Chapter:12

874 80 7
                                    

George POV
°°°°°°°°°°°°°°
ഇന്നലെ ജെസിയുടെ ഫോണിലെ ഫോട്ടോകൾ നോക്കുന്നതിനിടയിലാണ് അവൾ എന്റെ കണ്ണിൽപ്പെട്ടത്. അവളെ കണ്ടതിൽ പിന്നെ വല്ലാത്ത ഒരു ഫീൽ ആണ്. ഇതിനു മുമ്പ് പലരേയും കണ്ടിട്ടുണ്ട്, പക്ഷേ മറ്റാരിലും കാണാത്ത ഒരു ആകർഷണ ശക്തി അവളിലുണ്ടെന്ന് എന്റെ മനസ്സ്' മന്ത്രിച്ചു കൊണ്ടിരുന്നു.

ഒരു ഉമ്മച്ചി കുട്ടിയെ വിവാഹം ചെയ്യുക എന്നത് വർഷങ്ങളായി മനസ്സിൽ പൂവിട്ട മോഹമാണ്. ഇതുവരെ മനസ്സിനു തൃപ്തി പ്പെട്ടതു ഒത്തുവാരാഞ്ഞിട്ടാണ് നോക്കാഞ്ഞതു തന്നെ. ചാച്ചനും അമ്മയും എനിക്കു Support ആണ് അതിനു പിന്നിൽ ഒരു രഹസ്യമുണ്ട്.

ചാച്ചന്റെ അമ്മടെ inter caste marriage ആയിരുന്നു. ചാച്ചൻ നല്ല സത്യ കൃസ്താനിയും അമ്മ ഒന്നാന്തരം നായർ കുട്ടിയും, കോളേജിൽ sfi പാർട്ടി തലകടിച്ചിരുന്ന കാലം ജാതി മത ഭേദമില്ലാതെ എല്ലാവരും ഒന്ന് എന്നു പറഞ്ഞ് നടക്കുമ്പോഴാണ് അമ്മയുമായി പ്രണയം പൂവിട്ടത് . പിന്നെ ഒളിച്ചോട്ടായി, വീട്ടിന്നു പുറത്താക്കലായി, കുട്ടികളായി അങ്ങനെ അങ്ങനെ.

എങ്ങനെയെങ്കിലും അവളെ നേരിൽ കാണിനുളള വഴികൾ ആലോചിച്ചിരിക്കുമ്പോഴാണ് ജെസിയുടെ ഫോൺ വന്നത്.

" ഹലോ ജോർജ് ഇച്ചായാ
എനിക്ക് ഒരു ഹെൽപ്പ് ചെയുതു തരു പ്ലീസ്"

എന്തോ പണി തരാന്നാ ആ ഇച്ചായൻ വിളി കേട്ടാലേ അറിയാം. ജെസിയുടെ കാര്യങ്ങൾ സാധിക്കാൻ വേണ്ടി ഞാൻ 'ജോർജ് ഇച്ചായൻ ' ആവും അലെങ്കിൽ ' ജോർജ് '.

" നീ കാര്യം പറ പെണ്ണെ''
ഞാൻ എന്റെ ഗമ്മ ഒട്ടും കുറക്കാതെ
ചോദിച്ചു.

"നാളെ കോളേജു വരെ drop ചെയ്യോ "
അവളുടെ അഭ്യർത്ഥന കേട്ട് എന്റെ മനസ്സിൽ അഞ്ച് ആറ് ലണ്ടുകൾ ഒരുമ്മിച്ചു പൊട്ടിയെങ്കിലും , വെയ്റ്റ് പിടിച്ച് തുടർന്നു.

" പിന്നെ ഞാൻ പണിയില്ലാതിരിക്കലെ നിന്നെ കൊണ്ടുവിടാൻ , നിന്റെ പുന്നാര ആങ്ങളയോട് പറ"

" അലെങ്കിലും സൈമൺ തന്നെ കൊണ്ടു വിടാറ് . നാളെ ബാഗുളൂരിൽ അവനു interview ഉളളതു കൊണ്ടാ. പ്ലീസ്"

രോഗി ഇച്ചിച്ചതും വൈദ്യൻ കല്പിച്ചതും പാല് എന്ന പോലെയായിരുന്നു എനിക്ക്.

