I CAN'T LOVE HIM...139

1.3K 108 1.2K
                                    

ഹാളിൽ നിന്നും പാതി തുറന്നിട്ട വാതിലിലൂടെ തൻറെ ചെവിയിൽ പതിയുന്ന നിലവിളി കേട്ട് കൊണ്ടാണ് ആരവ് രാവിലെ ഉറക്കം ഉണരുന്നത്....

കണ്ണ് തിരുമ്മി നെറ്റി ചുളിച്ചു കൊണ്ട് ഒന്ന് ഉറക്കം എഴുന്നേറ്റവൻ ബെഡിൽ നിന്നിറങ്ങി വെളിയിലേക്ക് ഒന്ന് നീങ്ങിയെങ്കിലും പിന്നെയെന്തോ ഓർത്തെന്ന പോൽ വാഷ്റൂമിലേക്ക് നടന്നു....

രാവിലത്തെ പരിപാടികൾ എല്ലാം കഴിഞ്ഞു ഫ്രഷ് ആയി ഇറങ്ങുമ്പോഴും ഹാളിൽ നിന്നുള്ള കരച്ചിൽ അവൻ കേട്ടിരുന്നു... ആ ശബ്ദത്തിന്റെ ഉടമയെയും അവൻ തിരിച്ചറിഞ്ഞിരുന്നു.......

" ഈ നാറിക്ക് ഇതെന്തിന്റെ കേട് ആണ്....? "

നെറ്റി ചുളിച്ചു ഇഷ്ടക്കേടോടെ പിറുപിറുത്തവൻ പതിയെ റൂം തുറന്നു വെളിയിലേക്കിറങ്ങി നോക്കി... ഹാളിലെ സോഫയിൽ ഇരിക്കുന്ന സൂസനെയും ലൂക്കിനെയും അവൻ കണ്ടിരുന്നു.....

കാല് രണ്ടും മുന്നിലെ ചെറു ടേബിളിലേക്ക് നീട്ടി വെച്ചിരിക്കുന്നവൻ.. അടുത്ത് തന്നെ ഹോട് ബാഗും ചൂട് വെള്ളവും ഇരിപ്പുണ്ട്.. ഹോട് ബാഗ് നടുവിൽ വെച്ചിരിക്കുന്നു... മുന്നിലെ ചൂട് വെള്ളത്തിൽ തുണി മുക്കി കയ്യിലും കാലിലും ചൂട് പിടിച്ചു കൊടുക്കുകയാണ് അമ്മച്ചി......

ഒരു ഷോർട്സ് മാത്രം ധരിച്ചു കയ്യും കാലും നീട്ടി നിവർത്തി നേർച്ച കോഴിയെ പോലെ കിടക്കുന്നവൻ... അതിന്റെ തൊണ്ടയിൽ നിന്നും പുറത്തേക്ക് വരുന്ന ശബ്ദം ആണ് തൻറെ ഉറക്കം കളഞ്ഞതെന്നും ആരുവിനു മനസിലായിരുന്നു...

വാതിൽക്കൽ തന്നെ ചാരി നിന്ന് കൊണ്ടവൻ ഹാളിൽ ഇരിക്കുന്നവരുടെ പ്രവർത്തികൾ വീക്ഷിച്ചു കൊണ്ടിരുന്നു......

" ആഹ്ഹ്ഹ്... പതിയെ.....ഇതെന്നതാ അമ്മച്ചീ കുറച്ചു പതിയെ പിടിക്ക്...... "

ചൂട് വെള്ളത്തിൽ മുക്കിയെടുത്ത തുണി.. അതേ ചൂടോടെ തൻറെ കാലിൽ അമർത്തിയതും സ്വർഗം കണ്ടത് പോൽ അവനൊന്നു പിടഞ്ഞു പോയി.....

" നിനക്ക് വേദന മാറണോ... എങ്കിൽ അടങ്ങി ഇരിക്ക് അവിടെ.... ആവശ്യമില്ലാത്ത പണിക്ക് പോയിട്ടല്ലേ.. ഇതിപ്പോൾ മൂന്നാമത്തെ ദിവസം ആണ് എന്റെ വാക്കിന് പുല്ല് വില തന്നു നീ രാത്രി പോകുന്നത്.. രണ്ട് ദിവസം കുഴപ്പമില്ലയിരുന്നു... ഇന്നലെ നീ എന്നാ കൊസറ കൊള്ളി ഒപ്പിച്ചതാണേടാ ഇത്...... "

I CAN'T LOVE HIM... ????Where stories live. Discover now