chapter:32

847 73 25
                                    

Ayan POV
°°°°°°°°°°°

ജോർജിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് ഞാൻ ഇതിന്നു മുതിർന്നത്. കിട്ടിയാൽ കിട്ടി പോയാൽ പോയി എന്ന മനോഭാവത്തോടെയാണ് ഫസ്റ്റ് ഓർഡിഷനിൽ പാടിയത്. ഞെടിയിടയിൽ എനിക്ക് സെലക്ഷൻ കിട്ടിയതിനു പിന്നിൽ ജോർജിന്റെ പ്രാർത്ഥനയാവാം.

ടീമേറ്റിൽ നിന്ന് ഫസ്റ്റ് എൻട്രി എന്റെതാണെന്നറിഞ്ഞപ്പോൾ, നല്ല ടെൻഷനോടെയാണ് കേമ്പിനിലേക്ക് കയറിചെന്നത്. ഇതിപ്പോൾ ലൈവ് പ്രോഗ്രാം , മുൻപ് സ്റ്റേജ് ഷോകൾ ചെയുമ്പോൾ ഇല്ലാത്ത ഒരു ഭീതി എന്നെ വേട്ടയാടി.

ടെലിവിഷനിലൂടെ ലൈവ് ആയി ഏവരും എന്നെ കാണുകയും തിരിച്ചറിയുകയും ചെയ്യുമെന്ന് യഥാർത്ഥ്യം ഓർത്തപ്പോൾ ഞാൻ പുറത്തേയ്ക്ക് ഓടി

" പോടാ, അകത്ത് പോടാ, പുറത്തിറങ്ങിയൽ നിന്റെ കാല് ഞാൻ ഒടിച്ചിടും."

ജോർജിന്റെ വിരട്ടിലിൽ വന്ന സ്പീഡിൽ തന്നെ തിരിച്ചോടി. തിരശിലയ്ക്ക പിന്നിൽ നിന്ന് ഞാൻ വീക്ഷണം തുടങ്ങി.

കേമറയ്ക്ക് മുന്നിൽ ഫോക്കസ് ചെയ്യ്ത് GP യും പേളിയും ഒരേ സ്വരത്തിൽ പറഞ്ഞു തുടങ്ങി.

"welcome to Amul Star Voice of India Powerd by Malabar Gold and daimond co- peresented by oppo camera Phone.

I am your GP
And I am your pearl

we are invited The beautiful Smiling play back Singer
'Shwetha mohan'

കേമറ ശ്വേത മോഹനിലേക്ക് തിരിഞ്ഞു.
എപ്പേഴത്തെയും പോലെ നിറഞ്ഞ പുഞ്ചിരിയോടെ അഭിമുഖികരിച്ചു.

കേമറ പേളിയിലേക്കും GP യിലേക്കും,

The most talented music composer 'Shaan Rahman'

കേമറ ഷാനിലേക്ക് തിരിഞ്ഞു , നിശ്കളങ്കമായ ചിരി വിടർത്തി ഷാൻ കൈ വീശി.

കേമറ വീണ്ടും പേളിയിലേക്കും GP യിലേക്കും,

The Director, Singer ,actor
'Vineeth sreenivasan '

കേമറ ശ്രീനിയിലേക്ക്, ചെയറിൽ വട്ടം ചുറ്റി കൊണ്ട് ശ്രീനി ചിരിച്ചു.

"മണലാരാത്തിൽ നിന്നും ദുബായുടെ സ്വന്തം
അയാൻ ആസിഫ് "

ഒരു വിറയോടെ ഞാൻ സ്റ്റേറജിലേക്ക് കയറി.
പുഞ്ചിരിക്കുന്ന മുഖമായ ശ്വേതാ മോഹനെയും , ശ്രീനിയെയും ഷാനിനെയും കണ്ടപ്പോഴാണ് ശ്വാസം ഒന്ന് നേരെ വീണത് .

 ഇതൾ വിരിഞ്ഞ കാലം (The bloomig day)Where stories live. Discover now