2

443 45 4
                                    

എന്തൊക്കെ പറഞ്ഞാലും നാടും വീടും തോടും ഒക്കെ വേറെ ലെവൽ ആണ്. അത് ഒരിക്കലും സിറ്റിയിൽ ജീവിച്ചാൽ കിട്ടില്ല.

പതിവ് പോലെ ശനി ആയപ്പോഴേക്കും ഞാൻ നാട്ടിലേക്ക് തിരിച്ചു. തോട്ടിൽ ഒന്ന് മുങ്ങി കുളിക്കണം അതും പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്.

ഇന്ന് ആലിയയെ കാണാൻ കുറച്ചു പേർ വരുമെന്ന് രാവിലെ ഉപ്പ പറഞ്ഞു. അവർ ഒരിക്കൽ വന്നിരുന്നു. അന്ന് ഞാൻ ഇല്ലായിരുന്നു മാത്രവുമല്ല അന്ന് ചെറുക്കനും പിന്നെ അവന്റെ ഉപ്പയും മാമമാരും ആണ് വന്നത്. ഇന്ന് വീട്ടിലെ പെണ്ണുങ്ങൾ ഒക്കെ വരും. അതിനാൽ നേരത്തെ വീട്ടിൽ പോകണം എന്നാ ഉപ്പാടാ ഓഡർ.

ഞാൻ സമയം അറിയാൻ എന്റെ മൊബൈൽ എടുത്തു. പടച്ചോനെ സമയം ഒരുപാട് ആയി. ഉപ്പ എന്നെ കൊല്ലും. അവർ എത്തിക്കാണും. 11 മണിക്ക് വരുമെന്ന ഉപ്പ പറഞ്ഞത്. ഇപ്പോൾ 11 മുക്കാൽ.

ഞാൻ പെട്ടെന്ന് തന്നെ വീട്ടിലേക്ക് ഓടി. അവിടെ പുറത്ത് ഒരു കാർ വന്നിട്ടുണ്ട്. എനിക്കെന്തോ ഒരു ചമ്മൽ. ഞാൻ പിന്നാപുറം വഴി പോകാം എന്ന് കരുതി. അവിടെ ആരോ സംസാരിക്കുന്നു.

ആലിയ ആണ് ശബ്ദം വെച്ച എനിക്ക് മനസിലായി പക്ഷെ കൂടാ ആരാ. ആരോ ആകട്ടെ ഇത്രെയും വേഗം വീട്ടിൽ കയറണം.

"എടി അവർ വന്നോ " ഞാൻ അലിയരോഡ് ചോദിച്ചു. അപ്പോൾ അതാ ഒരു തല പുറത്തേക്ക് വരുന്നു. ഞാൻ അത്ഭുതത്തോടെ നോക്കി.

ഇവൾ...ഇവൾ എന്താ ഇവിടെ. ഞാൻ ഒരു ഞെട്ടലോട് അവളെ നോക്കി. അവൾ ചിരിച്ചു. എനിക്ക് എന്ത് ചെയ്യണം എന്ന് ഒരു പിടിയും കിട്ടിയില്ല.

"ഇത് എന്റെ കാക്കച്ചി " ആലിയ പറഞ്ഞു.

"അവരൊക്കെ അവിടയാ കാക്കച്ചി അങ്ങോട്ട് ചെല്ല്. ഉപ്പ നേരത്തെ കാക്കച്ചിയെ അന്നെഷിക്കുവായിരുന്നു" ആലിയ പറഞ്ഞു.

അപ്പോഴാണ് ഞാൻ ഉപ്പയെ കുറിച് ഓർത്തെ. പെട്ടെന്ന് തന്നെ ഞാൻ ഉമ്മറതേക്ക് പോയി. ചെറുക്കനോട്‌ ഉപ്പ എന്തക്കയോ സംസാരിക്കുന്നു.

അസ്സലാമു അലൈകും " ഞാൻ അകത്തേക്ക് കേറി.

ഉപ്പ എന്നെ ദേഷ്യത്തോടെ ഒന്ന് നോക്കി എന്നിട്ട് എന്നെ അവർക്ക് പരിചയപ്പെടുത്തി.

