I CAN'T LOVE HIM..124 🐕

911 110 338
                                    

വില്യം മന്ഷന് അരികിലുള്ള ഗസ്റ്റ് ഹൗസിലെ ഹാളിൽ ഇരിക്കുകയാണ് ആദി... അവന് തൊട്ടടുത്തായി തന്നെ ബാമും ആദിയെ പോൽ തല കുമ്പിട്ടു ഇരിക്കുന്നുണ്ട്... നേരെ മുന്നിലുള്ള സോഫയിൽ ഇരുവരെയും നോക്കി ദഹിപ്പിച്ചു കൊണ്ട് ലൂക്കും..... അവന് തൊട്ട് പിന്നിലായി കിരണും........


കയ്യിലിരിക്കുന്ന ഐസ് പാക്കറ്റ് തലയിൽ വെച്ച് കൊണ്ട് തന്നെ നോക്കി ദഹിപ്പിക്കുന്നവനെ ആദി ഒരു ദയനീയ ഭാവത്തോടെ നോക്കി......


വാതിലിനു മുന്നിൽ കൊണ്ട് വന്നു ഇരുത്തിയപ്പോഴേ പറഞ്ഞതാണ് താൻ വരാതെ അകത്തു കയറരുതെന്ന്.... പകൽ സമയങ്ങളിൽ ബാമിനെ കൂട്ടിൽ അടയ്ക്കാറില്ല... ആരോടും ഇണങ്ങാത്ത പ്രകൃതമായത് കൊണ്ട് തന്നെ വീടിനു വെളിയിലും കൊണ്ട് പോകില്ല......


ഗസ്റ്റ് ഹൗസിന്റെ ഉള്ളിലാണ് അവന്റെ ലോകം... പകൽ മുഴുവൻ അതിനുള്ളിൽ കറങ്ങി നടക്കുമവൻ... രാത്രി എല്ലാവരും ഉറങ്ങി കഴിഞ്ഞതിനു ശേഷം മാത്രം ചില ദിവസങ്ങളിൽ മന്ഷന്റെ വെളിയിൽ വിട്ടേക്കും... അപ്പോഴും കിരണുണ്ടാകും അവന്റെ കൂടെ....


ഗസ്റ്റ് ഹൗസിനുള്ളിൽ താനും കിരണും അല്ലാതെ ആര് കടന്നാലും അവൻ എടുത്ത് ചാടി ഭയപ്പെടുത്തും... അതറിയാവുന്നത് കൊണ്ടാണ് താൻ വരാതെ കയറരുതെന്ന് പറഞ്ഞത്... അനുസരണ ശീലം തൊട്ട് തീണ്ടിയിട്ടില്ലാത്തതിനോടാണ് പറയുന്നതെന്ന് മറന്നു പോയി.......


നിലവിളി ശബ്ദം കേട്ട് വന്നു നോക്കിയതും കാണുന്നത് വീൽ ചെയറിൽ നിന്ന് പിന്നിലേക്ക് മറിഞ്ഞു വീണു കിടക്കുന്നവനെയും... അവന്റെ നെഞ്ചത്ത് കയറി നിന്ന് മുഖം ആകെ നക്കി സ്നേഹം പ്രകടിപ്പിക്കുന്ന ബാമിനെയും ആണ്.......


ആദി തനിക്ക് അരികിൽ തല കുനിച്ചു മുട്ട് കുത്തി ഇരിക്കുന്നവനെ ഒന്ന് നോക്കി... പേടിപ്പിച്ചതായിരുന്നെങ്കിലും അബദ്ധം പറ്റിയെന്ന് മനസിലായ ഉടനെ സ്നേഹം പ്രകടനം നടത്തി നോക്കിയതാണ് ആള്.... പക്ഷെ... ചീറ്റിപ്പോയി..... നിലത്തു നിന്ന് എഴുന്നേൽപ്പിച്ചു ഇരുത്തിയ ഉടനെ തുടങ്ങിയ ഫയറിങ് ആയിരുന്നു... ഇപ്പോൾ കുറച്ചു നേരമായുള്ളു നിർതിയിട്ട്.... അതും തലവെദന എടുത്തത് കൊണ്ട് മാത്രം.......

I CAN'T LOVE HIM... ????Where stories live. Discover now