I CAN'T LOVE HIM...158

740 84 50
                                    

കമ്പനിയിൽ നിന്നും വൈകുന്നേരം വീട്ടിൽ എത്തിയതിന് ശേഷം fresh ആകലും മറ്റു ജോലികളും കഴിഞ്ഞു തന്റെ ഗസ്റ്റ് ഹൗസിലേക്ക് പോകാനായി വെളിയിലേക്ക് ഇറങ്ങിയതും ഗേറ്റ് കടന്നു മന്ഷന് ഉള്ളിലേക്ക് കുതിക്കുന്ന കാർ കാണെ ആദി ഒരു സംശയത്തോടെ പുറത്തെ വാതിലിനു അരികിൽ തന്നെ നിലയുറപ്പിച്ചു......

തന്റെ വീടിനുള്ളിലേക്ക് കടന്നു വരുന്ന വാഹനം ഒറ്റ നോട്ടത്തിൽ അവൻ തിരിച്ചറിഞ്ഞിരുന്നില്ല..... എന്നാൽ വേഗത്തിൽ കുതിച്ചു പാഞ്ഞെത്തിയത് തനിക്ക് തൊട്ട് മുന്നിലായി വന്നു നിന്നതും......

അത് ആരുടേതാണെന്ന് തിരിച്ചറിയവേ അവന്റെ ചുണ്ടോന്ന് പുച്ഛത്താൽ വിടർന്നു....

തൊട്ട് പിന്നാലെ കാറിനു പിൻ ഭാഗത്തെ ഡോർ തുറന്ന് ഇറങ്ങി വരുന്നയാളെ കൂടെ കണ്ടതോടെ വെളിയിൽ നിന്നും മന്ഷനിലേക് കാലെടുത്തു വെയ്ക്കുന്ന സ്റ്റെപ്പിന് മുന്നിൽ അവൻ നിലയുറപ്പിച്ചു കഴിഞ്ഞിരുന്നു.....

William Mansion....
അത് തന്റെ മാത്രം സാമ്രാജ്യം ആണ്... പകരക്കാരായി ആരുമില്ലാത്ത ഇടം... തന്റെ അനുവാദം ഇല്ലാതെ ഒരാൾക്ക് പോലും ഉള്ളിലേക്ക് പ്രവേശനം ഇല്ലെന്നൊരു ഭാവം.....

ഇരു കൈകളും അധികാര ഭാവത്താൽ പിന്നിലേക്ക് കെട്ടി മുന്നിൽ ഉള്ളവന് തടസമായി ആ വലിയ വീടിനു മുന്നിൽ അവൻ നിലയുറപ്പിച്ചു......

കാറിൽ നിന്നിറങ്ങിയ ആളും അവനെ കണ്ടിരുന്നു... തനിക്ക് മുന്നിൽ തടസം ആയി നിൽക്കുന്നവനെ അയാളൊന്ന് നോക്കി.....

അഹങ്കാരം നിറഞ്ഞൊരു ഭാവവുമായി നിൽക്കുന്നവൻ.. ചുണ്ടിൽ പുച്ഛം നിറഞ്ഞൊരു ചിരിയും.....
കണ്ട് നിന്നവന്റെ കണ്ണുകളും ഒന്ന് കൂർത്തു.....

ഇങ്ങനെയൊരു ഭാവം പുതുമയുള്ളതൊന്നുമല്ല... ഈ വീട്ടിലേക്കായി വന്നു കയറുമ്പോഴെല്ലാം ഇതേ ഭാവത്തോടെ തന്നെയുള്ള സ്വീകരണങ്ങൾ ആയിരുന്നു ലഭിച്ചു കൊണ്ടിരുന്നത്.....

ഇന്നും അങ്ങനെ തന്നെ... ഒരു മാറ്റവുമില്ല... ആകെയുള്ളൊരു വിത്യാസം സ്വീകരണം നൽകിയിരുന്ന വ്യക്തിയിൽ മാത്രം ആണ്.......
മുത്തശ്ശനു പകരം ആ സ്ഥാനം കൊച്ച് മകൻ ഏറ്റെടുത്തിരിക്കുന്നുവെന്ന് മാത്രം......

I CAN'T LOVE HIM... ????Where stories live. Discover now