43

101 14 44
                                    

Bismi's pov

ഫോൺ എടുത്ത് നോക്കിയപ്പോൾ ലിയുടെ misscall പിന്നെ മെസ്സേജ് ഉം. എന്തായി എന്ന്  അറിയാൻ ആവും.

ഇപ്പോൾ തിരിച്ചു വിളിക്കണ്ട പണി ആവും കുറച്ചു കഴിയട്ടെ .നേരത്തെ കഴിഞ്ഞതിന്റെ ബാക്കി ഉണ്ട്, അതൊക്കെ കഴിഞ്ഞ് ലി യെ  ഇൻഫോം ചെയ്യാം.

"ബിസ്മി...."ഉമ്മ ആണ് വിളിക്കുന്നെ. ഞാൻ ഫോൺ സൈലന്റ് ആണോ എന്ന് ഉറപ്പ് വർത്തിയിട്ട് പോക്കറ്റിൽ ഇട്ടു. എന്ത് നടക്കും എന്ന് ഒരു ഉറപ്പും ഇല്ല. ഇറങ്ങി ഓടേണ്ടി വന്നാലും ഫോൺ കയ്യിൽ ഉണ്ടേൽ  ഒരു ധൈര്യം ആണ്.

ഞാൻ ഉള്ള ധൈര്യാം സംഭരിച്ചു ഹാളിലേക്ക് പോയി, ഉമ്മയും ഉപ്പയും ആലി തത്തയും ഉണ്ട്. മൂന്നു പേരും കൂടാ എന്താണാവോ പ്ലാൻ...

"ഇരി..."ഉപ്പ ആണ്. ഒരു വിളറിയ ചിരിയോടെ കൂടാ ഞാൻ വാതിലിന്റെ അടുത്ത് ഉള്ള സീറ്റ്‌ ൽ ഇരുന്നു. സേഫ്റ്ററി ഫസ്റ്റ്.

"കുറച്ചു മുന്നേ എന്താരുന്നു ഇവിടെ?"ഉപ്പ ആണ്.

"അത് പിന്നെ.... വലിയുപ്പ.. നേരെയും പോകില്ല കുറുകയും പോകില്ല.... വേറെ എന്ത് ചെയ്യും..."

"എന്നും പറഞ്ഞു ഇങ്ങനെ ആണോ മുതിർന്നവരോട് സംസാരിക്കുന്നെ?"ഉമ്മ ആണ്

"അവർക്ക് നമ്മുടെ വാക്കോ തീരുമാണോ അറിയണ്ട എന്ന് പറഞ്ഞാൽ .."

"എല്ലാരേം മുന്നിൽ വെച്ച ഇങ്ങനെ ഒക്കെ പറയാൻ ആണ് പ്ലാൻ എങ്കിൽ നമ്മളോട് കൂടാ ആലോചിക്കാരുന്നു "

"നമ്മൾ ഇത്ര ഒന്നും പ്ലാൻ ആക്കിയത് അല്ല.... ആ ടൈം ൽ വന്നത് പറഞ്ഞു..."

"എന്ത് പറയുന്നതിന് മുന്നേയും മുന്നിൽ ഇരിക്കുന്നത് ആരാ എന്ന് കൂടാ നോക്കണം "ഉമ്മ ആണ്.

"അവർക്ക് നമ്മളെ നോക്കണ്ടല്ലോ..."
ഞാൻ ദൂരേക്ക് നോക്കി.

മുഹബ്ബത്ത് Where stories live. Discover now