11

193 30 2
                                    

രാവിലെ ഓഫീസിൽ പോകൻ റെഡി ആയപ്പോൾ ആണ് മാമി വിളിക്കുന്നത്.  കബീറിന് ആക്‌സിഡന്റ് പറ്റി എന്ന്.  അവന് എന്റെ കസിൻ ആണ്.  ഇവിടെ അടുത്ത് ഒരു കോളേജിൽ ആണ് പഠിക്കുന്നെ.  ഹോസ്റ്റലിൽ ആണ്. അവിടെ അവന്റെ വീട്ടിൽ ആണേൽ മമ്മിയും ഷഹാന യും മാത്രേ ഉള്ളു.  മാമ ഗൾഫ് ൽ ആണ്. 

ഞാൻ നേരെ ഹോസ്പിറ്റലിൽ ലേക്ക് വിട്ടു.  അവന്റെ കുറച്ചു കൂട്ടുകാർ അവനെ ഹോസ്പിറ്റലിൽ ആക്കി.  റിലേറ്റീവ് ആയിട്ട് ആരെങ്കിലും വേണ്ടേ.  പിന്നെ എന്റെ അനിയൻ അല്ലെ അവന്. 

  ഉപ്പാടെ അനിയത്തിയുടെ മകൻ ആണ് കബീർ.ഉച്ചക്ക് മാമി ഉപ്പയും ആയി വരാം എന്ന് പറഞ്ഞിട്ടുണ്ട്.  ഞാൻ ഹാഫ് ഡേ ലീവ് എടുത്തു. 

ഞാൻ ചെന്നപ്പോളേക്കും അവനെ റൂമിലോട്ട് മാറ്റിയിരുന്നു. അവന്റെ കൂട്ടുകാരോട് കോളേജിലേക്ക് വിടാൻ പറഞ്ഞു. ഇന്ന് എന്തോ പ്രോഗ്രാം ഉണ്ട്,  അവർക്ക് പോയെ പറ്റു.  എന്നാലും അവന് വേണ്ടി അവിടെ നിൽക്കാൻ അവർ തയ്യാർ ആയിരുന്നു.  എങ്കിലും ഞാൻ അവരെ പറഞ്ഞു വിട്ടു. 

അവന്റെ കാലിന് പൊട്ടൽ ഉണ്ട്. വൈകിട്ട് ഡിസ്ചാർജ് ചെയ്യാം എന്നാണ് പറഞ്ഞത്.  ഇന്ന് ഉപ്പാ വരുമ്പോൾ അവനെ കൊണ്ട് പോകും.  ഹാഫ് ലീവ് ഫുൾ ആക്കിയാലോ  എന്ന് ഞാൻ ആലോജിക്കുകയായിരുന്നു.

അവന് നല്ല മയക്കത്തിൽ ആണ്.  ഗുളികയുടെ effect ആണ്.  ഞാൻ അവിടെ ഇരുന്നു. 

ഫോണേൽ കുത്താൻ തോന്നിയില്ല.  താഴേക്ക് ഒന്ന് പോയാലോ ഇന്ന് കരുതി റൂം ഇൽ നിന്ന് പുറത്ത് ഇറങ്ങി.  വരാന്തയിലൂടെ നടന്നു.  സ്റ്റെപ്പിന്റെ അവിടെ എത്തിയപ്പോൾ നല്ല പരിചയമുള്ള ഒരു മുഖം മൂളിപ്പാട്ടും പാടി സ്റ്റെപ് കേറുന്നു. 

അല്ല ഇത് ബിസ്മി അല്ലെ,  ഇവളെന്താ ഇവിടെ.

"ബിസ്മി.....  " ഞാൻ അവളെ വിളിച്ചു. 

അവൾ നിന്ന് എന്നിട്ട് പയ്യെ തിരിഞ്ഞ് എന്നെ നോക്കി. ഞാൻ ചിരിച്ചു.

" നീ എന്താ ഇവിടെ? " ഞാൻ ചോദിച്ചു.ഇനി ആർകെങ്കിലും എന്തെകിലും പറ്റിയോ.

അവൾ എന്തൊക്കെയോ ചിന്തിക്കുന്നുണ്ട് അവളുടെ മുഖം കണ്ടാൽ അറിയാം. 

മുഹബ്ബത്ത് Where stories live. Discover now