'' ആ.. ശരി ''
ഞാൻ ഫോൺ കട്ടാക്കാൻ ഒരുങ്ങിയതു തടഞ്ഞു കൊണ്ട് അവൾ തുടർന്നു.

"അയ്യോ വെയ്ക്കല്ലേ, നമ്മുക്ക് ഗുരവായൂർ വഴി പോവാം എന്റെ ഫ്രണ്ട് ഉണ്ടാവും കൂടെ. ''

അവളുടെ ഏതു ഫ്രണ്ടന്നു അറിയാൻ വല്ലാത്ത തിടുക്കം കൂട്ടി കൊണ്ട് ഞാൻ ചോദിച്ചു.

" ഏതു ഫ്രണ്ട് "

'' ഇന്നലെ ഫോണിൽ കണ്ടപ്പോൾ എന്നോട് ചോദിച്ചിലെ അവൾ തന്നെ."

അവൾ തന്നെയാണ് ആ ഫ്രണ്ട് എനറിഞ്ഞപ്പോൾ ഒരു ലോട്ടറി അടിച്ച ഫീൽ ആയിരുന്നു. നേരം വെളുക്കുന്നതും കാത്ത് അക്ഷമയാൽ ഞാൻ ഉറങ്ങി.

സാധാരാണ 11 മണി കഴിയാതെ എണിക്കാത്ത ഞാൻ 7മണിക്ക് എണിറ്റു Ready ആയതുകണ്ട് അമ്മ സംശയഭാവത്തിൽ എനെ തുറിച്ചു നോക്കി.

ഇട്ടലിയും സാമ്പാറും കഴിക്കുന്നതിനിടയിൽ അമ്മ പരിഹസിച്ചു കൊണ്ട്പറഞ്ഞു.

" ഇന്ന് മഴ പെയാൻ സാധ്യത ഉണ്ടലോ ഇച്ചായാ "

" ശരിയാ"
ഒരു കളള ചിരിയോടെ ചാച്ചനും കൂടി

" മതി മതി രണ്ടാളും കൂടി ഓവർ ആക്കണ്ട. ആ... ജെസിയെ കോളേജ് വരെ വിടണം. പോയിവന്നിട്ടു കാണാം. ''

യാത്രയും പറഞ്ഞ് കാറിന്റെ കീ എടുത്ത് ജെസിയെ വിളിക്കാനായി പുറപ്പെട്ടു.

എന്റെ വരവും കാത്ത് ഗേയറ്റി അരികിൽ നിൽപ്പുണ്ടായിരുന്നു. എന്നെ കണ്ടതും വീട്ടിലേക്കു ഓടി കയറി സാധനങ്ങളുമായി വണ്ടിയുടെ front സീറ്റിൽ ഇരിക്കാൻ വന്നപ്പോൾ

" ബാക്കിൽ പോയിരിക്ക ടീ."

" ഇനി ഡ്രൈവറാക്കി എന്നു പറയാനാ മതി."

മുഖം വീർപ്പിച്ച് പിന്നിൽ ഇരിക്കുന്നതിനിടെ അവൾ പറഞ്ഞു.

ഞാൻ മനപൂർവ്വം അവളെ front സീറ്റിൽ ഇരുത്താനിട്ടാ. ഇവൾ ഇരിക്കുന്നതു കണ്ട് മറ്റെ കുട്ടി തെറ്റി ധരിക്കണ്ടന്നു കരുതി. അവളെ കാണാനുളള ആഗ്രഹവും അതിലേറെ സംഘർഷവും പേറി ഞങ്ങൾ യാത്രയായി.
●●●●●●●●●●●●●●●●●●●●●●●●●●●●●












 ഇതൾ വിരിഞ്ഞ കാലം (The bloomig day)Where stories live. Discover now