I CAN'T LOVE HIM..125👩‍🦼

995 106 259
                                    

" ഇസാ...... "


" എന്തോ...... "


തനിക്ക് അടുത്ത് വന്നു നിൽക്കുന്നവനെ അൽപ്പം അത്ഭുതം കലർന്നൊരു ഭാവത്തോടെ നോക്കിയൊന്നു വിളിച്ചതും മുഴുവൻ പല്ലും വെളിയിൽ കാണിച്ചു കൊണ്ടുള്ളൊരു ഇളിയോടെ ആയിരുന്നു അലോകിനു കിട്ടിയത്.........

" നിനക്ക് ഉറക്കം ഒന്നുമില്ലെടാ മെന കെട്ടവനെ.... "

അലോക് ഒരു ദയനീയ ഭാവത്തോടെ അവനെ നോക്കി... അച്ഛന്റെ കണ്ണ് വെട്ടിച്ചു വീട്ടിൽ നിന്ന് ഇറങ്ങിയപ്പോഴേ പന്ത്രണ്ട് മണി കഴിഞ്ഞു... ഇത്രയും ദൂരത്തെ യാത്ര കഴിഞ്ഞു എല്ലാവരുടെയും കണ്ണ് വെട്ടിച്ചു ഉള്ളിൽ കടന്നെത്തിയപ്പോഴും ഒരു മണിയും കടന്നു പോയി......

ഒരു മണിയെങ്കിൽ... ഒരു മണി... സർപ്രയ്‌സിനു അങ്ങനെ നേരവും കാലവുമൊന്നുമില്ലല്ലോ.....?ചുമ്മാതൊരു നോട്ടം പോലും നിരോധിച്ചു...
കെട്ടാൻ പോകുന്നതാണെന്ന പരിഗണന പോലും തരാതെ...ഭാർഗവീ നിലയത്തിൽ പൂട്ടിയിട്ടിരിക്കുവാണ് ഒരുത്തൻ.......


കാണാനുള്ള കൊതി കൊണ്ട് ജീവിതത്തിൽ ഇന്നേ വരെ ചെയ്യാത്ത പണിയും ചെയ്തു കള്ളന്മാരെ പോലെ അകത്തു കയറിയത്...അപ്പോഴുണ്ട് അതും നശിപ്പിക്കാൻ എന്ന പോൽ കുട്ടി ഭൂതം ഇരുട്ടത്ത് കുറ്റിയടിച്ചു ഇരിക്കുന്നു.......

അലോക് വാച്ചിൽ ഒന്ന് സമയം നോക്കി... രണ്ട് മണിയോട് അടുത്തിട്ടുണ്ട്... ഈ നേരമായിട്ടും ഇവനെന്നാ ഉറങ്ങാത്തത്... താൻ വന്നപ്പോൾ ആണ് ഹാളിലെ വെളിച്ചം പോലും തെളിഞ്ഞത്...അത്രയും നേരം ഈ തെണ്ടി ഇരുട്ടത്ത് എന്ത് ചെയ്യുകയായിരുന്നു...........

" ഇനി ഇതാണോ കർത്താവെ... ഈ നിലാവത്തു അഴിച്ചു വിട്ട കോഴിയെന്ന് പറയുന്ന സാധനം...ഇതുവരെ പഴഞ്ചോല്ലിൽ മാത്രമേ കെട്ടിട്ടുള്ളു.... ആദ്യമായിട്ടാണ് നേരിൽ കാണുന്നത്......... "

അലോക് തന്റെ മുന്നിൽ വീൽ ചെയറിൽ ഇരുന്നു അങ്ങോട്ടുമിങ്ങോട്ടും നീങ്ങി കളിക്കുന്നവനെ ഒന്ന് അടിമുടി നോക്കി.........

" നീ ഇവിടെ എന്തെടുക്കുവായിരുന്നെടാ... ഇരുട്ടത്ത് നിനക്കെന്തായിരുന്നു പണി... സത്യം പറയെടാ... നീ എന്നാ മോഷ്ടിക്കാൻ നോക്കുവായിരുന്നു...... "

I CAN'T LOVE HIM... ????Where stories live. Discover now