I CAN'T LOVE HIM...159

674 91 108
                                    

ബാംഗ്ലൂർ സിറ്റി ഹോസ്പിറ്റലിനു മുന്നിലായി ആദിയുടെ കാർ വന്നു നിൽക്കുമ്പോൾ ഏകദേശം സന്ധ്യയോട് അടുത്ത് സമയം ആയിരുന്നു.....

പാർക്കിംഗ് ഏരിയയിലേക്ക് പോകാതെ ഹോസ്പിറ്റലിന് മുന്നിൽ തന്നെ കാർ നിർത്തി ഡോർ തുറന്നു ഇറങ്ങിയവൻ കാറിന്റെ കീ കിരണിന്റെ കൈകളിൽ ഏൽപ്പിച്ചു കൊണ്ട് ദൃതിയിൽ ഉള്ളിലേക്ക് ഓടികയറി.....

തൊട്ട് പിന്നാലെ വന്നു നിന്ന കാറിൽ നിന്നും ശിവയും റൂണിയും അവന് പിന്നാലെ ഹോസ്പിറ്റലിനുള്ളിലേക്ക് കയറി...

ഇരുവരിലും ടെൻഷൻ നിറഞ്ഞിരുന്നു... കൂടുതൽ വിവരങ്ങൾ ഒന്നും അറിയില്ല.. ബെല്ലയ്ക്ക് എന്ത് പറ്റിയെന്നോ.. ഹോസ്പിറ്റലിൽ എത്തിയതെങ്ങനെയെന്നോ അവർക്കറിയില്ല.....

ആദിക്ക് വന്ന ഫോൺ കാളിൽ നിന്നും ബെല്ലയെ സിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തിരിക്കുന്നുവെന്ന വിവരം മാത്രം ആണ് അവർ അറിയുന്നത്....
കൂടുതൽ ചോദിക്കുന്നതിനു മുന്നേ തന്നെ കാൾ കട്ട്‌ ആയിരുന്നു....

കൂടുതൽ വിവരങ്ങൾ അറിഞ്ഞവനാകട്ടെ ഒന്നും തുറന്നു പറഞ്ഞത് പോലുമില്ല.. വിവരം അറിഞ്ഞയുടനെ ഇറങ്ങി പുറപ്പെട്ടവനു പിന്നാലെ അതേ വെപ്രാളത്തോടെ പിന്തുടർന്ന് വരാൻ മാത്രമേ അവർക്ക് കഴിഞ്ഞുള്ളൂ....

" ബെല്ല എബ്രഹാം...?കുറച്ചു മുൻപ് ഇവിടെ അഡ്മിറ്റ്‌ ചെയ്തിരിക്കുന്നതായി കാൾ വന്നു..."

ഗ്രൗണ്ട് ഫ്ലോറിലെ ഹോസ്പിറ്റൽ റീസപ്ഷൻ ഏരിയയിൽ ഇരിക്കുന്നവരോടായി ആദി അക്ഷമയോടെ കാര്യം തിരക്കി.....

" Sir...causality ൽ ആണ്.. നേരെ പോയിട്ട് ലെഫ്റ്റ് സൈഡിൽ..... "

കമ്പ്യൂട്ടറിൽ നിലവിലെ അപ്ഡേറ്റ് check ചെയ്തു കൊണ്ട് ആ പെൺകുട്ടി മറുപടി പറഞ്ഞതും അവർ ചൂണ്ടി കാണിച്ച ഭാഗത്തേക്ക്‌ അവൻ ദൃതിയിൽ നീങ്ങി....

ആദിയുടെ കാലുകൾക്ക് പതിവിലും വേഗത ഏറിയിരുന്നു.. മുഖത്ത് അതിലേറെ ടെൻഷൻ നിറഞ്ഞ ഭാവവും...
ബെല്ലയ്ക്ക് എന്ത് പറ്റിയെന്നു ഇപ്പോഴും പൂർണമായൊരു വിവരം കിട്ടാത്തതിന്റെ വെപ്രാളം അവനിൽ നിറഞ്ഞു നിന്നു....

I CAN'T LOVE HIM... ????Where stories live. Discover now