Chapter : 44

589 50 15
                                    

കാറ് ഹോട്ടലിന്റെ പോര്‍ച്ചിലെത്തി. പുറത്തിറങ്ങിയപ്പോള്‍ ഞങ്ങളെ വരവേൽക്കാനായി പടിവാതിൽക്കൽ  ആഷീഖും ഫേമലിയും നിൽക്കുന്നുണ്ടായിരുന്നു.

"അസല്ലാമു അലൈക്കും "അവൻ എന്റെ നേർക്ക് കൈ നീട്ടി  പുഞ്ചിരി സമ്മാനിച്ചു.

" വലൈക്കും സല്ലാം "

"യാത്രയൊക്കെ എങ്ങിനെ ഉണ്ടായിരുന്നു. " നഫീസ വിശേഷങ്ങൾ തിരക്കി.

"അൽഹംദുലില്ലാഹ് ! സുഖായിരുന്നു. " ഞങ്ങൾ എല്ലാവരും ഒരുമിച്ചായിരുന്നു മറുപടി നൽകിയത്.

"നിങ്ങളുടെ മുറി ഇവരു കാണിച്ചു തരും  പോയി ഫ്രഷ് ആയി വാ " ജ്യൂസ് ഗ്ലാസ് ഞങ്ങൾക്ക് നീട്ടി . ലഗേജുമായി നിൽക്കുന്ന  ബെൽബോയി നോക്കി  നഫീസ വീണ്ടും പറഞ്ഞു.

വേഷം എല്ലാം മാറി  ആഷിഖ് ഇരിക്കുന്ന മുറിയുടെ അകത്ത് കയറി ഞാൻ കണ്ണോടിച്ചു. അവിടെയുള്ള അപരിചിതമായ ചില മുഖങ്ങളെ     ആഷിഖ് എനിക്ക് പരിജയപ്പെടുത്തി.

" റിയമോളെ  പപ്പയല്ലേ " പെട്ടന്ന് അവിടെയ്ക്ക് കടന്നു വന്ന ഒരു  എഴുപത് എഴുപതഞ്ച് പ്രായം തോന്നിക്കുന്ന വ്യദ്ധൻ എന്നെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു.
ഞാൻ അതെ എന്നർത്ഥത്തിൽ  തിരിച്ച് തലയാട്ടി.

"  അവൾ ശരിക്കും ഒരു മിടുക്കി കുട്ടിയാ "   അദ്ദേഹം പറയുന്നതിനിടയിൽ കയറി   ആഷിഖ് പറഞ്ഞു.

"അത് ശരിയാ  , അലെങ്കിൽ പിന്നെ അങ്ങിനെ ആർക്കും പ്രേവേശനമില്ലാത്ത ഉപ്പാടെ റൂം മനസ്സും അവൾക്ക് കൈ അടക്കാൻ പറ്റോ? "
വളരെ കൂളായി ഒരു നേർത്ത  ചിരി എനിക്ക് സമ്മാനിച്ച് ആഷിഖ് തുടർന്നു.

''ടാ റസാഖേ, ഈ കണ്ട കാലായിട്ട് ഞങ്ങളേ കൊണ്ട് പറ്റാത്ത കാര്യം റിയമോള്  നിമിഷം നേരം കൊണ്ട് നേടിയെടുത്തത്."

" അത് കൊണ്ടല്ല ആഷീഖ്, അവൾക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ." ഉള്ളിൽ നിശബ്ദമായി ചിരിച്ച് അദ്ദേഹം എന്നെ നോക്കി .

എന്റെ മോളെ കുറിച്ച് അവർ വാചാലരാവുന്നത് കണ്ട് അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്. പലപ്പോഴും എന്തിനേയും  സ്നേഹം കൊണ്ട്  കീഴടക്കുവാന്നുള്ള അവളുടെ കഴിവിൽ എനിക്ക്  അത്ഭുതം തോന്നിയിട്ടുണ്ട് .

 ഇതൾ വിരിഞ്ഞ കാലം (The bloomig day)Where stories live. Discover now