I CAN'T LOVE HIM...132💍💍

1.3K 112 682
                                    

" അഭീ...... "

തനിക്ക് മുന്നിൽ നിൽക്കുന്നവനെ കണ്ടതും വല്ലാത്തൊരു സന്തോഷം ആയിരുന്നു ശിവയുടെ ഉള്ളിൽ തോന്നിയത്... അരികിൽ നിന്ന് മാറി നിന്നിട്ട് കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളൂ.... പക്ഷെ.......

ഇസയുമായി മനസ് തുറന്നു സംസാരിച്ചതിൽ പിന്നെ ഉള്ളമൊന്ന് ശാന്തമായിരുന്നു... ഉള്ളിൽ അടിഞ്ഞു കൂടിയിരുന്ന അസ്വസ്ഥകൾ എല്ലാം മാറിപോയത് പോലെ........ അദ്രിയും അഭിയും ഒരുപോലെ നിറഞ്ഞു നിന്ന മനസിൽ അഭിക്ക് മുൻ തൂക്കം കൊടുത്തു തുടങ്ങിയ നിമിഷങ്ങൾ.......

ഒന്ന് കാണാനും ഉള്ളം അത്ര മേൽ ആഗ്രഹിച്ചിരുന്നു... എന്നാൽ.... അവനരികിലേക്ക് എത്തുന്നതിനു മുന്നേ.. തനിക്ക് മുന്നിൽ എത്തിയിരിക്കുന്നു... അൽപ്പം നിരാശ തോന്നിപോയിരുന്നു ശിവയ്ക്ക്......

അഭിയുടെ വീട്ടിൽ പോകണമെന്നുണ്ടായിരുന്നു അവന്.. അവിടെ വെച്ച് തന്നെ പരസ്പരം തുറന്നു സംസാരിക്കണമെന്നും... അത് കഴിയാതെ വന്നതിൽ നല്ല നിരാശ തോന്നിയവന്... എന്നാൽ... അതിനേക്കാൾ ഏറെ അളവിൽ സന്തോഷവും..........

പക്ഷെ....... മുന്നിൽ നിൽക്കുന്നവനിൽ അതുണ്ടായിരുന്നില്ലെന്ന് മാത്രം......

" അഭി..... "

പെട്ടന്ന് കണ്ട സന്തോഷത്തിൽ എല്ലാം മറന്നു പോയിരുന്നു... വന്നവൻ വെളിയിൽ തന്നെ നിൽക്കുകയാണെന്നും... താൻ വാതിൽക്കൽ മറയായി തന്നെയാനുള്ളതെന്നുംയാനുള്ളതെന്നും മനസിലായതും ശിവ വേഗം അവനരികിലേക്ക് പാഞ്ഞു....

ഏറെ സന്തോഷത്തോടെ പേര് വിളിച്ചു കൊണ്ട് അവനരികിലേക്ക് വന്നു കൈകളിൽ പിടിച്ചിരുന്ന ബാഗ് വാങ്ങാനായി കൈകൾ നീട്ടിയതും ശിവയെ തട്ടി മാറ്റി അഭി അകത്തേക്ക് കയറി പോയിരുന്നു......

അഭി ഒന്നും തന്നെ മിണ്ടിയില്ല.. ചിരിക്കുകയോ അവനെ നോക്കുകയൊ ചെയ്തില്ല... പിണക്കമുണ്ടെന്ന് തോന്നിപ്പോകും വിധം ദേഷ്യപെടുക പോലും ചെയ്തില്ല... ശിവ അവിടെ തന്നെ നിന്ന് പോയി.. പിന്നെ വേഗം തന്നെ അവന് പിന്നാലെ വീടിനുള്ളിലേക്ക് കയറി.......

I CAN'T LOVE HIM... ????Where stories live. Discover now