Chapter :19

896 63 4
                                    

എല്ലാം കഴിഞ്ഞ് ഹോസ്റ്റലിൽ എത്തുമ്പോൾ സമയം 8 മണി കഴിഞ്ഞിരുന്നു . ഷാർപ്പ് 8 ക്ലോക്കിനു
ഭക്ഷണം കഴിക്കാൻ എല്ലാവരും ഫുഡ് കോർട്ടിൽ എത്തണം എന്ന കർശനമായ നിയമക്രമം കാരാണം ഭക്ഷണത്തിനോട് താൽപര്യം ഇല്ലാനിട്ടും ഞാൻ ജെസി യുടെ കൂടെ ഇരുന്നു.

വ്യാഴ്ചകളിൽ ഞങ്ങൾക്ക് അനുവദനീയമായ ശപ്പാട് ചിക്കൻ ബിരിയാണി. മസാല ഇല്ലാത്ത ചോറിൽ മാംസം നഷ്ടമായ അസ്ഥികൾ നിറഞ്ഞ ആ ഭക്ഷണം ഞങ്ങളെ സംബന്ധിച്ചിടത്തോളം നിവേദ്യത്തിനു തുല്യമായിരുന്നു.

സാധാരണഗദിയിൽ ആർത്തിയോടെ ഭക്ഷിക്കുന്ന എന്നിക്ക് ഇന്നു നേരിട്ട മന:ക്ലേശം കാരാണം അതിലേക്കു നോക്കുതോറും മനംപിരട്ടാനുളള പ്രവണതയെ കൂട്ടി കൊണ്ടിരുന്നു.

ജെസിയോട് പോവുകയാണ് എന്ന് ആഗ്യം കാണിച്ച് മൂന്നാം നിലയിലുളള ഞങ്ങളുടെ മുറിയിലേക്കു ഞാൻ ദൃതിയിൽ നടന്നു. മുറിയിലെത്തി കുളിയിലൂടെ ഉൻമേഷം വീണ്ടെടുത്ത ഞാൻ മെത്തയിൽ അലക്ഷ്യമായി കിടക്കുന്ന പുസ്തകൾ മേശയിൽ പെറുക്കി അടക്കി വെച്ചു . ബാഗിൽ നിന്ന് പ്രതീക്ഷയോടെ ഫോൺ എടുത്തു പരിശോധിച്ചു , ഇനിമ്മയല്ലാതെ മറ്റാരും തന്നെ വിളിച്ചിട്ടില്ല.

വന്നു വന്നു സ്വന്തം വീട്ടുക്കാർക്കും വേണ്ടത്തവൾ ആയി തീർന്നിരിക്കുന്നു. ആരുടെ മേലും കുറ്റം പഴിച്ചാരിയിട്ടു കാര്യമില്ല എല്ലാം എന്റെ തെറ്റാണ്.

'ജീവനെക്കാൾ വാക്കിനു വില്ല കൽപ്പിക്കുന്ന നിന്റെ പപ്പയുടെ അഭിമാനം നഷ്ടപ്പെടുത്തിയതിൽ പരം വലിയ തെറ്റ് മറ്റെന്താണ് റിയ '

കുറ്റബോധത്താൽ എന്റെ മനസ്സ് എന്നോട് മന്ത്രിച്ചു. അതിനു പ്രതികാരമായി എന്റെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും ഒപ്പം നിൽക്കുന്ന പപ്പ , എനിക്കു ഇഷ്ടമില്ലാത്ത ഫീൽഡിലേക്കു വലിച്ചിഴച്ചത്. ഫോണിലേ ഞങ്ങളുടെ ഫാമിലി ഫോട്ടോ നോക്കി ഇരിന്നു . എത്ര നേരം ഞാൻ അങ്ങനെ ഇരിന്നു എന്ന് എനിക്ക് തന്നെ നിശ്ചയമില്ലായിരുന്നു.

'ക്ലിംങ്ങ്' വാട്ട്സപ്പിലെ മെസേജ് റ്റൂൺ എന്റെ ശ്രദ്ധയേ പിടിച്ചെടുത്തു. വാട്ട്സപ്പ് തുറന്ന് മെസേജ് വായിച്ചു. അത് ശരിയെന്നു ഉറപ്പു വരുത്താനായി പിന്നെയും പിന്നെയും വായിച്ചു .

 ഇതൾ വിരിഞ്ഞ കാലം (The bloomig day)Where stories live. Discover now