I CAN'T LOVE HIM...150

1K 102 430
                                    

✨കുറച്ചു നിമിഷങ്ങൾക്ക് മുൻപ്...

ആദിയോടായി സംസാരിച്ചു കഴിഞ്ഞു അവന്റെ റൂമിൽ നിന്നിറങ്ങി വാതിൽ ചാരിയതും ആരവ് നീട്ടിയൊന്ന് ശ്വാസം എടുത്തു പോയിരുന്നു.....

ഏറെ ടെൻഷനോടെയാണവൻ സംസാരിക്കാനായി ഇറങ്ങിയത്... ദേഷ്യത്തിന്റെ അങ്ങേയറ്റം എത്തി കണ്ണ് കാണാതെ നിൽക്കുന്നവൻ എങ്ങനെ പ്രതികരിക്കുമെന്ന് നല്ല ടെൻഷൻ ഉണ്ടായിരുന്നു അവന്....

എന്തെങ്കിലും പറഞ്ഞു പോയാൽ ഇപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ അവസ്ഥ മോശം ആകും... അതിനേക്കാൾ ഏറെ ബുദ്ധിമുട്ടായിരുന്നു ആദിയുടെ തെറ്റിദ്ധാരണകൾ മാറ്റിയെടുക്കുന്നത്...

സംസാരിക്കുന്നതിനിടയിൽ ഒരു വാക്ക് കൊണ്ട് പോലും ആദിയെ കുറ്റപ്പെടുത്തുന്നുവെന്നൊരു തോന്നൽ അവനിൽ ഉണ്ടാവരുത്....

അത്കൊണ്ട് തന്നെ ഓരോ വാക്കുകളും അത്രയേറെ കരുതലോടെയായിരുന്നു പറഞ്ഞതും....
തെറ്റിദ്ധാരണകൾ പൂർണമായും മാറിയിട്ടില്ല... എങ്കിലും ചെറിയൊരു മാറ്റം ഉണ്ട്.....

അത് തന്നെ വലിയൊരു ആശ്വാസം....
ആരവ് നെഞ്ചിലൊന്ന് കൈ വെച്ച് കൊണ്ട് തല കുടഞ്ഞു.....

ഒരു കുടുംബം മുന്നോട്ട് കൊണ്ട് പോകാൻ എന്തൊക്കെ കഷ്ടപ്പാടുകൾ ആണ്...
ഒരു വെളിവും ബോധവും ഇല്ലാത്തവന്റെ കൂടെ... അവന്റെ ഈഗോ തലയ്ക്കു പിടിച്ച കാമുകനെ കൂടെ ഡീൽ ചെയ്തു കൊടുക്കണം.....

" എന്റെ കർത്താവെ... ഇനിയെങ്കിലും ആ നാറി ഒന്ന് നന്നായാൽ മതിയായിരുന്നു.... "

റൂമിനു വെളിയിലെ ഇട നാഴിയിലൂടെ തന്റെ റൂമിനു നേരെ നടക്കവേ ആത്മാർത്ഥയൊന്ന് അവൻ പ്രാർത്ഥിച്ചതും....

" ഞാൻ ഇന്നത്തോടെ നന്നായി ചേട്ടായി.... "

ചെവിലായി പതിഞ്ഞ തന്റെ പ്രിയപ്പെട്ട കോഴി കുഞ്ഞിന്റെ ശബ്ദം....
ആരവിന്റെ കണ്ണുകൾ ഒന്ന് മിഴിഞ്ഞു....

ദൃതിയിൽ പോക്കറ്റിൽ കിടന്ന ഫോൺ എടുത്തു നോക്കിയതും അതിലിപ്പോഴും cut ആകാതെ നിൽക്കുന്ന കാൾ കണ്ടതും അവനൊരു വല്ലായ്മയോടെ നെറ്റിയിൽ ഇടിച്ചു പോയി....

I CAN'T LOVE HIM... ????Where stories live. Discover now