Chapter : 35

582 57 18
                                    

Hana POV
••••••••••••

മേഘകൾക്കിടയിലൂടെ ചുറ്റിതിരിഞ്ഞ് പറക്കുന്ന flight ന്റെ പ്രയാണം ഞാൻ വിൻഡോ സീറ്റിൽ ഇരുന്ന് ആസ്വാദിക്കുമ്പോഴാണ് ആ കൈകൾ
എന്റെ കൈയിൽ സ്പർശിച്ചത്.

ആ തണുത്തകരതലത്തിലേക്ക് നോക്കിയതും എന്റെ അധരം ശോഭിക്കുന്നത് ഞാൻ അറിഞ്ഞു. ആ മിഴികളിലേക്ക് നോക്കി ഞാൻ മന്ദസ്മിതം തൂകി .

"Thank God ! അങ്ങിനെ ഇവളിലും അനുരാഗത്തിൻ പൂക്കൾ വിടർന്നു. "
എന്റെ ഷോൾഡറിൽ തല ചാഴ്ച്ക്കുന്നതിനിടെ ആദി കളിയാക്കി.

" ഇതിനു വേണ്ടിയായിരുന്നല്ലേ വാപ്പയോട് ശുപാർശ ചെയ്യ്ത് ഈ സീറ്റിൽ ഇരുന്നത്. കളളൻ!"
അവന്റെ തല തട്ടിമാറ്റി ഉളളിൽ വിടർന്ന ചിരി മറച്ചുകൊണ്ട് പറഞ്ഞു.

"ഓ പിന്നെ ! എന്റെ മോൾ എന്തു കരുതി പുണ്യാളാൻ അവാൻ വന്നിരുന്നതാണെനോ"

" ഛി! പോടാ, " ആദിയുടെ പുറത്ത് ഇടി വെച്ചു കൊടുത്തു.

"അള്ളാഹ്! എന്റെ പുറം പളളിപുറം ആക്കിയല്ലോ ടീ ശൈയ്ത്താനെ"
നെറ്റി ചുളിച്ച് ദേഷ്യത്തോടെ എന്നെ നോക്കി പറഞ്ഞു.

ആക്ച്വലി അവനെ വേദനിപ്പിക്കണം എന്നു കരുതി ചെയ്യ്തതല്ല, അവനുവേദനിച്ചു കണ്ടപ്പോൾ ഞാൻ സങ്കടംകൊണ്ട് തല താഴ്ത്തി പറഞ്ഞു.

" സോറി "

" ഹി... ഹി .. " എതിർദിശയിൽ നിന്നും പ്രതീക്ഷിച്ചതിൽ വിപരീതമായി ശബ്ദംവന്നപ്പോൾ തല ഉയർത്തി ഞാൻ നോക്കി.

എന്താണ് സംഭവിച്ചതെന്ന് അറിയാതെ പകച്ചു നിന്ന എന്നെ നോക്കി അവൻ കളിയാക്കി.
" ഇപ്പോൾ മനസ്സിലായില്ലേ ഇത്രേ ഉളളു നീ, Silly girl "

"യൂ idiot!.. ഐ വിൽ കിൽ യൂ..."

അവന്റെ മുന്നിൽ കൊച്ചയതിന്റെയും ,എന്നെ ഫൂൾ ആക്കിയതിന്റെയും ദേഷ്യം ഞാൻ തലങ്ങും വിലങ്ങും അവന്നെ ഇടിച്ചു കൊണ്ടാണ് ഇത്തവണ തീർത്തത്.

"സ്റ്റോപ്പ് ...സ്റ്റോപ്പ്...! പ്ലീസ് സ്റ്റോപ്പ് യാർ," എന്റെ കൈ തടഞ്ഞു മാറ്റുന്നതിനിടയിൽ ആദി പറഞ്ഞുകൊണ്ടേയിരുന്നു.

 ഇതൾ വിരിഞ്ഞ കാലം (The bloomig day)Where stories live. Discover now