chapter :31

695 63 18
                                    

Ayan pov
°°°°°°°°°°°
ഹന്നയുമായുളള engagement ൽ നിന്നും പിന്തിരിയാനുളള എന്റെ തിരുമാനത്തെ എല്ലാവരും ശക്തമായി എതിർത്തു. കാര്യത്തിന്റ ഗൗരവം മനസ്സിലാക്കിയപ്പോൾ പിന്തുണയുമായി രംഗത്തെത്തിയത് ഹന്നയുടെ ഫാദർ തന്നെയാണ് . അത് എന്റെ ആത്മവിശ്വാസത്തെ ഇരട്ടിപ്പിച്ചു .

അല്പം പ്രയാസപ്പെട്ടിട്ടാണെങ്കിലും ഹന്നയോട് കാര്യം പറഞ്ഞ് മനസ്സിലാക്കിപ്പോൾ തന്നെ പകുതി ഭാരം കുറഞ്ഞു. ഫോൺ കട്ട് ചെയ്യ്ത് കാറിൽ നിന്നും ഇറങ്ങി താഴ്വാരത്തിലെ വിദൂരതിയിലേക്ക് നോക്കി ഞാൻ കൂവി വിളിച്ചു.

'എന്റെ ജീവിതം എന്റെ സ്വാതന്ത്ര്യം'
Now ! I can fly..

♢♢♢♢♢□□□□□□♢♢♢♢♢

Rask POV
°°°°°°°°°°°
ഓഫിസിലെ തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി നാട്ടിലേക്ക് വിളിക്കുന്നതിന്റെ രഹസ്യം ഇതുവരെ ആരും തിരിച്ചറിയാത്തതിൽ ഞാൻ സ്വയം അഭിമാനിച്ചു.

"ഹലോ, അസല്ലാമു അലൈക്കും "

''വലൈക്കു സലാം " കനപ്പിച്ചുളള മറുപടി കേട്ടപ്പോഴെ കാര്യം എനിക്കു പിടിക്കിട്ടി. പിന്നെ പതിവു പല്ലവി പോലെ ഉമ്മ തുടർന്നു.

" ആരെ തോൽപ്പിക്കാനാടാ നീ ഈ വാശി കാട്ടുന്നത്. അത് നിന്റെ ചോരയാന്നു മറക്കണ്ട ,എന്റെ കുട്ടി മനസ്സറിഞ്ഞ് ചിരിച്ച്കണ്ട കാലം ഞാൻ മറന്നു."

ഉമ്മാടെ അവസാന വാക്കുകൾ എന്റെ ചങ്കിടിപ്പ് കൂട്ടി. ശബ്ദത്തിൽ പതർച്ച വരാതിക്കാൻ പരമാവതി ശ്രദ്ധച്ച് ഉമ്മാനെ വാശി പിടിപ്പിക്കൽ തുടർന്നു.

" അല്ല , ഇങ്ങള് എന്റെ ഉമ്മേ അതോ ഓൾടെ ഉമ്മേ "

'' ഒരു ഉമ്മാനെ സ്നേഹിക്കണ മോൻ, നിന്നക്ക് എന്റെ വാക്കിനു വെല്ല വെലയുണ്ടാർന്നെങ്കിൽ നീ ഇങ്ങനെ ചെയ്യോ "

'' ഇതല്ലാതെ വെറേന്തെങ്കിലുണ്ടാ ഇങ്ങക്ക് പറയാൻ ഇല്ലെ, ഞാൻ ഇപ്പോ ഫോൺ വെക്കും" ഞാൻ വിഷയം മാറ്റാൻ ശ്രമിച്ചു.

ഡോർ തുറന്ന് ഫയലുമായി സ്റ്റാഫ് കടന്നതും

" ഞാൻ പിന്നെ വിളിക്കാം" ഫോൺ കട്ട് ചെയ്യ്ത് ഫയൽ റീ ചെക്ക് ചെയ്യ്ത് Sign ചെയ്യ്തു തിരികെ ഏൽപ്പിച്ചു.

 ഇതൾ വിരിഞ്ഞ കാലം (The bloomig day)Where stories live. Discover now