39

129 18 124
                                    

Alif's pov

"പെൺകൊച്ചു കൊള്ളാം അല്ലെ... ഫയ്സ് ന നന്നായി ചേരും......." Huh... ഫയാസ്.. എന്താ അവിടെ സംഭവിക്കുന്നെ... എനിക്ക് ഒന്നും മനസിലാകുന്നില്ല.

ഞാൻ കാൾ കട്ട്‌ ആക്കി.... ഏതൊക്കെയോ ശെരി അല്ല എന്നൊരു തോന്നൽ... ബിസ്മിയെ വിളിച്ചു നോക്കണോ.... വേണ്ട... അവിടെ ആളുകൾ ഒക്കെ ഉള്ളതല്ലേ... വിളിച്ചാൽ ശെരി ആവില്ല.... സൊ... ഹാ.. ആലിയ യെ വിളിക്കാം.

ഞാൻ അവൾക് dial ചെയ്തു... ഇവൾ എന്താ എടുക്കാതെ... ഞാൻ ഒന്നൂടാ ട്രൈ ചെയ്തു.

"ഹലോ "

" അവിടെ എന്താ നടക്കുന്നത് " അവൾ എടുത്തപാടെ ഞാൻ ചോദിച്ചു.

"എന്ത്.."

"ഫയാസ് ന്റെ വീട്ടുകാർ വന്നോ... ബിസ്മി... അവൾ എവിടെ..."

" ഹാ... അവിടെന്ന് കുറച്ചു സ്ത്രീകൾ വന്നു.... അവൾ ഇന്നലെ പറഞ്ഞില്ലേ "

"അവർ എന്തിനാ വന്നേ... അന്ന് പറഞ്ഞു solve ആയത് അല്ലെ "

"അന്ന് പറഞ്ഞതൊക്കെ ആണ് പക്ഷെ വലിയ മാമ ആണ് സീൻ... ബിസ്മി പറഞ്ഞില്ലേ ഇന്നലെ "

" അങ്ങേർക്കു അയാളുടെ വീട്ടിലുള്ളോരുടെ കാര്യം നോക്കിയാൽ പോരെ..."

"ഞാൻ ചോദിക്കുന്നതിനു എന്താ മറുപടി പറയാതെ  ..."

"എന്ത്  ."

"ഇന്നലെ അവൾ പറഞ്ഞില്ലേ അവർ ഇന്ന് വരുന്ന കാര്യവും... പിന്നെ ഫയ്സ് ന്റെ നമ്പർ...."

"ഫയ്സ് ന്റെ നമ്പർ ...?"

"അവൾ വിളിച്ചില്ലേ ... വിളിക്കാം എന്നല്ലേ അവൾ പറഞ്ഞെ... Dial ഉം ചെയ്തതാണല്ലോ..."

" ഫയാസ് നെ എന്തിന് വിളിക്കുന്നെ... "

"നല്ല ചോദ്യം കാര്യങ്ങൾ മുറുകുകയാണ്... അവനെ കൂടാ വിളിച്ചാൽ കാര്യങ്ങൾക്കൊക്കെ ഒരു തീരുമാനം ആക്കാൻ പറ്റു..."

"ഹാ..."ഇന്നലെ അവൾ അതിനാണല്ലേ വിളിച്ചേ... എനിക്ക് എന്നോട് ലജ്ജ തോന്നി. ഞാൻ എന്താ കാണിച്ചേ അവളോട്. പാവം.

"ഇന്നലെ കാൾ എടുത്തില്ലേ... അതോ ഫയാസ് ന്റെ പേര് കേട്ടതും കട്ട്‌ ആക്കിയോ..."ആലിയ യുടെ ആ ചോദ്യത്തിന് എനിക്ക് ശെരിക്കും മറുപടി ഇല്ല.... ഞാൻ ഒന്നും മിണ്ടിയില്ല.

മുഹബ്ബത്ത് Where stories live. Discover now