"ഇത് എന്റെ മൂത്ത മകൻ ആണ്, പേര് അലിഫ്. "ഞാൻ പുഞ്ചിരിച്ചു.

"ഇവൻ സിറ്റിയിൽ ആണ് വർക്ക്‌ ചെയ്യുന്നേ ശനി നാട്ടിൽ വരും. അതാ അന്ന് നിങ്ങൾ കാണാത്തത്. " ഉപ്പ പറഞ്ഞു.

ഞാൻ ചെറുക്കന്റെ അടുത്ത് ഇരുന്നു. ഞാൻ പിന്നാംപുറത്ത് പോയപ്പോൾ എന്റെ വസ്ത്രം ഒക്കെ ആശയിൽ ഇട്ടിരുന്നു.

വാഹിദ് എന്നാ ചെറുക്കന്റെ പേര്. ആൾ ഗൾഫിൽ ആണ്. അവിടെ ഒരു കടയിൽ വർക്ക്‌ ചെയ്യുന്നു. ചെറുക്കൻ കൊള്ളാം. ആലിയക്ക് പറ്റിയ ചെറുക്കൻ ആണെന്ന് തോനുന്നു.

ഭക്ഷണം കഴിച്ചിട്ട് ഇറങ്ങാം എന്ന് പറഞ്ഞു പക്ഷെ അവർ കുട്ടാക്കിയില്ല. അവര്ക് വേറെ എവിടെയോ പോകണം എന്ന്.

അവർ പോകൻ ഇറങ്ങി. അവളും ഇറങ്ങി. വണ്ടിയിൽ കയറിയിട്ട് അവൾ എന്നെ നോക്കി. ഞാൻ പുഞ്ചിരിച്ചു. നമ്മൾ ബന്ധുക്കൾ അല്ലെ ഇനി. അവളെ കണ്ടപ്പോൾ അവൾ ചിരിക്കണോ വേണ്ടേ എന്ന് ആലോജിച്ചു കൊണ്ടിരിക്കുന്നതു പോലെ.

അവർ പോയി കഴിഞ്ഞു ഉപ്പ എന്റെ നേരെ തിരിഞ്ഞു. ഇനി എവിടെ ഒരു ഭൂമി കുലുക്കം ഉണ്ടാകും.

"നീ എവിടെ പോയി കിടക്കുവായിരുന്നെടാ ഇത്ര നേരം. ഞാൻ പറഞ്ഞത് അല്ലെ നേരത്തെ വരണം എന്ന്. അല്ലെങ്കിൽ തന്നെ എന്റെ വാക്ക് ഇതിന് ഇവൻ കേക്കണം... " ഉപ്പ അകത്തേക്ക് പോയി.

ഞാൻ സിറ്റിയിൽ ജോലി ചെയ്യുന്നത് ഉപ്പാക്ക് ഒട്ടും ഇഷ്ടമല്ല. പറഞ്ഞിട്ട് എന്താ കാര്യം നാട്ടിൽ ജോലി കിട്ടിയാൽ ഞാൻ നാട്ടിൽ തന്നെ നിൽക്കിലെ. ജോലി വേണ്ടേ. ഇനിയും ജോലിയും ഇല്ലാതെ നടന്നാലോ.

ഞാൻ എന്റെ റൂമിലേക്ക് പോയി.. അപ്പോഴേക്കും അവളുടെ മുഖം മനസിലേക്ക് വന്നു. ഫോൺ എടുത്തു. ഗാലറി എടുത്തു.ഒരു ഫോട്ടോയിൽ എത്തിയപ്പോൾ ഞാൻ അത് ഓപ്പൺ ചെയ്തു.

കോളേജിൽ ആദ്യ മുഹബ്ബത്ത്. പക്ഷെ പറഞ്ഞിട്ടില്ലേ. എന്തോ എനിക്ക് പറയാൻ തോന്നിയിട്ടില്ല. റാഫി എന്റെ വളരെ അടുത്ത സുഹൃത്, അവൻ എപ്പോഴും പറയാൻ പറയും. പക്ഷെ ഞാൻ പറഞ്ഞിട്ടില്ലേ.

___________
ഇഷ്ടയാൽ വോട്ട് ഇടാൻ മറക്കരുത്.

2-1-2020

മുഹബ്ബത്ത് Where stories live. Discover now