I CAN'T LOVE HIM..160

852 91 81
                                    

" ഒരക്ഷരം പറഞ്ഞാൽ കേൾക്കില്ല.. അനുസരണ എന്ന് പറയുന്ന സാധനം അവന്റെ ഏഴയലത് കൂടി പോയിട്ടില്ല... എല്ലാ ദിവസവും ജോലി കഴിഞ്ഞു നേരത്തെ വീട്ടിൽ വരണമെന്ന് പറഞ്ഞാൽ അതിനും അവന് പറ്റില്ല... തോന്നിയത് പോലെ വരവും പൊക്കും.. ഇപ്പോൾ കണ്ടില്ലേ ഇരിക്കുന്നത്... എന്തെങ്കിലും ചോദിച്ചിട്ട് ഒരക്ഷരം മിണ്ടുന്നുണ്ടോ നോക്ക്.... "

രാത്രി അത്താഴത്തിന്റെ സമയം..... പുറത്തെ തിരക്കുകൾ കഴിഞ്ഞു എത്തിയതും ചെറിയൊരു കുളി കഴിഞ്ഞു ഇറങ്ങിയ ഐസക്കിനെ വരവേൽക്കുന്നത് പുറത്തെ നടു ഹാളിൽ നിന്നും നിലയ്ക്കാതെ ഉയരുന്ന സൂസന്റെ ശാസന നിറഞ്ഞ വാക്കുകൾ ആണ്......

"എന്റെ കർത്താവെ നീ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത് എന്തിനാണ്.... "

പുറത്തേക്ക് ഒന്ന് ചെവി കൂർപ്പിച്ചതും ദയനീയത നിറഞ്ഞ കർത്താവിനോടുള്ള പരാതി ആണ് കാതിൽ പതിഞ്ഞത്....

ചെറു ചിരി വിടർന്നുവെങ്കിലും ഐസക്കിന്റെ നെറ്റിയൊന്ന് ചുളിഞ്ഞു.. ആള് നല്ല ദേഷ്യത്തിൽ ആണ്... ആകെയുള്ള രണ്ടെണ്ണത്തിൽ ഒന്ന് എന്തോ കൊസറക്കൊള്ളി ഒപ്പിച്ചു വെച്ചിട്ടുണ്ട്....

തന്റെ രണ്ട് മക്കളിൽ ആരായിരിക്കും അതിനുത്തരവാദി എന്ന ചോദ്യത്തിനും ഐസക്കിന് അതികം ആലോചിച്ചു പോകേണ്ടി വന്നിരുന്നില്ല.....

സൂസനെ ദേഷ്യം പിടിപ്പിക്കാൻ തന്റെ ഇളയ പ്രൊഡക്ടിനുള്ള അത്രയും കഴിവ് മൂത്തയാൾക്ക് കിട്ടിയിട്ടില്ല.. അതേതായാലും കർത്താവ് കാത്തു....
അല്ലെങ്കിൽ അവൾ ആദ്യം എന്റെ കാര്യത്തിലൊരു തീരുമാനം ആക്കിയേനെ.....

സ്വയം പിറുപിറുത്തു കൊണ്ട് അയാൾ വെളിയിലേക്ക് ഒന്ന് എത്തി നോക്കി....പഴയത് പോലെ ശബ്ദം ഒന്നും കേൾക്കുന്നില്ല.....

" കർത്താവെ.. അവളെന്റെ കൊച്ചിനെ കൊന്നോ..... "

പുറത്ത് നിന്നും യാതൊരു അനക്കവും കുറച്ചു നിമിഷങ്ങൾ കൊണ്ട് കേൾക്കുന്നില്ലെന്ന് അറിഞ്ഞതും മുന്നിലെ കാബോർഡിൽ നിന്നും കയ്യിൽ കിട്ടിയൊരു ടി ഷർട്ട്‌ എടുത്തിട്ട്  കയ്യിലിരുന്ന ടവലിന്നാൽ തല തുടച്ചു കൊണ്ടയാൾ പുറത്തിറങ്ങി.....

I CAN'T LOVE HIM... ????Where stories live. Discover now