I CAN'T LOVE HIM...137 ⚔️

1K 109 684
                                    

കുറച്ചു മണിക്കൂറുകൾക്ക് മുൻപ്.....

ചാരിയിട്ടിരുന്ന വീടിന്റെ വാതിൽ തള്ളി തുറന്നു കൊണ്ട് അകത്തേക്ക് കയറിയവൻ തനിക്ക് മുന്നിലെ കാഴ്ച്ചയിൽ തറഞ്ഞു നിന്ന് പോയി....

രക്തം...!!

തറയിൽ ആകെ തളം കെട്ടി നിൽക്കുന്ന രക്തം.. ചെറിയൊരു ഹാളും ഒറ്റ മുറിയും ചേർന്നൊരു വീടാണ്... ആ ചെറിയ ഹാളിലേ തറയിലാകെ ചോര ഒഴുകി പടർന്നു കിടക്കുന്നു... ഉള്ളിലെ മുറിയിലേക്കും അത് പടർന്നിട്ടുണ്ട്... ആരെയോ വലിച്ചു കൊണ്ട് പോയത് പോലെ.....വീടിനുള്ളിൽ എങ്ങും ആരുടേയും അനക്കവും ഉണ്ടായിരുന്നില്ല.....

റൂണി ഒരു ഭയത്തോടെ ചുറ്റിനും നോക്കി.. മാത്യുവിനെയോ കാർത്തിക്കിനെയോ കാണുന്നില്ല... എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ല...വല്ലാത്തൊരു ഭയം അവന്റെ മനസിനെ പിടികൂടിയിരുന്നു........

" കാർത്തിക്...? "

പതിയെ ശബ്ദമുയർത്തി വിളിച്ചു നോക്കിയെങ്കിലും മറുപടി ഒന്നും തന്നെ കിട്ടിയില്ല... കാര്യമായി എന്തോ പ്രശ്നം നടന്നിട്ടുണ്ട്...മുറിയിലേക്കുള്ള കാൽ പാടുകൾ കണ്ടതും അവൻ പതിയെ വിറയ്ക്കുന്ന ചുവടുകളോടെ മുന്നോട്ട് നടന്നു......

ഹാൾ കഴിഞ്ഞാൽ അതിനോട് ചേർന്ന് കിടക്കുന്ന കുഞ്ഞ് മുറി...മുന്നോട്ട് അടുക്കും തോറും വല്ലാത്തൊരു ഭീതി നിറഞ്ഞിരുന്നു അവനിൽ... മനസിൽ ഉയർന്നു തുടങ്ങിയ അരുതാത്ത ചിന്തകളെ മനസിൽ കടിഞ്ഞണീട്ട് നിർത്തി കൊണ്ട് പതിയെ ഉള്ളിലെ മുറിയിലേക്ക് കടന്നതും.....

" കാർത്തി.... "

മുന്നിലെ കാഴ്ച്ചയിൽ അവൻ കണ്ണുകൾ അടച്ചു ഭയത്തോടെ അലറി പോയി....
തറയിൽ ജീവനില്ലാതെ കിടക്കുന്ന കാർത്തിക്കിന്റെ ശരീരം.. ദേഹം മുഴുവൻ വെട്ടുകൾ കൊണ്ട പാടുകൾ... അവന്റെ ശരീരത്തിൽ നിന്നും ഒഴുകിയിരിക്കുന്ന രക്തം ആണ് ആ വീട്ടിലാകെ പടർന്നിരിക്കുന്നത്......

" കാർത്തിക്.... "

റൂണി ഒരു വല്ലായ്മയോടെ ചുവരിൽ ചാരി നിന്ന് പോയി... മുന്നിലെ കാഴ്ചകൾ അവന് വിശ്വസിക്കാൻ കഴിയുന്നതായിരുന്നില്ല....കാലുകൾ തളരുന്നത് പോലെ തോന്നിയതും വീഴാതിരിക്കാനെന്നോണം അവൻ ചുമരിൽ കൈ താങ്ങി... കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു അവന്റെ.......

I CAN'T LOVE HIM... ????Where stories live. Discover now