I CAN'T LOVE HIM...131

1K 113 618
                                    

രാവിലത്തെ മോർണിംഗ് വാക് കഴിഞ്ഞു തിരികെ വീട്ടിലേക്ക് എത്തിയത് ആണ് ആദിയും ശിവയും.. രാത്രിയിലെ ബര്ത്ഡേ പാർട്ടി കഴിഞ്ഞു ലൂക്കിനെയും കൂട്ടി അവർ നേരെ വന്നത് ഗസ്റ്റ് ഹൗസിലേക്ക് ആണ്...

ഒരുപാട് ലേറ്റ് ആയിട്ടാണ് കിടന്നുറങ്ങിയത്... എങ്കിലും രാവിലെ നടക്കുന്ന ശീലം പതിവുള്ളത് കൊണ്ട് അവർ നേരത്തെ എഴുന്നേറ്റിരുന്നു... കൂടെയുള്ളവൻ അപ്പോഴും ഉറക്കം തന്നെ..പോകാൻ നേരം അവനെ അറിയിച്ചതുമില്ല......

തിരികെ മന്ഷന്റെ ഗേറ്റ് കടന്നു മുറ്റത്തൂടെ നടന്നു ഗസ്റ്റ് ഹൗസിലേക്ക് കടക്കാനായി ഗേറ്റ് തുറന്നു അകത്തേക്ക് കാൽ വെച്ചതും ഇരുവരും ഒരു നിമിഷം അവിടെ നിന്നു.....

Baby shark tu tu tu ru
Baby shark tu tu tu ru
Baby shark tu tu tu ru... Baby shark.....

Mommy shark tu tu tu ru...
Mommy shark tu tu tu ru....
Mommy Shark tu tu tu ru.... Mommy shark...

Dady shark tu tu tu ru...
Dady shark tu tu tu ru..
Dady shark tu tu tu ru.... Dady shark.......

ഫോണിൽ play ചെയ്തിരിക്കുന്ന നഴ്സറി poem ആണ്..മുന്നിലെ ഡോർ ഓപ്പൺ ആയിരിക്കുന്നത് കൊണ്ട് തന്നെ...നല്ല ശബ്ദത്തിൽ തന്നെ വെളിയിലേക്ക് കേൾക്കാം... ഒപ്പം കൂടെയാരോ പാടുന്നുമുണ്ട്... ആ ഗായകനെ ഒറ്റ ശബ്ദത്തിൽ തന്നെ അവർ തിരിച്ചറിഞ്ഞിരുന്നു......

" അകത്തെന്താ നടക്കുന്നത്....? "

തമ്മിൽ പരസ്പരം നോക്കി കണ്ണുകൾ ഉടക്കിയതും ശിവ ഒരു സംശയത്തോടെ ആദിയെ നോക്കി....

" അറിയില്ല... "

തുറന്നു പിടിച്ചിരിക്കുന്ന ഗേറ്റ്ൽ അത്പോൽ തന്നെ കൈകൾ വെച്ച് നിൽക്കുകയായിരുന്നു അവൻ.. ഒട്ടൊരു നിമിഷം നെറ്റി ചുളിച്ചു നിന്നെങ്കിലും.....

" ഓഹ്... God.... "

പെട്ടെന്ന് എന്തോ ഓർത്തെന്ന പോൽ അവൻ ഗസ്റ്റ് ഹൗസിനു ഉള്ളിലേക്ക് ഓടി കയറി.. ശിവയ്ക്ക് ഒരു ഐഡിയയും കിട്ടിയിരുന്നില്ല... എങ്കിലും ആദിയുടെ പിന്നാലെ അവനും ഓടി കയറി.. സ്റ്റെപ് ഓടി കയറി സിറ്റ് ഔട്ടിൽ നിന്നും മുന്നോട്ട് നീങ്ങിയതും ഡോറിന്റെ സൈഡിൽ നിൽക്കുന്ന ആദിയുടെ പുറകിൽ ഇടിച്ചു കൊണ്ടാണ് അവൻ വന്നു നിന്നത്.....

I CAN'T LOVE HIM... ????Where stories live. Discover now