Chapter : 40

499 68 15
                                    

Riya POV
•••••••••••••
ഇവൻ എങ്ങോട്ടാണ് എന്നേം കൊണ്ട് പോവുന്നത്. ഒരു നിമിഷം ചോദ്യചിഹ്നം ഇളകി മറിഞ്ഞു.

"പേടിക്കേണ്ട, കൊല്ലാൻ ഒന്നുമല്ല. "
അവൻ എനെ നോക്കി കളിയാക്കി ചിരിച്ചു. അവൻ എന്റെ മനസ്സ് വായിച്ച പോലെ പറഞ്ഞു. അവന്റെ വാക്കിന്റെ ബലത്തിൽ മടങ്ങി പോവാൻ നിന്ന ഞാൻ വീണ്ടും അവന്റെ പുറകേ നടന്നു.

അവസാനം അവിടെയെത്തി. വീടിന്റെ ടറസ്സിൽ ഗ്രീൻ ഹൗസ് സെറ്റപ്പ് ചെയ്യ്ത ഭാഗത്ത് എന്നെ പിടിച്ചിരുത്തി. മൗനം പൂണ്ട് വിദൂരതയിലേക്കും എന്റെ മുഖത്തേക്കും അവൻ മാറി മാറി നോക്കി കൊണ്ടിരിക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് അര മണിക്കൂർ പിന്നിട്ടിരിക്കുന്നു. അവിടെ തളം കെട്ടി നിന്ന മൗനം കീറിമുറിച്ചു കൊണ്ട് ചോദിച്ചു.
" എടാ എന്താടാ കാര്യം....??"

"ടീ... അത് !അത് ഞാൻ എങ്ങനെ....''
അവൻ നിന്ന് പരുങ്ങി.

'' എന്താണെലും നീ ഒന്നു പറയ് എന്റെ നിഹാലെ "

വിദൂരതയിലേക്ക് നോക്കി അവൻ തുടർന്നു.
" ടീ ...സത്യം പറഞ്ഞാൽ ഞാൻ ഇതുവരെ ആരെയും പ്രണയിച്ചിട്ടില്ല."

" അതാണോ നിന്റെ പ്രശ്നം " അവൻ പറയുന്നതിനിടയിൽ കയറി ഞാൻ പറഞ്ഞു.

അവന്റെ പരിഭ്രമവും പരാക്രമവും കണ്ട് കാര്യം ഏതാണ്ട് അവന്റെ മുഖത്ത് നിന്ന് ഞാൻ വായിച്ചെടുത്തു.

" ഛേ! അതല്ല, ഐ.. ഐ ആം ഫാളിംങ്ങ് ഇൻ ലൗവ് " ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.

" ങ്ങേ! ആരാണ് കക്ഷി "

" ഷെമി.."

തല താഴ്ത്തി നിന്ന അവന്റെ മുഖത്തേക്ക് എത്തി നോക്കി ഞാൻ പറഞ്ഞു.

തല താഴ്ത്തി നിന്ന അവന്റെ മുഖത്തേക്ക് എത്തി നോക്കി ഞാൻ പറഞ്ഞു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
 ഇതൾ വിരിഞ്ഞ കാലം (The bloomig day)Where stories live. Discover now