല " പടച്ചോനെ എല്ലാം നന്നായി മുറുകുന്നത് പോലെ.

"വലിയ മാമ ടാ ഏതോ ഒരു അകന്ന റിലേറ്റീവ് ആണ് അവർ പഴേ ബന്ധം പുതുക്കാൻ വേണ്ടി ആണ് ഈ മാര്യേജ് "

" അതിനെ എന്റെ ജീവിതം തന്നെ വേണം എന്നുണ്ടോ... ബന്ധം പുതുക്കാൻ അയാളുടെ രണ്ടാമത്തെ മോനെ കൊണ്ട് അവിടെ ഉള്ള ആരേലും കെട്ടിക്ക് "... ഓരോന്ന് ഇറങ്ങിക്കോളും... ബന്ധം പുതുക്കാൻ ആണ് പോലും...താത്ത കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല.

"എടാ..ഫയാസ് ന്റെ കേസ് എങ്ങനെ ആണ്. അവന് നിന്നെ വല്ലോം ഇഷ്ടമാണോ...?"താത്ത ചോദിച്ചു.

"അല്ല... അവന് വേറെ ഒരു കുട്ടിയെ ഇഷ്ടമാണ്... അന്ന് പറഞ്ഞതാ.. പിന്നെ അവന് എന്റെ ഓഫീസിൽ ആണ് " ഞാൻ രണ്ടാമത്തേത് അല്പം കുറഞ്ഞ ശബ്ദത്തിൽ ആണ് പറഞ്ഞത്.

മുഹബ്ബത്ത് Where stories live. Discover now