I CAN'T LOVE HIM...146

1K 120 784
                                    


സ്പീഡിൽ വെളിയിലേക്ക് ഓടിയവൻ വാതിൽ കടന്നു പുറത്തേക്കിറങ്ങും മുന്നേ... പെട്ടന്ന് പൊട്ടിമുളച്ചത് പോൽ തന്റെ മുന്നില് പ്രത്യക്ഷപെട്ടവരെ കണ്ടതും കാലുകൾ പിടിച്ചു കെട്ടിയത് പോൽ നിർത്തി കൊണ്ട് ഒന്നു പരുങ്ങി.....

സിറ്റ് ഔട്ടിനു വെളിയിൽ ഉള്ള വാതിലിൽ കൈകൾ മാറിൽ പിണച് കെട്ടി ഡോർ പടിയിൽ ചാരി നിൽക്കുന്ന സൂസൻ.....
അൽപ്പം ഗൗരവം നിറഞ്ഞൊരു മുഖം.........


ലൂക്ക് ഒരു വല്ലായ്മയോടെ അവരെ നോക്കി... ഉള്ളിലെ ചോദ്യങ്ങൾക്കിടയിൽ നിന്നും രക്ഷപെട്ടു വന്നതാണ്... വന്ന് പെട്ടതകട്ടെ... അതിലും വലിയ ആളുടെ അടുത്ത്.....

ഇതിലും ഭേദം ഉള്ളിൽ തന്നെ നിൽക്കുന്നതായിരുന്നു....
രണ്ട് കണ്ണുരുട്ടലിൽ കാര്യം ഒതുങ്ങിയേനെ.... ഇതിനി എവിടെ ചെന്ന് അവസാനിക്കുമോ എന്തോ.....?

അവനൊരു നിശ്വാസത്തോടെ സ്വയം പിറുപിറുത്തു... പിന്നെ പതിയെ സൂസന്റെ മുഖത്തേക്ക് നോക്കി....
എന്തായാലും പെട്ടു... എങ്കിലും ഇവിടെ നിന്ന് എങ്ങനെ എങ്കിലും രക്ഷപെട്ടു പോകണമല്ലോ.....

" ഹീ...." Good Morning.... അമ്മച്ചീ...... "

ഉള്ളിലെ പതർച്ച പുറത്തു കാണിക്കാതെ.... തന്റെ സ്ഥിരം നിഷ്കളങ്കത നിറഞ്ഞ ചിരിയോടെ അവൻ പറഞ്ഞൊപ്പിച്ചു.....സൂസനിൽ നിന്നും മറുപടി ഒന്നും ഉണ്ടായിരുന്നില്ലെന്ന് മാത്രം......

വലിയ ഭാവ മാറ്റങ്ങളും ഇല്ല... പകരം നോട്ടത്തിൽ അൽപ്പം കട്ടി കൂടിയത് പോലെ......

ഒത്തില്ല...!!

തന്നെ കണ്ണ് കൂർപ്പിച്ചു നിൽക്കുന്നവരെ കാണെ അവനൊരു നിശ്വാസത്തോടെ പിറുപിറുത്തു....
നിഷ്കളങ്കതയും ഉടായിപ്പുമൊന്നും ഏൽക്കില്ല... ആള് സീരിയസ് ആണ്.... കൂടുതൽ എക്സ്പ്രെഷൻ ഇട്ടു നിന്നിട്ടും വലിയ കാര്യമില്ലെന്നും അവന് തോന്നി.....

" എന്നാൽ പിന്നെ ഞാൻ അങ്ങോട്ട്.... "

ഉള്ളിലിരുന്നു അപായ സൈറൺ മുഴങ്ങിയതും ലൂക്ക് പതിയെ അവരെയൊന്ന് നോക്കി ചിരിച്ചു കൊണ്ട് മുന്നോട്ട് നീങ്ങി....
അവിടെ നിന്ന് തടി കേടാകാതെ രക്ഷപ്പെടൽ അല്ലാതെ മറ്റൊരു മാർഗം ഇല്ല......

I CAN'T LOVE HIM... ????Where stories live. Discover now