I CAN'T LOVE HIM...128

1K 113 353
                                    

" ആദീ... അവരെപ്പോൾ എത്തുമെന്നാണ് പറഞ്ഞത്.... "

ഹോസ്പിറ്റൽ വരാന്തയിൽ ഇരിക്കെ.. തനിക്ക് അരികിൽ ഇരിക്കുന്നവന്റെ ചോദ്യം കേട്ടതും ആദി അവനെയൊന്ന് നോക്കി....


" ഉടനെ വരും ലൂക്കാ.. നീയൊന്ന് സമാധാനപ്പെട്... ആദ്യം ഇവിടുത്തെ കാര്യങ്ങൾ കഴിയട്ടെ..... "

സ്വല്പം മുഷിച്ചിലും അതിനൊപ്പം നീരസവും കലർന്നൊരു ഭാവത്തിൽ മറുപടി നൽകി കൊണ്ടവൻ ലൂക്കിനെ നോക്കി....

" അറിയാൻ വേണ്ടി ചോദിച്ചതല്ലേ.......? "


തന്റെ നോട്ടം കണ്ടതും ഒരു ഇഷ്ടക്കേടോടെ പറഞ്ഞു കൊണ്ട് മുഖം തിരിക്കുന്നവനെ കാണെ ആദിയുടെ കണ്ണൊന്നു മിഴിഞ്ഞു.....


രാവിലെ ഉറക്കം എഴുന്നേറ്റപ്പോൾ മുതൽ ഈ നേരം വരെ ഒരു ആയിരം വട്ടം ഇതേ ചോദ്യം താൻ നേരിട്ടു... അതിനൊക്കെ മറുപടിയും കൊടുത്തു... വീണ്ടും ചോദിക്കുന്നവനെ ഒന്ന് നോക്കി പേടിപ്പിച്ചതും എന്തോ കുറ്റം ചെയ്തത് പോലെ ദേഷ്യപെടുന്നു.........


" അവന്റെയൊരു ഔട്ടിങ്..... ".


അരികിൽ ഇരിക്കുന്നവനെ നോക്കി ഒന്ന് പിറുപിറുത്തു കൊണ്ട് ആദി നേരെയിരുന്നു.... എന്തൊക്കെ സ്വപ്‌നങ്ങൾ ആയിരുന്നു.. ഫസ്റ്റ് ഡേറ്റ്... ഒരുമിച്ചുള്ള കുറെ മോമെൻറ്സ്...നൈറ്റ്‌ പഴയ ബീച്ച് റിസോർട്ടിൽ തന്നെ സ്റ്റേ.... തന്റെ ഉള്ളിൽ പറയാനായി ബാക്കി വെച്ചതൊക്കെ അവിടെ വെച്ച് അവനോട് പറയുന്നു....

അങ്ങനെ ഒരു കുന്നോളം ആഗ്രഹങ്ങൾ ഉണ്ടായിരുന്നു... അതൊക്കെ വെള്ളത്തിൽ വരച്ച വര പോലെയാക്കിയിട്ട് ആണ് ഒരുത്തൻ ഫ്രണ്ട്സിനെയും കൂട്ടി ട്രിപ്പ്‌ പ്ലാൻ ചെയ്തത്..... നല്ല നിരാശ തോന്നിയിരുന്നു അവന്................ എങ്കിലും......


ലൂക്ക് പറഞ്ഞത് പോലെ... ഫ്രണ്ട്സിനൊപ്പം ഒരു ഡേ... അതുമോന്ന് ഫീൽ ചെയ്യണമല്ലോ..ഒരുമിച്ചു സ്പെൻഡ്‌ ചെയ്യാനായി ഒരു ലൈഫ് മുഴുവൻ മുന്നിൽ കിടക്കുകയല്ലേ........ അതിലുപരി ray യുടെ birthday സർപ്രൈസ്.... അതെന്താണെന്ന് അറിയാനുള്ള ആകാംഷയും.. ഒപ്പം അവൻ പ്രശ്നം ഉണ്ടാക്കുമോ എന്നൊരു ടെൻഷനും ആദിയിൽ നിറഞ്ഞു നിന്നു.....

I CAN'T LOVE HIM... ????Where stories live. Discover now