I CAN'T LOVE HIM..122 💘🔞

1.5K 114 328
                                    

         WILLIAM MANSION

💫 —————————————💫


രാത്രിയിൽ എല്ലാവരും ഡിന്നറിനായി ഒത്തു കൂടിയിരിക്കുന്ന സമയം.... ആദി തന്റെ റൂമിൽ നിന്ന് ഫ്രഷ് ആയി താഴെ ഹാളിൽ എത്തിയപ്പോഴേക്കും എല്ലാവരും ഡെയിനിങ് ടേബിളിൽ ഹാജർ വെച്ചിരുന്നു.........


" ആദി.... വന്നിരിക്ക്...... "

ഫുഡ്‌ വിളമ്പി കൊണ്ടിരിക്കുകയായിരുന്ന റേച്ചൽ  വിളിച്ചു പറയുന്നത് കേട്ടതും അവനൊന്നു ചുറ്റിനും നോക്കി......


പത്തു പേർക്ക് ഒരേ സമയം ഒരുമിച്ചു ഇരുന്നു ഫുഡ്‌ കഴിക്കാവുന്ന രീതിയിൽ ആണ്‌ ഡെയിനിങ് ടേബിൾ സെറ്റ് ചെയ്തിരിക്കുന്നത്... മന്ഷനിൽ ഇപ്പോൾ അവർ ഏഴ് പേർ മാത്രമേയുള്ളു.. ബാക്കിയുള്ളവരൊക്കെ സ്റ്റാഫുകളും മെയ്ഡ്സും ആണ്........

ഒരു സൈഡിൽ  ബെല്ലയും .. ലൂക്കയും ഇരിക്കുന്നുണ്ട്... നടുക്ക് ഫർണാണ്ടോ ഇരുന്നിരുന്ന ചെയർ ഒഴിച്ചിട്ടിരിക്കുകയാണ്..അയാൾ ആ വീട്ടിൽ നിന്നും പുറത്തായത്തിന് ശേഷവും അതിൽ ആരും തന്നെ ഇരിക്കാറില്ല.... മറു സൈഡിൽ റേച്ചലും റാനിയയും റാഹേലും ഇരിക്കുന്നു....


റാനിയയ്ക്ക് അപ്പുറം ഒരു ചെയറും.. ബെല്ലയ്ക്ക് ഇപ്പുറം രണ്ട് ചെയറുകളും ഒഴിഞ്ഞു കിടക്കുന്നു... അവനൊന്നു മൊത്തത്തിൽ കണ്ണോടിച്ചു കൊണ്ട് നോക്കി നിന്നു........


ഫർണാണ്ടോയുടെ ചെയറിനു നേരെ എതിർ വശത്തുള്ള ചെയറാണ് ആദിയുടേത്... അവൻ സ്ഥിരമായി അതിലാണ് ഇരിക്കാറുള്ളത്... എന്നത്തേയും പോലെ അവനുള്ള ഫുഡും അതിൽ ഒരുക്കിയിരുന്നു...... എന്നാൽ.......


ആദിയുടെ കണ്ണുകൾ തനിക്ക് സൈഡിൽ ഇരിക്കുന്നവരിൽ ആയിരുന്നു.... ബെല്ലയും അതിന് അടുത്തായി ഇരിക്കുന്ന ലൂക്കും...... രണ്ടും ചുറ്റുമുള്ളതൊന്നും അറിയാതെന്ന പോൽ കലപില സംസാരം ആണ്.... ബെല്ല സ്വയം കഴിക്കുന്നതിനൊപ്പം ലൂക്കിനെ കഴിപ്പിക്കുന്നുമുണ്ട്..........

I CAN'T LOVE HIM... ????Where stories live. Discover now