I CAN'T LOVE HIM....130

980 114 390
                                    

BlACK SOULS.....!!

തങ്ങൾക്ക് നേരെ നടന്നു വരുന്ന മൂവരെയും കണ്ടതും ആദിയും ശിവയും റൂണിയും ഒരു അത്ഭുതത്തോടെ പരസ്പരം നോക്കി... റൂണിക്ക് അവർ പ്രിയപ്പെട്ട ചങ്ങാതിമാർ ആയിരുന്നു... അത്രയൊന്നുമില്ലെങ്കിലും ആദിക്കും ശിവയ്ക്കും ഒരു നാൾ അവർ സുഹൃത്തുക്കൾ തന്നെ ആയിരുന്നു....

" Black souls...? "

അവരെ പറ്റി ഒന്നും തന്നെ കെട്ടിട്ടില്ലാത്തവർ പുതിയ ആളുകളെ അൽപ്പം കൗതുകത്തോടെ തന്നെ നോക്കി നിന്നു.. രുദ്രനും ക്രിസ്റ്റിയും ശരത്തുമെല്ലാം ഒരു സംശയത്തോടെ പരസ്പരം മുഖത്തോട് മുഖം നോക്കി...രണ്ട് ദിവസം മുൻപ് മുതൽ ഇങ്ങനൊരു birthday പാർട്ടി ലൂക്ക് അവരോട് ഷെയർ ചെയ്തിരുന്നെങ്കിലും ഈ വന്ന ആളുകളെ പറ്റി ഒന്നും തന്നെ പറഞ്ഞിരുന്നില്ല.....

അത് കൊണ്ട് തന്നെ അവർക്കെല്ലാം വന്നിരിക്കുന്നവർ അപരിചിതർ തന്നെ ആയിരുന്നു..ബെല്ലയുടെ മുഖത്തും അതേ ഭാവം തന്നെ ആയിരുന്നു....

വർഷങ്ങൾക്ക് ശേഷം കാണുന്ന തന്റെ കൂട്ടുകാർ.. എന്തിനും ഏതിനും തനിക്കൊപ്പം കൂട്ടിനു ഉണ്ടായിരുന്നവർ... റൂണിയുടെ കണ്ണുകൾ നിറഞ്ഞു വന്നു... ലൂക്കിന്റെ സർപ്രൈസ് അവർ ആയിരിക്കുമെന്ന് അവൻ ഒരിക്കൽ പോലും കരുതിയിരുന്നില്ല...അപ്രതീക്ഷിതമായി കണ്ട് മുട്ടിയതും സന്തോഷം കൊണ്ട് തന്റെ ഹൃദയം പൊട്ടി പുറത്ത് ചാടുമെന്ന് പോലും അവന് തോന്നിപോയി....

ആവേശത്തോടെ അവൻ അവർക്കരികിലേക്ക് ഓടിയെത്തി.. റൂണിയുടെ മുഖത്ത് നിറഞ്ഞ ചിരിയായിരുന്നു.. എന്നാൽ അവരിൽ നിന്നും അങ്ങനൊരു പ്രതികരണം ആയിരുന്നില്ല അവന് തിരികെ കിട്ടിയത്...

" ഇസാ.... "

ആൽബി ലൂക്കിന് നേരെ കൈ വീശി കാണിച്ചു കൊണ്ട് അവനരികിലേക്കാണ് ആദ്യമെത്തിയത്.. പിന്നാലെ ഹരിസും വിഷ്ണുവും.. തന്നെയൊന്ന് നോക്കുകയൊ നേരെ നോക്കി ചിരിക്കുകയോ ചെയ്യാതെ തന്നെ മറി കടന്നു പോകുന്നവരെ കാണെ റൂണിയുടെ മുഖം മങ്ങി... അവർക്ക് പിന്നാലെ അവനും ലൂക്കിനരികിലേക്ക് നീങ്ങി....

I CAN'T LOVE HIM... ????Where stories live. Discover now